യുഎസ് ചെസ് ടീമിനെ ചെന്നൈയിലേക്ക് സ്വീകരിച്ച് യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ
ചെന്നൈ∙ 44-ാമത് ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കാനായി മാമ്മല്ലപുരത്ത് എത്തിച്ചേർന്ന യുഎസ് ചെസ് ടീമിന് ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ ഊഷ്‌മള വരവേൽപ്പ് നൽകി. വിദ്യാഭാസ, കായിക നയതന്ത്രത്തെ പിന്തുണക്കുന്ന കോൺസൽ ജനറൽ റേവിൻ ഇന്ത്യൻ ചെസ് ജൂലൈ 28
ചെന്നൈ∙ 44-ാമത് ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കാനായി മാമ്മല്ലപുരത്ത് എത്തിച്ചേർന്ന യുഎസ് ചെസ് ടീമിന് ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ ഊഷ്‌മള വരവേൽപ്പ് നൽകി. വിദ്യാഭാസ, കായിക നയതന്ത്രത്തെ പിന്തുണക്കുന്ന കോൺസൽ ജനറൽ റേവിൻ ഇന്ത്യൻ ചെസ് ജൂലൈ 28
ചെന്നൈ∙ 44-ാമത് ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കാനായി മാമ്മല്ലപുരത്ത് എത്തിച്ചേർന്ന യുഎസ് ചെസ് ടീമിന് ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ ഊഷ്‌മള വരവേൽപ്പ് നൽകി. വിദ്യാഭാസ, കായിക നയതന്ത്രത്തെ പിന്തുണക്കുന്ന കോൺസൽ ജനറൽ റേവിൻ ഇന്ത്യൻ ചെസ് ജൂലൈ 28
ചെന്നൈ∙ 44-ാമത് ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കാനായി മാമ്മല്ലപുരത്ത് എത്തിച്ചേർന്ന യുഎസ് ചെസ് ടീമിന് ചെന്നൈയിലെ യുഎസ് കോൺസൽ ജനറൽ ജൂഡിത്ത് റേവിൻ ഊഷ്‌മള വരവേൽപ്പ് നൽകി. വിദ്യാഭാസ, കായിക നയതന്ത്രത്തെ പിന്തുണക്കുന്ന കോൺസൽ ജനറൽ റേവിൻ ഇന്ത്യൻ ചെസ് ജൂലൈ 28 മുതൽ ഓഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്ന ചെസ് ഒളിംപ്യാഡിൽ മത്സരിക്കുന്ന യുഎസ് ടീമംഗങ്ങൾക്ക് വിജയാശംസകൾ നേർന്നു.
ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡ് ചെസ് ജനകീയമാക്കാൻ എങ്ങനെ സഹായിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ചെസ് പ്രേമികളെ ഈ ആഗോളമത്സരം ഒന്നിപ്പിക്കുന്നതെങ്ങനെയെന്നും കോൺസൽ ജനറൽ റേവിൻ കളിക്കാരുമായി ചർച്ച ചെയ്തു.“ചെന്നൈ ചെസ് ഒളിംപ്യാഡിൽ നിങ്ങൾ അമേരിക്കയെ പ്രതിനിധീകരിക്കുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അഗാധമായ പങ്കാളിത്തത്തിന്റെ അടിത്തറ രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളാണ്. നിങ്ങളെപ്പോലുള്ള കായിക നയതന്ത്രജ്ഞർ രൂപപ്പെടുത്തിയ ബന്ധങ്ങൾ”– കോൺസൽ ജനറൽ റേവിൻ ഗ്രാൻഡ് മാസ്‌റ്റേഴ്‌സ്, ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ്, വിമൻ ഗ്രാൻഡ് മാസ്‌റ്റേഴ്‌സ് എന്നിവരടങ്ങുന്ന യുഎസ് സംഘാംഗങ്ങളോടു പറഞ്ഞു.
യുഎസ്-ഇന്ത്യ ബന്ധത്തിന്റെ 75-ാം വാർഷിക വേളയിൽ ചെന്നൈയിൽ ചെസ് ഒളിംപ്യാഡ് നടക്കുന്നതിൽ ചെന്നൈയിലെ കോൺസുലേറ്റ് ജനറൽ കാര്യാലയം ആവേശഭരിതമാണെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. ചെന്നൈയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായി യുഎസ് ടീമുകൾ കാണുന്നുവെന്ന് ഓപ്പൺ വിഭാഗത്തിലെ യുഎസ് ടീം ക്യാപ്റ്റൻ ജോൺ ഡൊണാൾഡ്‌സൺ പറഞ്ഞു. “ചെസിന്റെ ജന്മസ്ഥലമായി പലരും കണക്കാക്കുന്ന നാടാണ് ഇന്ത്യ. അത് കൊണ്ട് തന്നെ പ്രശസ്‌തമായ ചെസ് ഒളിംപ്യാഡ് ഇവിടെ ആദ്യമായി നടക്കുന്നത് തികച്ചും അനുയോജ്യമാണ്,”– ജോൺ ഡൊണാൾഡ്‌സൺ പറഞ്ഞു. ദേശീയ-പ്രാദേശിക ഗവൺമെന്റുകളുടെ പിന്തുണയോടെ ചെസ് ഒളിംപ്യാഡ് സംഘടിപ്പിക്കാൻ വൈകിയ വേളയിൽ സന്നദ്ധത അറിയിച്ച ഇന്ത്യൻ ചെസ് ഫെഡറേഷന് പ്രത്യേകം നന്ദി പ്രകടിപ്പിച്ച അദ്ദേഹം വരാനിരിക്കുന്ന ആവേശകരമായ മത്സരത്തിലേക്ക് ഉറ്റുനോക്കുന്നുവെന്നും പറഞ്ഞു.
ആദ്യമായി ചെസ് ഒളിംപ്യാഡിന് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായി യുഎസ് വനിതാ ടീം ക്യാപ്റ്റൻ മെലിക്സെറ്റ് ഖുച്ചിയാൻ പറഞ്ഞു. “ശക്തമായ ചെസ് പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അഞ്ച് തവണ ലോകചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ രാജ്യമാണിത്. ചെസിന്റെ വലിയ ചരിത്രം കൈവശമുള്ള ഇടമാണ് ചെന്നൈ. വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസണും ലോക ചാംപ്യൻഷിപ്പ് മത്സരത്തിൽ ആദ്യമായി ഏറ്റുമുട്ടിയതും ചെന്നൈയിലാണ്, 2013-ൽ. നിരവധി മികച്ച ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന ഇന്ത്യ ഇപ്പോൾ ലോക ചെസ് രംഗത്ത് ഒരു നേതാവായി മാറിയിരിക്കുകയാണ്. ഈ ലോക ചെസ് ഒളിംപ്യാഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങളുടെ യുഎസ്. ടീം ആവേശഭരിതരാണ്. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമം,”– ഖുച്ചിയാൻ കൂട്ടിച്ചേർത്തു.
ഇന്റർനാഷണൽ മാസ്‌റ്റർ ജോൺ ഡൊണാൾഡ്‌സൺ ക്യാപ്റ്റനായ യുഎസ് ടീം ഓപ്പൺ വിഭാഗത്തിലെ 187 ടീമുകളിൽ ആദ്യ സീഡാണ്. ഗ്രാൻഡ് മാസ്റ്റർ ഫാബിയാനോ കരുവേന, ജിഎം ലെവോൺ ആരോണിയൻ, ജിഎം വെസ്‌ലി സോ, ജിഎം ലൈനിയർ ഡൊമിംഗസ്, ജിഎം സാം ഷെങ്ക്ലൻഡ് എന്നിവർ ഉൾപ്പെടുന്നതാണ് ടീം. ജിഎം റോബർട്ട് ഹെസ് ആണ് പരിശീലകൻ. വനിതാ വിഭാഗത്തിൽ ക്യാപ്റ്റൻ ജിഎം മെലിക്സെറ്റ് ഖുച്ചിയാൻ നയിക്കുന്ന യുഎസ് ടീം 162 ടീമുകളിൽ എട്ടാം സീഡാണ്. ജിഎം ഇറീന ക്രഷ്, ഐഎം കരിസ യിപ്, ഐഎം ആനാ സാറ്റൻസ്‌ക, വുമൻ ഗ്രാൻഡ് മാസ്‌റ്റർ (ഡബ്ല്യുജിഎം) താതേവ് അബ്രഹാമിയൻ, ഡബ്ല്യുജിഎം ഗുൽരൂക്ബേം ടോകിറോയൊനോവ എന്നിവരടങ്ങുന്നതാണ് വനിതാ ടീം. ജിഎം അലെഹാന്ദ്രോ റമീറെസ് ആണ് പരിശീലകൻ.
English Summary: Consul General welcomes US chess team to Chennai