ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിലെ പുരുഷ സിംഗിൾസ് മെഡ‍ലിനായുള്ള രാജ്യത്തിന്റെ 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത് മലയാളി താരം എച്ച്.എസ്.പ്രണോയിയാണ്. ഹാങ്ചോ ഗെയിംസിൽ സിംഗിൾസ് വെങ്കലം നേടിയ താരം ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളിയും നേടി. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പവർഫുൾ പ്രണോയ്

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിലെ പുരുഷ സിംഗിൾസ് മെഡ‍ലിനായുള്ള രാജ്യത്തിന്റെ 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത് മലയാളി താരം എച്ച്.എസ്.പ്രണോയിയാണ്. ഹാങ്ചോ ഗെയിംസിൽ സിംഗിൾസ് വെങ്കലം നേടിയ താരം ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളിയും നേടി. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം പ്രണോയ് സ്വന്തമാക്കിയതും ഈ വർഷം. 

എച്ച്.എസ്. പ്രണോയ്
ADVERTISEMENT

സൂപ്പർ സഞ്ജു

കേരളത്തിന്റെ സൂപ്പർതാരം സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിലെ കന്നി സെഞ്ചറി കുറിച്ചത്  വർഷാവസാനത്തിൽ. ഈ മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 108 റൺസ് നേടിയ സഞ്ജു ഇന്ത്യൻ ടീമിനായി സെഞ്ചറി നേടുന്ന ആദ്യ മലയാളിയായി. 

ADVERTISEMENT

മിന്നും താരം 

വയനാട് മാനന്തവാടി സ്വദേശിനി മിന്നു മണിയിലൂടെ ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ കേരളം ആദ്യമായി ഇടം നേടി. അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടി തിളങ്ങിയ മിന്നു ഏഷ്യൻ ഗെയിംസിൽ ജേതാക്കളായ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ നായകസ്ഥാനവും മിന്നുവിനെ തേടിയെത്തി. 

ക്യാപ്റ്റൻ മിന്നു മണി
ADVERTISEMENT

അഭിലാഷ സാഗരം

ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമി, റേസ് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരനായി. 

അഭിമാന ശ്രീ

പാരിസ് ഡയമണ്ട് ലീഗ് മീറ്റിൽ ലോങ്ജംപിൽ മൂന്നാംസ്ഥാനം നേടിയ മലയാളി താരം എം.ശ്രീശങ്കർ ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്നു നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യ മലയാളിയുമായി. ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി. 

ശ്രീശങ്കർ വെള്ളിമെഡലുമായി

ചരിത്ര നിമിഷം

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കായികമേളയായ ഏഷ്യൻ പാരാ ഗെയിംസിൽ ഷൂട്ടിങ്ങിൽ  സിദ്ധാർഥ ബാബു സ്വർണം നേടി. ഏഷ്യൻ പാരാ ഗെയിംസിൽ മലയാളിയുടെ ആദ്യ സ്വർണ നേട്ടം.

English Summary:

Kerala at 2023, Sports