ബാങ്കോക്ക്∙ ഇന്ത്യൻ വനിതാ താരം പി.വി. സിന്ധു തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റൻ ക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ പി. കശ്യപും എച്ച്.എസ്. പ്രണോയിയും തോറ്റു പുറത്തായി. ഹോങ്കോങ്ങിന്റെ യിപ് പൂയി യിന്നിനെ 21–16, 21–14ന് സിന്ധു പരാജയപ്പെടുത്തി. പുരുഷ സിംഗിൾസിൽ മലയാളി താരം പ്രണോയിയെ ഇന്തൊനീഷ്യയുടെ സോണി ദ്വി കുൻകൊറോ 21–18, 21–14നു തോൽപിച്ചു. ജപ്പാന്റെ കാന്റ സുനേയമയോടു കടുത്ത പോരാട്ടത്തിന് ഒടുവിലാണ് 24–22, 13–21, 19–21 കശ്യപ് കീഴടങ്ങിയത്.