ഒളിംപിക്സിൽ ഏതെങ്കിലുമൊരു ഇനത്തിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ വനിതാ അത‍്‌ലീറ്റ്. അഭിമാനകരമായ ഈ റെക്കോർഡുകൾ കൈവശം വച്ചിരിക്കുന്നതു മലയാളികളുടെ അഭിമാനമായ ഒളിംപ്യൻ ഷൈനി വിൽസനാണ്. ഓരോ ഒളിംപിക്സ് നടക്കുമ്പോഴും ഷൈനിയുടെ മനസ്സ് ഓർമകളുടെ

ഒളിംപിക്സിൽ ഏതെങ്കിലുമൊരു ഇനത്തിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ വനിതാ അത‍്‌ലീറ്റ്. അഭിമാനകരമായ ഈ റെക്കോർഡുകൾ കൈവശം വച്ചിരിക്കുന്നതു മലയാളികളുടെ അഭിമാനമായ ഒളിംപ്യൻ ഷൈനി വിൽസനാണ്. ഓരോ ഒളിംപിക്സ് നടക്കുമ്പോഴും ഷൈനിയുടെ മനസ്സ് ഓർമകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിംപിക്സിൽ ഏതെങ്കിലുമൊരു ഇനത്തിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ വനിതാ അത‍്‌ലീറ്റ്. അഭിമാനകരമായ ഈ റെക്കോർഡുകൾ കൈവശം വച്ചിരിക്കുന്നതു മലയാളികളുടെ അഭിമാനമായ ഒളിംപ്യൻ ഷൈനി വിൽസനാണ്. ഓരോ ഒളിംപിക്സ് നടക്കുമ്പോഴും ഷൈനിയുടെ മനസ്സ് ഓർമകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിംപിക്സിൽ ഏതെങ്കിലുമൊരു ഇനത്തിൽ സെമി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ വനിതാ അത‍്‌ലീറ്റ്. അഭിമാനകരമായ ഈ റെക്കോർഡുകൾ കൈവശം വച്ചിരിക്കുന്നതു മലയാളികളുടെ അഭിമാനമായ ഒളിംപ്യൻ ഷൈനി വിൽസനാണ്. ഓരോ ഒളിംപിക്സ് നടക്കുമ്പോഴും ഷൈനിയുടെ മനസ്സ് ഓർമകളുടെ ട്രാക്കിലൂടെ വിക്ടറി ലാപ് നടത്തും. തൊടുപുഴയി‍ൽ ജനിച്ച്, കോട്ടയത്തിന്റെ മരുമകളായി, ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന ഷൈനി വിൽസൻ ടോക്കിയോ ഒളിംപിക്സിനിടെ തന്റെ കരിയറിലെ ഒളിംപിക് അനുഭവങ്ങളിലേക്കു റിലേ നടത്തുന്നു...

പാലാ അൽഫോൻസ കോളജിൽ പഠിക്കുമ്പോഴാണു ഷൈനിക്ക് ആദ്യ ഒളിംപിക്സിലേക്കു വിളിയെത്തുന്നത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിനുള്ള ദേശീയ ക്യാംപ് പട്യാലയിൽ ഉടൻ തുടങ്ങുകയാണെന്നും എത്രയും വേഗം ക്യാംപിലേക്ക് എത്തിച്ചേരണമെന്നും കോളജിലേക്ക് അറിയിപ്പെത്തുമ്പോൾ ഗ്രൗണ്ടിൽ പരിശീലനത്തിരക്കിലായിരുന്നു ഷൈനി. പ്രിൻസിപ്പലിന്റെ ഓഫിസിൽനിന്ന് അറിയിപ്പെത്തിയപ്പോൾ പതിനെട്ടുകാരി ആകെ അങ്കലാപ്പിലായി. ഉടൻതന്നെ പിതാവിനെ വിവരമറിയിച്ചു.

ADVERTISEMENT

മകൾ ഒളിംപ്യനാകാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചെങ്കിലും പട്യാല യാത്രയെപ്പറ്റി ആലോചിച്ചപ്പോൾ ആശങ്കയിലായി. എത്രയും പെട്ടെന്നു ചെല്ലണമെന്നാണ് അറിയിപ്പ്. വിമാന ടിക്കറ്റിനെപ്പറ്റി ആലോചിക്കാനുള്ള സാമ്പത്തിക സ്ഥിതിയായിട്ടില്ല. ട്രെയിനിലൊക്കെ ടിക്കറ്റ് കിട്ടണമെങ്കിൽ വളരെ നേരത്തേ റിസർവ് ചെയ്യണമായിരുന്നു. പക്ഷേ, എന്തു ചെയ്യാൻ? വേറൊരു വഴിയും തെളിഞ്ഞില്ല. പിതാവ് ഏബ്രഹാം കുരിശിങ്കലിനൊപ്പം ഒരു ബാഗിൽ നിറയെ വസ്ത്രങ്ങളുമായി ഷൈനി എറണാകുളത്തെത്തി. അവിടെനിന്നു ജനറൽ ടിക്കറ്റിൽ ട്രെയിനിൽ ഒറ്റയ്ക്ക് ഒളിംപിക് ക്യാംപിലേക്ക്. ഏഷ്യൻ ഗെയിംസിനായും യൂണിവേഴ്സിറ്റി മീറ്റിനായുമൊക്കെ യാത്ര ചെയ്തു പരിചയമുണ്ടായിരുന്നെങ്കിലും പതിനെട്ടുകാരിയുടെ പരിഭ്രമത്തിനു കുറവുണ്ടായിരുന്നില്ല. ക്യാംപിൽ മികച്ച പരിശീലനം. ഒടുവിൽ ലൊസാഞ്ചലസിലേക്ക്.

പി.ടി.ഉഷയും എം.ഡി.വൽസമ്മയും ടീമിലുണ്ടായിരുന്നതിനാൽ യുഎസ് യാത്രയിൽ സംഭ്രമത്തെ ഡൽഹിയിൽ ഇറക്കിവച്ചിട്ടായിരുന്നു പോക്ക്. നാട്ടുവർത്തമാനം പറഞ്ഞ് കളിച്ചും ചിരിച്ചുമുള്ള യാത്രയിൽ നിരീക്ഷകരായി ഉഷയുടെ കോച്ച് ഒ.എം.നമ്പ്യാരും വൽസമ്മയുടെ പരിശീലകൻ എ.കെ.കുട്ടിയുമുണ്ടായിരുന്നു. ലൊസാഞ്ചലസിൽ ഇറങ്ങിയിട്ടും ഭാഷ ഒരു പ്രശ്നമായതേയില്ല.

ADVERTISEMENT

800 മീറ്ററിൽ ഷൈനി അന്ന് എല്ലാം മറന്നോടി. ഹീറ്റ്സും പിന്നിട്ട് സെമിയിലെത്തി. ഒളിംപിക്സിൽ ഏതെങ്കിലുമൊരു ഇനത്തിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡും പേരിലാക്കി. ഫൈനലിലേക്കു മുന്നേറാനായില്ലെങ്കിലും റിലേയിൽ പിന്നെയും കരുത്തുകാട്ടി. ഷൈനിയും ഉഷയും വൽസമ്മയും വന്ദന റാവുവും ഉൾപ്പെട്ട 4–400 മീറ്റർ റിലേ ടീം ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ചു.

ഒളിംപിക്സിനിടെ ഒരു ഞായറാഴ്ച കുറെ മലയാളികൾ കുടുംബസമേതം ഷൈനിയെ കാണാനെത്തി. ലൊസാഞ്ചലസിലെ അവരുടെ ഇടവക ദേവാലയത്തിലേക്കു ഷൈനിയെ ക്ഷണിക്കാനായിരുന്നു വരവ്. പരിശീലകരുടെ അനുവാദത്തോടെ ഷൈനി അവർക്കൊപ്പം പോയി. പള്ളിക്കാരുടെ നേതൃത്വത്തിൽ വൻ സ്വീകരണം. അവരുടെ വീടുകളിൽപ്പോയി നല്ല നാടൻ ചോറും മീൻകറിയും കപ്പയുമൊക്കെ കഴിച്ചാണു തിരിച്ച് ഒളിംപിക് വില്ലേജിലേക്കെത്തിയത്.

ADVERTISEMENT

1988ൽ സോളിലായിരുന്നു ഷൈനിയുടെ രണ്ടാമത്തെ ഒളിംപിക്സ്. ദക്ഷിണ കൊറിയൻ തലസ്ഥാനത്തെ ഒളിംപിക്സിൽ 800 മീറ്ററിലും 4–400 മീറ്റർ റിലേയിലും ഷൈനി മത്സരിച്ചു. കൊറിയൻ ഒളിംപിക് വില്ലേജിലെ ഡൈനിങ് ഹാൾ ഒരിക്കലും മറക്കില്ലെന്നു ഷൈനി പറയുന്നു. അത്‍ലീറ്റുകൾക്കുള്ള കിച്ചനിൽ താരങ്ങൾക്കായി ‘സെൽഫ് കുക്കിങ് ഏരിയ’ ഉണ്ടായിരുന്നു. നന്നായി മീൻകറി വയ്ക്കാൻ അറിയാവുന്ന ഷൈനി അന്ന് ഒപ്പമുണ്ടായിരുന്ന മേഴ്സി കുട്ടനൊപ്പം അടുക്കളയിൽ കയറി. കൊറിയക്കാരുടെ മീനും ബീഫുമൊക്കെ എടുത്ത് മസാലയിട്ട് നല്ല ഉഗ്രൻ കറിവച്ചെന്നു ഷൈനി.

1988ലെ സോൾ ഒളിംപിക്സിനുശേഷമാണു രാജ്യാന്തര നീന്തൽ താരം പാലാക്കാരൻ വിൽസൻ ചെറിയാനുമായുള്ള വിവാഹം കഴിഞ്ഞത്. 91ൽ മൂത്ത മകൾ ശിൽപ പിറന്നു. ഒരു വയസ്സ് മാത്രമുള്ള ശിൽപയെ ഡൽഹി വിമാനത്താവളത്തിൽവച്ച് വിൽസന്റെ കയ്യിലേൽപ്പിച്ചു കണ്ണീരോടെയാണു ഷൈനി ബാർസിലോനയ്ക്കു വിമാനം കയറിയത്. പക്ഷേ, സ്പാനിഷ് നഗരം ഷൈനിയുടെ കണ്ണീരൊപ്പി. 92ലെ ബാർസിലോന ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനായി ഷൈനി ഒളിംപിക് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ റെക്കോർഡ് സ്വന്തം പേരിലാക്കി. ഒളിംപിക്സിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ വനിത. ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തി ഷൈനി കായിക കേരളത്തിന്റെ അഭിമാനമായി. അത്തവണ 2 മലയാളികളേ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നുള്ളൂ: ഷൈനിയും ബാഡ്മിന്റൻ താരം യു.വിമൽകുമാറും. ഷൈനി 800 മീറ്ററിൽ മത്സരിച്ചു. തുടരെ 3–ാം ഒളിംപിക്സിൽ പങ്കെടുത്ത ഷൈനി അപ്രാവശ്യം ആദ്യമായി മിണ്ടാനും പറയാനും മലയാളി സുഹൃത്തുക്കളാരുമില്ലാതെ ഇന്ത്യൻ കുപ്പായത്തിൽ മത്സരിച്ചു.

1996ൽ വീണ്ടും യുഎസിലേക്ക്. അറ്റ്‌ലാന്റ ഒളിംപിക്സിൽ 4–400 മീറ്റർ റിലേ ടീമംഗമായി ഇന്ത്യൻ സംഘത്തിൽ ഷൈനിയുണ്ടായിരുന്നു. ഇന്ത്യൻ അത്‍ലറ്റിക്സിലെ തിളങ്ങുന്ന പേരായി അതിനോടകം മാറിയ ഷൈനിക്ക് അറ്റ്ലാന്റയിലെ മലയാളി സമൂഹം മികച്ച വരവേൽപ് നൽകി. ഷൈനിയുടെ ബന്ധുക്കളിൽ ചിലർ അവിടെയുണ്ടായിരുന്നതിനാൽ മത്സരത്തിനുശേഷം അവരുടെയെല്ലാം വീടുകൾ സന്ദർശിക്കാൻ കഴിഞ്ഞു. ടീമിലെ മലയാളികളെയും ഒപ്പംകൂട്ടിയായിരുന്നു ഷൈനിയുടെ ‘അമേരിക്കൻ പര്യടനം.’

1984ലെ ആദ്യ ഒളിംപിക്സിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴുണ്ടായ സംഭവങ്ങൾ ഒരിക്കലും ഷൈനി മറക്കില്ല. ഡൽഹിയിൽ വിമാനമിറങ്ങിയശേഷം ട്രെയിനിൽ ഷൈനിക്കു നാട്ടിലേക്കു മടങ്ങേണ്ടി വന്നു. റെയിൽവേ ജീവനക്കാരായിരുന്ന ഉഷയും വൽസമ്മയും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാൻ ഡൽഹിയിൽ നിന്നപ്പോൾ ഷൈനിക്കു നാട്ടിലേക്കു മടങ്ങുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. വീണ്ടും ട്രെയിനിൽ യാത്ര; തിരുവനന്തപുരത്തേക്ക്. അവിടെ എത്തിയപ്പോഴാണറിയുന്നത് സംസ്ഥാന സർക്കാർ മലയാളി ഒളിംപ്യൻമാർക്കു വലിയ സ്വീകരണം ഒരുക്കിയിട്ടുണ്ടെന്ന്. അതിലേക്കു ക്ഷണം കിട്ടി.

ഉഷയും വൽസമ്മയും തിരുവനന്തപുരത്ത് വിമാനമിറങ്ങുന്നതിനാൽ അവിടം മുതൽ യൂണിവേഴ്സിറ്റി സ്റ്റേഡിയം വരെ തുറന്ന വാഹനത്തിലുള്ള സ്വീകരണമായിരുന്നു പ്രധാന ആകർഷണം. സമയമായപ്പോൾ ഷൈനി വിമാനത്താവളത്തിനു പുറത്തെത്തി. തിരക്കിനിടയിലൂടെ അകത്തേക്കു കയറാൻ ശ്രമം നടത്തുന്നതിനിടെ ഒരു പൊലീസുകാരൻ ഷൈനിയെ തടഞ്ഞു. ‘മാറിനിൽക്ക് കൊച്ചേ’ എന്നു പറഞ്ഞ് പുറത്തേക്കു തള്ളിയതോടെ ഷൈനി പൊട്ടിക്കരഞ്ഞു. ഒളിംപ്യനെ തിരിച്ചറിയാൻ കഴിയാതെപോയ പൊലീസുകാരൻ അന്തംവിട്ടു നിൽക്കെ ഒടുവിൽ സംഘാടകരെത്തി ഷൈനിയെ ഉള്ളിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

English Summary: Shiny Wilson's Olympic Memories