ഉയർന്നു ചാടാനുള്ള ശ്രമം പിഴച്ചു, ഇടറിവീണു; കാൽ ഒടിഞ്ഞുതൂങ്ങി- ചിത്രങ്ങൾ
ഭുവനേശ്വർ ∙ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യൻഷിപ് പുരുഷ ട്രിപ്പിൾ ജംപ് മത്സരത്തിനിടെ ജംപിങ് പിറ്റിൽ ഇടറിവീണ് യുവതാരത്തിന്റെ കാൽ ഒടിഞ്ഞു. കർണാടകയുടെ ഇരുപതുകാരൻ അഖിലേഷിനാണ് വലതുകാലിനു ഗുരുതര പരുക്കേറ്റത്. റൺവേയിൽ നിന്ന് ഓടിയടുത്ത ശേഷം ആദ്യ കാൽ കുത്തി, രണ്ടാം കാലിൽ നിന്ന് ഉയർന്നു ചാടാൻ ശ്രമിച്ചെങ്കിലും അഖിലേഷ് ലാൻഡിങ് പിറ്റിലേക്കു വീഴുകയായിരുന്നു. ലാൻഡിങ് പിറ്റിനടുത്തുള്ള ടേക് ഓഫ് ബോർഡിൽ തട്ടി കാൽ തെറ്റുകയായിരുന്നു. പിറ്റിൽ നിന്ന് എഴുന്നേൽക്കാൻ അഖിലേഷ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാൽ ഒടിഞ്ഞു തൂങ്ങിയതായി കണ്ട് സംഘാടകരും മെഡിക്കൽ സംഘവും ഓടിയെത്തി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.

ഭുവനേശ്വർ ∙ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യൻഷിപ് പുരുഷ ട്രിപ്പിൾ ജംപ് മത്സരത്തിനിടെ ജംപിങ് പിറ്റിൽ ഇടറിവീണ് യുവതാരത്തിന്റെ കാൽ ഒടിഞ്ഞു. കർണാടകയുടെ ഇരുപതുകാരൻ അഖിലേഷിനാണ് വലതുകാലിനു ഗുരുതര പരുക്കേറ്റത്.
റൺവേയിൽ നിന്ന് ഓടിയടുത്ത ശേഷം ആദ്യ കാൽ കുത്തി, രണ്ടാം കാലിൽ നിന്ന് ഉയർന്നു ചാടാൻ ശ്രമിച്ചെങ്കിലും അഖിലേഷ് ലാൻഡിങ് പിറ്റിലേക്കു വീഴുകയായിരുന്നു. ലാൻഡിങ് പിറ്റിനടുത്തുള്ള ടേക് ഓഫ് ബോർഡിൽ തട്ടി കാൽ തെറ്റുകയായിരുന്നു.
പിറ്റിൽ നിന്ന് എഴുന്നേൽക്കാൻ അഖിലേഷ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാൽ ഒടിഞ്ഞു തൂങ്ങിയതായി കണ്ട് സംഘാടകരും മെഡിക്കൽ സംഘവും ഓടിയെത്തി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.
English Summary : Triple jumper Akhilesh to undergo surgery after horror injury