ലോകകപ്പ് ചെസ്: ആനന്ദ് പുറത്ത്

ടിബിലിസി (ജോർജിയ)∙ അടുത്ത വർഷത്തെ ലോക ചെസ് ചാംപ്യൻഷിപ്പിനു നേരിട്ടു യോഗ്യത നേടാമെന്ന വിശ്വനാഥൻ ആനന്ദിന്റെ പ്രതീക്ഷകൾക്കു തിരിച്ചടി. ലോകകപ്പ് ചെസിൽ കാനഡയുടെ 109–ാം റാങ്കുകാരൻ അന്റോൺ കൊവാല്യോവിനോട് രണ്ടാം റൗണ്ടിലെ രണ്ടാം ഗെയിമിൽ സമനില വഴങ്ങഇ ആനന്ദ് പുറത്തായി. 

അഞ്ചുവട്ടം ലോകചാംപ്യനായ ആനന്ദ്, ആദ്യ ഗെയിമിൽ കൊവാല്യോവിനോടു തോറ്റിരുന്നു. രണ്ടാം ഗെയിമിൽ ജയിച്ച് ടൈബ്രേക്കറിലേക്കു കളി നീട്ടിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കെയാണ് 31 നീക്കങ്ങൾക്കു ശേഷം ആനന്ദ് തോൽവി സമ്മതിച്ച് കളി അവസാനിപ്പിച്ചത്.

ഇതോടെ, 2018 ലോകചാംപ്യൻഷിപ്പിനു വൈൽഡ് കാർഡ് എൻട്രി വഴിയല്ലാതെ യോഗ്യത നേടാൻ ആനന്ദിനു മുന്നിലുണ്ടായിരുന്ന വഴിയടഞ്ഞു. ആനന്ദിനു പുറമെ നിലവിലെ ചാംപ്യൻ റഷ്യയുടെ സെർജി കർജകിൻ, ഇംഗ്ലണ്ടിന്റെ മൈക്കൽ ആഡംസ് എന്നിവരും തോറ്റു പുറത്തായി.