ലക്നൗ∙ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളും സമീർ വർമയും സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റൻ ടൂർണമെന്റ് ഫൈനലിൽ. സെമിയിൽ ഇന്തൊനീഷ്യയുടെ റസെല്ലി ഹാർത്താവാനെതിരെയാണു സൈനയുടെ ജയം( 12–21, 21–7,21–6) 3 വട്ടം ചാംപ്യനായ സൈന വനിതാ സിംഗിൾസ് ഫൈനലിൽ ചൈനയുടെ ഹാൻ യുവിനെ നേരിടും. ഇന്തൊനീഷ്യയുടെ തന്നെ ചിക്കോ ഓറയെ 21–13,17–21, 21–8നാണ് നിലവിലെ ചാംപ്യനും മൂന്നാം സീഡുമായ സമീർ മറികടന്നത്. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ– സിക്കി റെഡ്ഡി സഖ്യവും വനിതാ ഡബിൾസ് ഫൈനലിലെത്തി.