ഹോക്കി മാന്ത്രികന്റെ ഓർമയിൽ ദേശീയ കായികദിനം; വിടരട്ടെ മാറ്റത്തിന്റെ വസന്തം
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുവജനങ്ങളുടെ എണ്ണം ഏറെ കൂടുതലാണെന്ന സവിശേഷത ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നു. എന്നാല്‍ കായികരംഗത്തെ വളര്‍ച്ച മന്ദഗതിയിലാണെന്ന കാര്യം ഗൗരവപൂര്‍വം നാം പരിശോധിക്കേണ്ടതുണ്ട്....National Sports Day, Dhyan Chand, Manorama Online
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുവജനങ്ങളുടെ എണ്ണം ഏറെ കൂടുതലാണെന്ന സവിശേഷത ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നു. എന്നാല്‍ കായികരംഗത്തെ വളര്‍ച്ച മന്ദഗതിയിലാണെന്ന കാര്യം ഗൗരവപൂര്‍വം നാം പരിശോധിക്കേണ്ടതുണ്ട്....National Sports Day, Dhyan Chand, Manorama Online
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുവജനങ്ങളുടെ എണ്ണം ഏറെ കൂടുതലാണെന്ന സവിശേഷത ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നു. എന്നാല്‍ കായികരംഗത്തെ വളര്‍ച്ച മന്ദഗതിയിലാണെന്ന കാര്യം ഗൗരവപൂര്‍വം നാം പരിശോധിക്കേണ്ടതുണ്ട്....National Sports Day, Dhyan Chand, Manorama Online
ലോക കായിക മാമാങ്കമായ ഒളിംപിക്സിന് ടോക്കിയോയില്‍ വര്‍ണാഭമായ പരിസമാപ്തി കുറിക്കുകയും 139 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി മികച്ച നേട്ടങ്ങളോടെ തിരികെയെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഒളിംപിക്സ് ചരിത്രത്തിലെ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തുകണ്ട വലിയ മനുഷ്യകൂട്ടായ്മ വേറിട്ട അനുഭവമായി. സമീപകാല ഒളിംപിക്സുകളിലെ മികച്ച പ്രകടനവുമായാണ് ഇന്ത്യന്‍ ടീം മടങ്ങിയതെങ്കിലും രാജ്യത്തെ ആകെ ജനസംഖ്യ പരിഗണിച്ചാല്‍ ഒളിംപിക്സ് പങ്കാളിത്തവും മെഡല്‍ നേട്ടവും തുച്ഛമാണ്. ജനസംഖ്യയില്‍ മുന്നിലുള്ള അയല്‍രാജ്യമായ ചൈന മെഡല്‍പ്പട്ടികയില്‍ ഏറ്റവും മുന്നിലാണെന്ന കാര്യവും ചിന്തിക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുവജനങ്ങളുടെ എണ്ണം ഏറെ കൂടുതലാണെന്ന സവിശേഷത ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നു. എന്നാല്‍ കായികരംഗത്തെ വളര്‍ച്ച മന്ദഗതിയിലാണെന്ന കാര്യം ഗൗരവപൂര്‍വം പരിശോധിക്കേണ്ടതുണ്ട്. കോവിഡ് കാലത്തെ കായിക പരിശീലനവുമായി ബന്ധപ്പെട്ട് ഏകീകൃതവും ശാസ്ത്രീയവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യവ്യാപകമായി പുറത്തിറക്കേണ്ടതുണ്ട്. ഒളിംപിക്സിന്റെ വിജയതരംഗം രാജ്യത്ത് മുഴുവന്‍ വ്യാപിക്കുന്നവിധം ആവശ്യമായ ഇടപെടല്‍ നടത്തി ഭാവി താരങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പഠന, പരിശീലന സൗകര്യങ്ങള്‍ യഥാവിധം ഒരുക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഹീറോകളായി മാറിയ സുവര്‍ണ തരകം നീരജ് ചോപ്രയുൾപ്പെടെയുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണനയും ആദരവും പിന്തുണയും പുതുമുഖതാരങ്ങള്‍ക്ക് പ്രചോദനം പകരുമെന്നതില്‍ സംശയമില്ല.
ഒളിംപിക്സ് അലയൊലികള്‍ക്കിടയില്‍ വന്നുചേര്‍ന്ന ദേശീയ കായികദിനവും ഏറെ പ്രതീക്ഷയും ആവേശവും പകരുമെന്നുറപ്പാണ്. ലോകത്തിന് ദേശീയ കായിക വിനോദമായ ഹോക്കിയുടെ വശ്യസൗന്ദര്യം കാട്ടിക്കൊടുത്ത മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്‍മദിനമാണ് (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
∙ ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവ്
49 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം സെമിഫൈനല്‍ യോഗ്യതനേടി ശക്തമായ പോരാട്ടത്തിനൊടുവില്‍ ബെല്‍ജിയത്തോട് തോല്‍വിയേറ്റു വാങ്ങുകയും തുടര്‍ന്ന് നടന്ന വെങ്കലമെഡല്‍ പോരാട്ടത്തില്‍ ശക്തരായ ജർമനിയെ അടിയറവു പറയിച്ച് ദീര്‍ഘനാളത്തെ മെഡല്‍ കാത്തിരിപ്പിന് ടോക്കിയോയില്‍ അവസാനമാകുകയും ചെയ്തു. ഒരു കാലത്ത് ലോക ഹോക്കിയില്‍ തനതായ പ്രഭാവം നിലനിര്‍ത്തിയിരുന്ന ഇന്ത്യയുടെ ഒളിംപിക്സ് നേട്ടങ്ങളില്‍ ഹോക്കി മെഡലുകള്‍ എന്നും ശോഭയേകിയിരുന്നു. 1900 മുതല്‍ ഒളിംപിക്സില്‍ പങ്കെടുത്തു തുടങ്ങിയ ഇന്ത്യ ആദ്യമായി ഒരു സ്വർണം നേടാന്‍ 1928ലെ ആസ്റ്റര്‍ഡാം ഒളിംപിക്സുവരെ കാത്തിരിക്കേണ്ടി വന്നുവെന്നത് ചരിത്രം.
ഹോക്കിയിലൂടെ സമ്മാനിക്കപ്പെട്ട ഈ അംഗീകാരത്തിന്റെ തുടര്‍ച്ച പിന്നീടുണ്ടാകുകയും 1980 വരെ നടന്ന വ്യത്യസ്ത ഒളിംപിക്സുകളില്‍ നിന്നും 8 സ്വര്‍ണ മെഡലുകള്‍ ഇന്ത്യയ്ക്ക് നേടാനായിട്ടുണ്ട്. 1928, 1932, 1936 ഒളിംപിക്സുകളില്‍ ഇന്ത്യക്ക് സ്വര്‍ണം നേടുവാന്‍ നിര്‍ണായക പങ്കു വഹിച്ച ഇതിഹാസ താരമാണ് മേജര്‍ ധ്യാന്‍ചന്ദ്. അദ്ദേഹത്തിന്റെ കായിക ജീവിത കാലഘട്ടം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണകാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. ലോക ഹോക്കിയുടെ അതികായനായ ഈ മഹാപ്രതിഭയുടെ സ്മരണാര്‍ത്ഥം 2012 ഓഗസ്റ്റ് 29 മുതല്‍ ദേശീയ കായികദിനം രാജ്യവ്യാപകമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വരികയാണ്.
∙ അസാമാന്യ ശേഷിയുള്ള ബഹുമുഖ വ്യക്തിത്വം
ഹോക്കി സ്റ്റിക്കുകൊണ്ട് തന്റേതായ അമാനുഷിക പ്രകടനം മൈതാനത്ത് കാട്ടി കാണികളില്‍ വിസ്മയം തീര്‍ക്കുന്ന താരമായിരുന്നു ധ്യാന്‍ചന്ദ്. 1932 ലൊസാഞ്ചലസ് ഒളിംപിക്സിലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മത്സരത്തിനിടയില്‍ ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ പ്രശ്നമുണ്ടെന്ന് ആരോപിച്ച് ഒരു അമേരിക്കന്‍ താരം റഫറിയോട് പരാതിപ്പെട്ടു. ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലുണ്ടായിരുന്ന സമയത്തു നല്‍കിയ ഈ പരാതിയെ അത്യന്തം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത ധ്യാന്‍ചന്ദ്, തന്റെ ഹോക്കി സ്റ്റിക്ക് അമേരിക്കന്‍ താരത്തിനു നല്‍കുകയും അദ്ദേഹത്തിന്റെ സ്റ്റിക്ക് പകരമായി വാങ്ങി കളി തുടരുകയും ചെയ്തു.
സ്റ്റിക്ക് മാറ്റിയിട്ടും ധ്യാന്‍ചന്ദിന്റെ ഗോളടിയില്‍ യാതൊരു മാറ്റവും സംഭവിച്ചില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞ ആ മത്സരത്തില്‍ ഒന്നിനെതിരെ 24 ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. 1936 ബെര്‍ലിന്‍ ഒളിംപിക്സ് ഫൈനലില്‍ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലറുടെ ജര്‍മനിയെ സധൈര്യം നേരിട്ട ഇന്ത്യ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചു. ഈ കളി കാണാന്‍ ഗ്യാലറിയില്‍ ദൃക്സാക്ഷിയായി ഹിറ്റ്ലറുമുണ്ടായിരുന്നുവെന്നത് കിരീടനേട്ടത്തിന്റെ പ്രൗഡിയും ആവേശവും വർധിപ്പിച്ചു. ആ അത്ഭുതം സൃഷ്ടിച്ച ഇന്ത്യന്‍ ക്യാപ്റ്റനായ ധ്യാന്‍ചന്ദിനെ ഹിറ്റ്‌ലര്‍ നേരിട്ടെത്തി അഭിനന്ദനം അറിയിക്കുകയും ജർമന്‍ സൈന്യത്തില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്യുകയും ഉണ്ടായി.
എന്നാല്‍ രാജ്യസ്നേഹിയും അഭിമാനിയുമായ ധ്യാന്‍ചന്ദ് യാതൊരു മടിയും കൂടാതെ സ്നേഹപൂര്‍വം ഹിറ്റ്‌ലറുടെ വാഗ്ദാനം നിരസിക്കുകയും ഇന്ത്യന്‍ സൈന്യത്തില്‍ തുടരുകയും ചെയ്തു. 1940, 1944 ഒളിംപിക്സുകള്‍ രണ്ടാം ലോക മഹായുദ്ധം കാരണം ഒഴിവാക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഹോക്കിയില്‍ ഇന്ത്യയുടെ സുവര്‍ണ നേട്ടങ്ങളുടെ പട്ടിക കൂടുതല്‍ വിപുലമാകുമായിരുന്നു.
∙ അര്‍ഹതപ്പെട്ട അംഗീകാരം ലഭ്യമായോ?
ഇന്ത്യയുടെ കായികചരിത്രം പരിശോധിച്ചാല്‍ ഏറ്റവും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ താരം ധ്യാന്‍ചന്ദ് ആണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കായിക രംഗത്തു നിന്നും അദ്ദേഹത്തിന് അര്‍ഹതപ്പെട്ട അംഗീകാരവും ആദരവും ലഭ്യമായോ എന്ന് പരിശോധിക്കേണ്ടിവരും. 1926 മുതല്‍ 1949 വരെയുള്ള ദീര്‍ഘമായൊരു കാലത്ത് രാജ്യാന്തര ഹോക്കിയില്‍ സജീവമായി നിലയുറപ്പിക്കുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സാധിച്ചത് അദ്ദേഹത്തെ മറ്റു താരങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.
1979ല്‍ മരണത്തിന് കീഴടങ്ങിയ ധീരപോരാളിക്ക് 1956ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കിയതൊഴിച്ചാല്‍ മറ്റു പുരസ്കാരങ്ങളൊന്നും നല്‍കുകയോ ശുപാര്‍ശ ചെയ്യുകയോ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്. 1961ല്‍ ആരംഭിച്ച കായിക പുരസ്‌കാരമായ അര്‍ജുന അവാര്‍ഡിനുപോലും പരിഗണിക്കപ്പെട്ടില്ല എന്നതും അവഗണനയുടെ തെളിവാണ്. ഇത്രയേറെ മഹനീയ നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്‍കിയില്ല എന്ന ആക്ഷേപം ഇന്നും നിലനില്‍ക്കുന്നു. 1954 മുതല്‍ ഭാരതരത്ന അവാര്‍ഡ് നല്‍കിത്തുടങ്ങിയെങ്കിലും 2013 ല്‍ സച്ചിന്‍ തെൻഡുല്‍ക്കറിലൂടെയാണ് ആദ്യമായി ഒരു കായികതാരം ഈ പരമോന്നത ബഹുമതി സ്വന്തമാക്കിയത്.
കായികതാരങ്ങള്‍ക്ക് പൂര്‍ണമായ പിന്തുണ നല്‍കുകയും ശാസ്ത്രീയ പരിശീലനം നല്‍കുകയും കായിക വികസനം ഉറപ്പാക്കുകയും ചെയ്യുന്ന രീതിശാസ്ത്രം ഉണ്ടാക്കിയാല്‍ മാത്രമേ നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ കഴിയുകയുള്ളൂ. മരണാനന്തര ബഹുമതിയായി ഭാരതരത്ന അവാര്‍ഡിന് ധ്യാന്‍ചന്ദിനെ പരിഗണിക്കുവാന്‍ രാജ്യം തയാറായാല്‍ ഒരു മഹത്‌പ്രതിഭയെ ആദരിക്കുവാനുള്ള അവസരമാകുന്നതോടൊപ്പം യുവ കായിക പ്രതിഭകള്‍ക്ക് വലിയൊരു പ്രചോദനവും പ്രോത്സാഹനവുമാകും. ലോകത്തിന് മാതൃകയായി വിസ്മയിപ്പിക്കുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കിയ ഒളിംപിക്സ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യം അര്‍ഹമായ പരിഗണന നല്‍കുമ്പോള്‍ കായിക മേഖലയ്ക്ക് കൂടുതല്‍ ഈര്‍ജവും കരുത്തും പകരുമെന്ന് നിസംശയം പറയാം.
2002ല്‍ മികച്ച കായിക പരിശീലകനുള്ള പരമോന്നത പുരസ്‌കാരം ധ്യാന്‍ചന്ദിന്റെ പേരില്‍ വിതരണം ചെയ്തുതുടങ്ങി. അതേവര്‍ഷം തന്നെ രാജ്യതലസ്ഥാനത്തെ ദേശീയ സ്റ്റേഡിയത്തിനും അദ്ദേഹത്തിന്റെ പേരു നല്‍കി പുനര്‍നാമകരണം ചെയ്തു. വളരെ വൈകിയാണെങ്കിലും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്‌കാരത്തോടൊപ്പം ധ്യാന്‍ചന്ദിന്റെ പേരുകൂടി ചേര്‍ത്ത് വിപുലീകരിച്ചു മാതൃക കാട്ടി. ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയതിനാലാണ് ഇത്തരത്തിലൊരു നാമകരണമെന്നാണ് ഓദ്യോഗിക വിശദീകരണം.
എന്നാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കായിക സ്ഥാപനങ്ങള്‍, നടപ്പിലാക്കുന്ന പദ്ധതികള്‍, നിലവിലുള്ള സ്റ്റേഡിയങ്ങള്‍, കായിക സമുച്ചയങ്ങള്‍, അവാര്‍ഡുകള്‍ എന്നിവയ്ക്ക് ഏറ്റവും പ്രഗത്ഭരായ ലോകോത്തര താരങ്ങളുടെ പേരുകള്‍ നല്‍കുന്ന രീതി സ്വീകരിക്കുന്നത് വളരെയധികം സ്വാഗാതാര്‍ഹമാണ്. ഇത്തരം സമീപനം കായികമേഖലയ്ക്ക് പുത്തനുണര്‍വും ആവേശവും നല്‍കുമെന്നുറപ്പാണ്.
∙ വിപുലമാക്കേണ്ട കായിക അടിത്തറ
കായിക പുരോഗതിക്കും കായിക മികവുകള്‍ വർധിപ്പിക്കുന്നതിനും രാജ്യത്ത് അവലംബിച്ചു പോരുന്ന നയത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വരികയോ പരിഷ്‌കരിക്കുകയേറ ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. പ്രീപ്രൈമറി കാലഘട്ടം മുതലുള്ള കുട്ടികള്‍ക്ക് അടിസ്ഥാന കായിക വിദ്യാഭ്യാസത്തിന്റെ പ്രായോഗിക അറിവും അനുഭവവും പകരുവാന്‍ കായിക സാക്ഷരതായജ്ഞം ഘട്ടംഘട്ടമായി നടപ്പിലാക്കണം. അടിസ്ഥാന കായികശേഷികള്‍ ആര്‍ജിച്ച കുട്ടികളില്‍ നിന്നും മികവ് പുലര്‍ത്തുന്നവരെ കണ്ടെത്തി ശാസ്ത്രീയ പരിശീലനവും പ്രത്യേക പ്രതിഭാപോഷണ പരിപാടികളും സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ ആരോഗ്യവും കായിക മികവും പ്രകടിപ്പിക്കുന്നവരെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും.
ദീര്‍ഘകാല പരിശ്രമത്തിലൂടെ മാത്രമേ ഇത്തരം ലക്ഷ്യങ്ങള്‍ കരസ്ഥമാക്കുവാന്‍ സാധിക്കുകയുള്ളുവെന്ന ബോധ്യം ഇത് നടപ്പിലാക്കുന്നവര്‍ക്ക് ഉണ്ടാകണം. ഒളിംപിക്സിലോ രാജ്യാന്തര മത്സരങ്ങളിലോ പങ്കെടുത്ത് മെഡല്‍ നേടി വരുന്ന താരങ്ങളെ രാജ്യം പരിഗണിക്കുന്ന രീതി കാണുമ്പോള്‍ ഉണ്ടാകുന്ന ദേശസ്നേഹവും അഭിമാനവും രാജ്യത്തെ മുഴുവന്‍ ജനങ്ങളിലും എത്തിച്ചേരണം. രക്ഷിതാക്കള്‍ മക്കളെ കായിക മേഖലയില്‍ പങ്കെടുപ്പിക്കാന്‍ ആവേശത്തോടെ തയാറാകുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തിന് മുതല്‍ക്കുട്ടാകുന്ന താരങ്ങള്‍ കടന്നുവരുവാന്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ കരുത്തും ധ്യാന്‍ചന്ദിന്റെ അമാനുഷിക പ്രകടനത്തിന്റെ ഓർമകളും മാറട്ടെയെന്ന് കരുതാം.
(എസ്‌സിഇആര്‍ടി, കേരളം റിസര്‍ച്ച് ഓഫീസറാണ് ലേഖകൻ)
English Summary: How National Sports Day is Linked to Youth Empowerment and Dhyan Chand