സെന്റ് ലൂയിസ് ∙ സിൻക്വിഫീൽഡ് കപ്പ് ചെസിൽ ഇന്ത്യൻ താരം വിശ്വനാഥൻ ആനന്ദ് ലോകചാംപ്യൻ മാഗ്നസ് കാൾസണെ സമനിലയിൽ തളച്ചു. ആനന്ദിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത്. 1.5 പോയിന്റോടെ ആനന്ദ് സംയുക്ത രണ്ടാം സ്ഥാനത്താണ്. രണ്ടു പോയിന്റുമായി കാൾസൺ, വാച്ചിയെർ ലെഗ്രാവെ, ഫാബിയാനോ കരുവാന എന്നിവരാണു മുന്നിൽ.