മുംബൈ ∙ പ്രീമിയർ ബാഡ്മിന്റൻ ലീഗ് (പിബിഎൽ) നാലാം സീസണ് ഇന്നു മുംബൈയിൽ തുടക്കം. 17 രാജ്യങ്ങളിൽനിന്നുള്ള 90 താരങ്ങൾ പങ്കെടുക്കുന്ന ലീഗിൽ ലോക ചാംപ്യനും ഒളിംപിക്സ് സ്വർണമെഡൽ ജേതാവുമായ കരോലിന മരിൻ, റിയോ ഒളിംപിക്സ് വെള്ളി ജേതാവ് പി.വി. സിന്ധു, ഡെയ്ൻ വിക്ടർ അക്സെൽസൻ, ലി യോങ് ഡെയ്, ഇന്ത്യക്കാരായ കെ. ശ്രീകാന്ത്, എച്ച്. എസ്. പ്രണോയ്, സൈന നെഹ്‌വാൾ തുടങ്ങിയവരെല്ലാം റാക്കറ്റെടുക്കും. 8 ഒളിംപിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടുന്ന ടീമുകൾ മൽസരത്തിനിറങ്ങും. 24 വരെ മുംബൈയിലാണു പ്രാഥമിക റൗണ്ട്. ജനുവരി 13ന് ബെംഗളൂരുവിലാണു ഫൈനൽ.
ആകെ സമ്മാനത്തുക: 6 കോടി
ഒന്നാം സമ്മാനം: 3 കോടി രൂപ
രണ്ടാം സമ്മാനം: 1.5 കോടി
വേദികൾ
ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ന്യൂഡൽഹി, ലക്നൗ, ഗുവാഹത്തി.
നിലവിലെ ചാംപ്യന്മാർ: ഹൈദരാബാദ് ഹണ്ടേഴ്സ്
ടീമുകളും ക്യാപ്റ്റന്മാരും
1. ഡൽഹി ഡാഷേഴ്സ്
(എച്ച്. എസ്. പ്രണോയ്)
2. അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്സ്
(വിക്ടർ അക്സെൽസൻ)
3. അവാധെ വാരിയേഴ്സ് (സൺ വാൻ ഹോ)
4. ബെംഗളൂരു റാപ്റ്റേഴ്സ് (കെ. ശ്രീകാന്ത്)
5. മുംബൈ റോക്കറ്റ്സ് (ലീ യോങ് ഡെയ്)
6. ഹൈദരാബാദ് ഹണ്ടേഴ്സ് (പി.വി. സിന്ധു)
7. ചെന്നൈ സ്മാഷേഴ്സ് (സുങ് ജി ഹ്യുൻ)
8. നോർത്ത് ഈസ്റ്റേൺ വാരിയേഴ്സ്
(സൈന നെഹ്‌വാൾ)
9. പുണെ 7 ഏയ്സസ് (കരോലിന മരിൻ)