ഏഷ്യൻ ഗെയിംസ് യാത്രകൾക്കായി ചൈനയിൽ ഡ്രൈവറില്ലാ ബസ്; വിസ്മയിപ്പിക്കാൻ ‘റോബോ ബസ്’
ഹാങ്ചൗ ∙ ഏഷ്യൻ ഗെയിംസിനായി ചൈനയിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഡ്രൈവർ സീറ്റിൽ ആളില്ലാതെ റോഡിലൂടെ ബസ് ഓടുന്നതു കണ്ടാൽ അത് നിയന്ത്രണം വിട്ടുള്ള കുതിപ്പാണെന്നു തെറ്റിദ്ധരിക്കേണ്ട. അതു ഡ്രൈവറില്ലാ ബസാണ്. ലോകത്തെ പല രാജ്യങ്ങളിലും ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണ യാത്രയ്ക്കു തുടക്കമിട്ട ചൈനക്കാർ സ്വന്തം രാജ്യത്തേക്കെത്തുന്ന ഏഷ്യൻ ഗെയിംസിനായി കരുതിവച്ചിരിക്കുന്ന അദ്ഭുതങ്ങളിലൊന്നാണ് ഈ ‘റോബോ ബസുകൾ’. 5 ജി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓട്ടമേറ്റഡ് ഇലക്ട്രിക് ബസുകളാണ് ഏഷ്യൻ ഗെയിംസിനായി ചൈന അവതരിപ്പിക്കുന്നത്. മത്സരവേദികളെ തമ്മിൽ ബന്ധിപ്പിച്ച് ഷട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് ഇതിനിടയിൽ നിശ്ചിത സ്റ്റോപ്പുകളുമുണ്ടാകും.

ഹാങ്ചൗ ∙ ഏഷ്യൻ ഗെയിംസിനായി ചൈനയിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഡ്രൈവർ സീറ്റിൽ ആളില്ലാതെ റോഡിലൂടെ ബസ് ഓടുന്നതു കണ്ടാൽ അത് നിയന്ത്രണം വിട്ടുള്ള കുതിപ്പാണെന്നു തെറ്റിദ്ധരിക്കേണ്ട. അതു ഡ്രൈവറില്ലാ ബസാണ്.
ലോകത്തെ പല രാജ്യങ്ങളിലും ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണ യാത്രയ്ക്കു തുടക്കമിട്ട ചൈനക്കാർ സ്വന്തം രാജ്യത്തേക്കെത്തുന്ന ഏഷ്യൻ ഗെയിംസിനായി കരുതിവച്ചിരിക്കുന്ന അദ്ഭുതങ്ങളിലൊന്നാണ് ഈ ‘റോബോ ബസുകൾ’.
5 ജി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓട്ടമേറ്റഡ് ഇലക്ട്രിക് ബസുകളാണ് ഏഷ്യൻ ഗെയിംസിനായി ചൈന അവതരിപ്പിക്കുന്നത്. മത്സരവേദികളെ തമ്മിൽ ബന്ധിപ്പിച്ച് ഷട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് ഇതിനിടയിൽ നിശ്ചിത സ്റ്റോപ്പുകളുമുണ്ടാകും. 6.5 മീറ്റർ നീളം മാത്രമുള്ള മിനി ബസിൽ 11 സീറ്റുകൾ മാത്രമേയുള്ളൂ.
പരമാവധി 30 യാത്രക്കാരെ ഉൾക്കൊള്ളാനാകും. 50 കിലോമീറ്ററാണ് വേഗപരിധി. റോഡിലെ തിരക്ക്, ട്രാഫിക് സിഗ്നലുകൾ, കാൽനടയാത്രക്കാർ, മറ്റു തടസ്സങ്ങൾ എന്നിവയെല്ലാം മറികടന്ന് ‘റോബോ ബസ്’ കുതിക്കുന്നത് സെൻസറുകളുടെ സഹായത്തോടെയാണ്.
ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ആതിഥേയ നഗരമായ ഹാങ്ചൗവിനെയും മറ്റു ചൈനീസ് നഗരങ്ങളെയും ബന്ധിപ്പിച്ച് പ്രത്യേക ബുള്ളറ്റ് ട്രെയിനും ചൈന ട്രാക്കിലിറക്കുന്നുണ്ട്. 578 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിന്റെ പരമാവധി വേഗം 350 കിലോമീറ്ററാണ്.
English Summary : Driverless bus in China for Asian Games travel