നിഹാൽ സരിന്റെ പ്രായത്തിൽ (14 വയസ്സ്) ഇപ്പോഴത്തെ ലോക ചെസിലെ മിന്നും താരങ്ങൾ കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെ?
1. മാഗ്നസ് കാൾസൻ (നോർവെ)
14–ാം വയസ്സിൽ: പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്റർ, ചെസിലെ മൊസാർട്ട് എന്നു വിശേഷണം, മൈക്രോസോഫ്റ്റിന്റെ സ്പോൺസർഷിപ്പ്, മുൻ ലോക ചാംപ്യനായ അനറ്റൊളി കാർപ്പോവിനെ തോൽപ്പിച്ചു, ഗാരി കാസ്പറോവിനെ സമനിലയിൽ പിടിച്ചു, ലോക ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു.
ഇപ്പോൾ (27 വയസ്സ്): ലോക ചെസ് ചാംപ്യൻ, ലോക ഒന്നാം നമ്പർ താരം, ഫിഡെ റേറ്റിങ് 2835, ചെസിന്റെ മൂന്നു ഫോർമാറ്റിലും (ക്ലാസിക്, റാപ്പിഡ്, ബ്ലിറ്റ്സ്) ഒരേ സമയം ജേതാവായ ഒരേയൊരാൾ.
2. സെർജി കര്യാകിൻ (റഷ്യ)
14–ാം വയസ്സിൽ: ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ, ചെസ് ഒളിംപ്യാഡിൽ ടീം ഇനത്തിലും വ്യക്തിഗത വിഭാഗത്തിലും സ്വർണം, ലോക ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു, മുൻ ലോക ചാംപ്യൻ വ്ലാദിമിർ ക്രാംനിക്കിനെ തോൽപ്പിച്ചു
ഇപ്പോൾ (28 വയസ്സ്): ലോക ഒൻപതാം നമ്പർ താരം, ഫിഡെ റേറ്റിങ് 2753, 2015 ചെസ് ലോകകപ്പ് ജയിച്ചു, 2016 ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻ, 2016 ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസനോടു തോറ്റു.
3. ഫാബിയാനോ കരുവാന (അമേരിക്ക)
14–ാം വയസ്സിൽ: ഗ്രാൻഡ് മാസ്റ്റർ, ഇറ്റാലിയൻ ചാംപ്യൻ
ഇപ്പോൾ (26 വയസ്സ്): ലോക രണ്ടാം നമ്പർ താരം, ഫിഡെ റേറ്റിങ് 2832, 2018 കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് ജയിച്ചു, ഇപ്പോൾ ലണ്ടനിൽ നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസനെതിരെ മൽസരിക്കുന്നു.
4. വിശ്വനാഥൻ ആനന്ദ് (ഇന്ത്യ)
14–ാം വയസ്സിൽ: ദേശീയ ജൂനിയർ ചെസ് ചാംപ്യൻ, ഏഷ്യൻ ജൂനിയർ ചെസ് ചാംപ്യൻ
ഇപ്പോൾ (49 വയസ്സ്): ലോക എട്ടാം നമ്പർ താരം, ഫിഡെ റേറ്റിങ് 2773, 2000–2002, 2007–2013 കാലയളവിൽ ലോക ചെസ് ചാംപ്യൻ, 2003ലും 2017ലും ലോക റാപ്പിഡ് ചെസ് ചാംപ്യൻ.
5. നിഹാൽ സരിൻ (ഇന്ത്യ)
ഇപ്പോൾ (14 വയസ്സ്): ഗ്രാൻഡ് മാസ്റ്റർ, അണ്ടർ–14 വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം, ഫിഡെ റേറ്റിങ് 2576, 2014ൽ അണ്ടർ–10 ലോക ചാംപ്യൻ.