തിരുവനന്തപുരം ∙ ഒളിംപിക്സ് ഉൾപ്പെടെയുള്ള കായികവേദികളിൽ കേരളത്തിന്റെ അഭിമാനമുയർത്തിയ താരങ്ങൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക നൽകാൻ ഒടുവിൽ തീരുമാനം. നാലുവർഷമായി പിടിച്ചുവച്ച തുക നാളെ തിരുവനന്തപുരത്തു വിതരണം ചെയ്യുമെന്നു സ്പോർട്സ് കൗൺസിൽ അറിയിച്ചു. രാജ്യാന്തര, ദേശീയ മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച 1950 കായികതാരങ്ങൾക്ക് 2.7 കോടി രൂപയാണു വിതരണം ചെയ്യുന്നത്. 5000 രൂപ മുതൽ 10 ലക്ഷം രൂപവരെയാണ് അവാർഡ് തുക.
Search in
Malayalam
/
English
/
Product