ഈ ലേഖനത്തിനൊപ്പമുള്ള ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. ഗുജറാത്തിലെ ആറു നഗരങ്ങളിലായി നടന്ന ദേശീയ ഗെയിംസിലെ മത്സരവേദികളുടെ ചിത്രങ്ങളാണിവ. കോമൺവെൽത്ത് ഗെയിംസ് ആണോ നടക്കുന്നതെന്ന് ആരും സംശയിച്ചുപോകുന്ന വിധം രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഓരോ

ഈ ലേഖനത്തിനൊപ്പമുള്ള ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. ഗുജറാത്തിലെ ആറു നഗരങ്ങളിലായി നടന്ന ദേശീയ ഗെയിംസിലെ മത്സരവേദികളുടെ ചിത്രങ്ങളാണിവ. കോമൺവെൽത്ത് ഗെയിംസ് ആണോ നടക്കുന്നതെന്ന് ആരും സംശയിച്ചുപോകുന്ന വിധം രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ലേഖനത്തിനൊപ്പമുള്ള ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. ഗുജറാത്തിലെ ആറു നഗരങ്ങളിലായി നടന്ന ദേശീയ ഗെയിംസിലെ മത്സരവേദികളുടെ ചിത്രങ്ങളാണിവ. കോമൺവെൽത്ത് ഗെയിംസ് ആണോ നടക്കുന്നതെന്ന് ആരും സംശയിച്ചുപോകുന്ന വിധം രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ലേഖനത്തിനൊപ്പമുള്ള ചിത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. ഗുജറാത്തിലെ ആറു നഗരങ്ങളിലായി നടന്ന ദേശീയ ഗെയിംസിലെ മത്സരവേദികളുടെ ചിത്രങ്ങളാണിവ. കോമൺവെൽത്ത് ഗെയിംസ് ആണോ നടക്കുന്നതെന്ന് ആരും സംശയിച്ചുപോകുന്ന വിധം രാജ്യാന്തര നിലവാരത്തിലുള്ളതാണ് ഓരോ വേദികളും. ഏകദേശം 2000 കോടി രൂപയോളം ചെലവഴിച്ചു പുതുതായി നിർമിച്ചവയവും നവീകരിച്ചവയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. കായികതാരങ്ങൾക്കും ഒഫീഷ്യൽസിനും താമസിക്കാൻ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ, സെവന്‍ സ്റ്റാർ ഹോട്ടലുകളിലാണു മുറികൾ ഒരുക്കിയിരുന്നത്. ഇത്രയൊക്കെ സന്നാഹമൊരുക്കിയിട്ടും മെഡൽ പട്ടികയിൽ 12ാം സ്ഥാനത്താണു ഗുജറാത്ത് ഫിനിഷ് ചെയ്തത്. അതെങ്ങനെ ശരിയാകും എന്നു സംശയം തോന്നാം. പക്ഷേ, പറയത്തക്ക കായിക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഗുജറാത്തിന്, ദേശീയ ഗെയിംസ് ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ കായികതലസ്ഥാനമെന്ന വലിയ നേട്ടത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും മികവോടെ പരിപാലിക്കുകയും ചെയ്താൽ ഒളിംപിക്സ് മെഡലുകൾ അടക്കം മറ്റു നേട്ടങ്ങളെല്ലാം സ്വാഭാവികമായി വന്നുചേരുമെന്നവർക്കറിയാം.

പക്ഷേ, ഹരിയാനയും കർണാടകയും മഹാരാഷ്ട്രയും തമിഴ്നാടുമൊക്കെ ഇത്രത്തോളം തന്നെ മികവുറ്റ സൗകര്യങ്ങളും വാഗ്ദാനങ്ങളുമായി കായികതാരങ്ങൾക്കു കൂട്ടിരിക്കുമ്പോൾ ഗുജറാത്തിനു കാര്യങ്ങള്‍ എളുപ്പമല്ല. അപ്പോൾ കേരളത്തിന്റെ കാര്യമോ? ഒരു ജോലി കിട്ടാൻ രാജ്യാന്തര കായികതാരങ്ങൾ ആഴ്ചകളോളം സെക്രട്ടേറിയറ്റ് പടിക്കൽ സമരമിരിക്കേണ്ട നാടെന്ന നാണക്കേടിലേക്കു കേരളം ഇടിഞ്ഞുതാഴ്ന്നു കഴിഞ്ഞു. കഴിഞ്ഞ ദേശ‍ീയ ഗെയിംസിൽ രണ്ടാംസ്ഥാനക്കാരായിരുന്ന കേരളം, ഇത്തവണ ആറാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. അടിസ്ഥാന സൗകര്യങ്ങളില്ലായ്മ, ഉള്ള സൗകര്യങ്ങളുടെ മോശം പരിപാലനം, കായിക താരങ്ങൾക്കു പ്രോൽസാഹനമോ ജോലിയോ ഇല്ലാത്ത അവസ്ഥ, ശാസ്ത്രീയ പരിശീലനത്തിന്റെ അപര്യാപ്തത തുടങ്ങിയ നൂറുകൂട്ടം പ്രശ്നങ്ങൾ കേരളത്തിന്റെ കായികഭാവി കെട്ടിയടയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും കേരളത്തിലും കായിക മേഖലയിൽ സംഭവിക്കുന്നതെന്ത്? ഒരന്വേഷണം..

ഗാന്ധി നഗറിലെ ട്രാക്കിൽ പരിശീലിക്കുന്ന താരങ്ങൾ. ചിത്രം∙ വിഷ്ണു വി. നായർ
ADVERTISEMENT

∙ വളരുന്ന മറ്റു സംസ്ഥാനങ്ങൾ

രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 1.34% മാത്രമുള്ള ഹരിയാന രാജ്യാന്തര കായിക രംഗത്ത് ഇന്ത്യയുടെ വിലാസമായി മാറിയിട്ടു വർഷങ്ങളായി. ദുരഭിമാനക്കൊലകളും ജാതീയ സംഘർഷങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും സംബന്ധിച്ച വാർത്തകൾ മാത്രം ഉയർന്നുകേട്ടിരുന്നൊരു കാലമ‍ുണ്ടായിരുന്നു ഹരിയാനയ്ക്ക്. എല്ലാവരെയും ഒന്നിപ്പിക്കാൻ ഏറ്റവും നല്ല വഴി സ്പോർട്സ് ആണെന്നവർ തിരിച്ചറിഞ്ഞു. ഓരോ ജില്ലയിലും കുറഞ്ഞത് പത്തിലേറെ മിനി സ്റ്റേഡിയങ്ങളുള്ള സംസ്ഥാനമായി അവർ മാറിയിരിക്കുന്നു. ബോക്സിങ്ങും ഗുസ്തിയും പഠിപ്പിക്കാൻ ഓരോ ഗ്രാമത്തിലും ഒട്ടേറെ അഖാഡകളും ശാസ്ത്രീയ പരിശീലന കേന്ദ്രങ്ങളും അവർക്കുണ്ട്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും അവിടെ ബോക്സിങ്ങും ഗുസ്തിയും പരിശീലിക്കുന്നു. ഹരിയാനയെ സ്പോർട്സ് ഹബ് ആക്കി മാറ്റാനുള്ള സമ്പൂർണ ഡ്രൈവ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടു കാലങ്ങളായി. എല്ലാ സ്കൂളുകളിലെയും എല്ലാ കുട്ടികളെയും അവർ ഏതെങ്കിലുമൊരിനത്തിൽ പങ്കെടുക്കാൻ പാകത്തിനു വളർത്തിയെടുക്കുന്നു. ‘നിങ്ങൾ ഞങ്ങൾക്ക് മെഡൽ തരൂ, നിങ്ങളുടെ ഭാവി ഞങ്ങൾ സുരക്ഷിതമാക്കും’ എന്നതാണ് സർക്കാർ നയം. 9–19 പ്രായപരിധിയിലുള്ള 5000 പേരെ കുട്ടികളെ വളർത്തിയെടുത്തു രാജ്യാന്തര താരങ്ങളാക്കാനുള്ള അവരുടെ പദ്ധതി നടന്നുവരുന്നു. 

ജൂഡോ മത്സരങ്ങൾ നടന്ന മഹാത്മാ മന്ദിർ കൺവെൻഷൻ സെന്റർ. ചിത്രം∙ വിഷ്ണു വി. നായർ
ADVERTISEMENT

ഇവർക്കു വിദ്യാഭ്യാസവും പരിശീലന ചെലവും സൗജന്യമാണ്. ഇവർക്കു ശാസ്ത്രീയ പരിശീലനം, ഭക്ഷണം, പരിശീലക സേവനം, ചികിത്സ എന്നിവയും നൽകുന്നു. സാമ്പത്തിക സഹായം വേണ്ടവർക്ക് അതും നൽകുന്നു. വർഷം മുഴുവൻ പ്ര‍ാദേശിക തലം മുതൽ സംസ്ഥാനതലം വരെ മത്സരങ്ങൾക്കു വേദിയും ഒരുക്കിനൽകുന്നു. രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കൊപ്പം അവരുടെ കുടുംബങ്ങൾക്കും സൗജന്യയാത്രയും താമസവും ഒരുക്കുന്ന സംസ്ഥാനമാണു ഹരിയാന. കായികജീവിതം അവസാനിച്ചു കഴിഞ്ഞാലും താരങ്ങൾക്കു നൽകുന്ന സൗകര്യങ്ങൾ സർക്കാർ നിർത്താറില്ല. ഒളിംപിക്സ് സ്വർണ ജേതാവിന് 6 കോടിയും വെള്ളി ജേതാവിന് 4 കോടിയും വെങ്കല ജേതാവിന് രണ്ടരക്കോടിയും സർക്കാർ പാരിതോഷികം നൽകുന്നു. 200ലേറെയാണു ഹരിയാനയിലെ സ്റ്റേഡിയങ്ങളുടെ എണ്ണം. ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഹരിയാനയുടെ താരങ്ങൾ നേടിയ മെഡലുകളുടെ കണക്കെടുത്താൽ തന്നെ ‘റിസൽട്ട്’ വ്യക്തമാകും. 9 സ്വർണവും 5 വെള്ളിയും ഉൾപ്പെടെ കൊട്ടക്കണക്കിനു മെഡലുകൾ ഹരിയാനയുടെ താരങ്ങൾ നേടി. 

ഗാന്ധി നഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്റർ. ചിത്രം∙ വിഷ്ണു വി. നായർ

∙ കത്തിക്കയറുന്ന അയൽക്കാർ

ADVERTISEMENT

കേരളത്തിന്റെ അത്രയൊന്നും കായികനേട്ടങ്ങൾ അക്കൗണ്ടിലില്ലാത്ത സംസ്ഥാനങ്ങളായിരുന്നു കർണ‍ാടകയും തമിഴ്നാടും (അടുത്തകാലം വരെ!). പക്ഷേ, ഏതാനും വർഷങ്ങളായി അവർ നിശബ്ദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഒരു സുന്ദര കായിക വിപ്ലവമാണ്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചു കായികതാരങ്ങളെ വളർത്തിയെടുക്കാനും മികച്ച പരിശീലനം നൽകാനുമുള്ള പദ്ധതി വിജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വടക്കൻ ചെന്നൈയിൽ 500 ഏക്കറിൽ ഒരു സ്പോർട്സ് മെഗാ സ‍ിറ്റിയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒട്ടുമിക്ക കായികയിനങ്ങളിലും രാജ്യാന്തര മത്സരങ്ങൾ നടത്താൻ പാകത്തിനുള്ള വേദിയാണിത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സ്വപ്ന പദ്ധതികളിലൊന്ന്. കായികതാരങ്ങൾക്കു ജോലിയിൽ 3% സംവരണം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. തമിഴ്നാടിന്റെ 4 മേഖലകളിലായി ഒളിംപിക് അക്കാദമികൾ രൂപീകരിക്കാനുള്ള പദ്ധതി അന്ത്യഘട്ടത്തിലാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മിനി സ്റ്റേഡിയങ്ങളുടെ നിർമാണം ആരംഭിക്കാൻ പോകുന്നു. കർണാടകയുടെ അവസ്ഥയും വ്യത്യസ്തമല്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി താരങ്ങളെ വളർത്തുകയാണ് അവരും. കഴിഞ്ഞ ഗെയിംസിൽ വെറും 8 സ്വർണം നേടി 11–ാം സ്ഥാനത്തായിരുന്നു കർണാടക ഇത്തവണ 27 സ്വർണമടക്കം 88 മെഡലുകളുമായി നാലാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. തമിഴ്നാട് എട്ടാം സ്ഥാനത്തു നിന്ന് 73 മെഡലുകളുമായി അഞ്ചാം സ്ഥാനത്തേക്കും ഉയർന്നു. 

സബർമതിയിലെ സ്കേറ്റിങ് ട്രാക്കിൽ മത്സരിക്കുന്ന താരം. ചിത്രം∙ വിഷ്ണു വി. നായർ

∙ തോറ്റ് തൊപ്പിയിടുന്ന കേരളം

മറ്റു സംസ്ഥാനങ്ങൾ മത്സരിച്ചു മുന്നേറുമ്പോൾ പരമ്പരാഗത കായിക ശക്തികളായ കേരളം എവിടെ നിൽക്കുന്നു? കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതു ഗൗനിക്കാതെ പഴയ ഒന്നാം നമ്പറിന്റെ ഗമ പറഞ്ഞു ചടഞ്ഞുകൂടുകയാണ് കേരളത്തിലെ കായികരംഗം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഒന്നാമത്തെ പ്രശ്നം. മധ്യ കേരളത്തിലെ പ്രധാന അത്‍ലറ്റിക്സ് വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞടുങ്ങി കിടപ്പു തുടങ്ങിയിട്ടു വർഷങ്ങളായി. കോട്ടയം നാഗമ്പടം മൈതാനം കാടുകയറി നശിച്ചു. 4 ഒളിംപ്യൻമാരെ സൃഷ്ടിച്ച തൃശൂരിലെ കോർപറേഷൻ സ്റ്റേഡിയത്തിൽ അത്‍ലറ്റിക് ട്രാക്ക് ഉണ്ടായിരുന്നെങ്കിലും ഫുട്ബോൾ ടർഫ് വന്നതോടെ ഇല്ലാതായി. 2015ലെ ദേശീയ ഗെയിംസിനായി കേരളത്തിൽ ഒരുക്കിയ വേദികൾ  പരിചരണമില്ലാതെ നാശാവസ്ഥയിലാണ്. ഏഴരക്കോടി മുടക്കി തൃശൂർ പൊലീസ് അക്കാദമിയിൽ നിർമിച്ച ഷൂട്ടിങ് റേഞ്ച് സുരക്ഷാ കാരണം പറഞ്ഞ് പൊലീസ് തന്നെ പൊളിച്ചുനീക്കി.

ഗാന്ധി നഗറിലെ അത്‌ലറ്റിക് ട്രാക്ക്. ചിത്രം∙ വിഷ്ണു വി. നായർ

പല വേദികളിലും കോടികൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ കുട്ടികൾക്കു പരിശീലനത്തിനു നൽകാതെ ഉപയോഗശൂന്യമാക്കി നശിപ്പിച്ചു. ഒരു രൂപയുടെ ധനസഹായമോ അടിസ്ഥാന സൗകര്യങ്ങളോ നൽകാതെ പ്രാദേശിക സ്പോർട്സ് അക്കാദമികളെ നാമാവശേഷമാക്കി. മറ്റു സംസ്ഥാനങ്ങളിലെല്ലാം മെഡൽ ജേതാക്കൾക്കു പിന്നാലെ ജോലി വാഗ്ദാനവുമായി സർക്കാർ ഓടിനടക്കുമ്പോൾ കേരളത്തിലെ കഥ ദയനീയമാണ്. ഒരു ജോലി തേടി കായികതാരങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരമിരുന്നത് രാജ്യം മുഴുവൻ ചർച്ചയായി. കേരളത്തിൽ നിന്നാൽ രക്ഷയില്ലെന്നു മനസ്സിലാക്കി ഒട്ടുമിക്ക പ്രധാന അത്‍ലീറ്റുകളും സർവീസസിലേക്കു കളംമാറി. ഇനിയെന്താണു കേരളത്തിന്റെ കായികഭാവി എന്ന ചോദ്യത്തിന് ആശ്വാസം നൽകുന്ന ഉത്തരങ്ങളൊന്നും ശേഷിക്കുന്നില്ല.

English Summary: National Games: Kerala hit a low with sixth-place finish