ലക്നൗ∙ സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യൻ യുവതാരം സമീർ വർമ കീരീടം നിലനിർത്തിയപ്പോൾ സൈന നെഹ്‌വാളിനു വെള്ളി മാത്രം. ചൈനയുടെ ലൂ ഗാങ്സുവിനെയാണു സമീർ വീഴ്ത്തിയത്(16–21, 21–19, 21–14). കഴിഞ്ഞ വർഷം ലോക ജൂനിയർ ബാഡ്മിന്റനിൽ വെള്ളി നേടിയ ചൈനയുടെ ഹാൻ യൂവിനോട് 21–18, 21–8 നാണു മുൻ ചാപ്യൻ സൈനയുടെ തോൽവി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സായ് രാജ്– ചിരാഗ് ഷെട്ടി സഖ്യവും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– സിക്കി റെഡ്ഡി സഖ്യവും ഫൈനലിൽ തോറ്റു.
Advertisement