സ്കൂൾ കായിക മേള: പാലക്കാടിന് ഹാട്രിക് കിരീടം, മലപ്പുറം രണ്ടാമത്
കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം. 266 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയ പാലക്കാടിന് 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 168 പോയിന്റുണ്ട്. 13 ഇനങ്ങളില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. 22 വെള്ളിയും 20 വെങ്കലവും

കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം. 266 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയ പാലക്കാടിന് 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 168 പോയിന്റുണ്ട്. 13 ഇനങ്ങളില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. 22 വെള്ളിയും 20 വെങ്കലവും മലപ്പുറത്തിനുണ്ട്.
എറണാകുളവും തിരുവനന്തപുരവുമാണു മൂന്നും നാലും സ്ഥാനങ്ങളിൽ. സ്കൂളുകളിൽ ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി 57 പോയിന്റുമായി ഒന്നാമതെത്തി. മാര്‍ ബേസിൽ എച്ച്എസ്എസ് കോതമംഗലം (46), കെ.എച്ച്.എസ്. കുമരംപുതൂർ (43) എന്നീ സ്കൂളുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
റെക്കോർഡ് ആറിലൊതുങ്ങി
കായികോൽസവത്തിൽ മീറ്റ് റെക്കോർഡ് ഭേദിക്കുന്ന പ്രകടനങ്ങൾ ആറിലൊതുങ്ങി. സമാപന ദിനമായ ഇന്നലെ സീനിയർ ആൺ ഷോട്പുട്ടിൽ കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ.സി. സർവാനും 800 മീറ്ററിൽ ജെ. ബിജോയിയും റെക്കോർഡ് കുറിച്ചു. 110 മീറ്റർ ജൂനിയർ ഹർഡിൽസിൽ വടവന്നൂർ വിഎംഎച്ച്എസിലെ കെ. കിരൺ, സീനിയർ പെൺ വിഭാഗം ഷോട്പുട്ടിൽ ഉദിനൂർ ജിഎച്ച്എസ്എസിലെ വി.എസ്. അനുപ്രിയ, 400 മീറ്ററിൽ മാത്തൂർ സിഎഫ്ഡിവിഎച്ച്എസ്എസിലെ പി. അഭിറാം എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് നേടിയിരുന്നു.
ചാംപ്യൻമാർക്കു സ്വർണപ്പതക്കം
സബ് ജൂനിയർ ആൺകുട്ടികളിൽ അർഷാദ് അലി, പെൺകുട്ടികളിൽ ടി.വി.ദേവശ്രീ, ജൂനിയർ ആൺ വിഭാഗത്തിൽ എം. അമൃത്, പെൺ വിഭാഗത്തിൽ ആദിത്യ അജി, സീനിയർ ആൺ വിഭാഗത്തിൽ പി. അഭിറാം, ജെ. ബിജോയ്, മുഹമ്മദ് മുഹ്സീൻ, പെൺ വിഭാഗത്തിൽ എം. ജ്യോതിക എന്നിവർക്കു വ്യക്തിഗത ചാംപ്യൻ പദവിക്ക് അംഗീകാരമായി 4 ഗ്രാം സ്വർണപ്പതക്കം മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിച്ചു.