അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം; പുരുഷ റീകർവ് ഇനത്തിൽ ലോകകപ്പ് സ്വർണം 14 വർഷത്തിനുശേഷം
ഷാങ്‍ഹായ് (ചൈന) ∙ ആർച്ചറി ലോകകപ്പിൽ സ്വർണ നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ റീകർവ് ടീം. ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം ഒളിംപിക്സ് ചാംപ്യൻമാരായ ദക്ഷിണ കൊറിയയെയാണ് ഫൈനലിൽ തോൽപിച്ചത്. പുരുഷ റീകർവ്

ഷാങ്‍ഹായ് (ചൈന) ∙ ആർച്ചറി ലോകകപ്പിൽ സ്വർണ നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ പുരുഷ റീകർവ് ടീം. ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം ഒളിംപിക്സ് ചാംപ്യൻമാരായ ദക്ഷിണ കൊറിയയെയാണ് ഫൈനലിൽ തോൽപിച്ചത്.
പുരുഷ റീകർവ് ടീം ഇനത്തിൽ ഇന്ത്യ ലോകകപ്പ് സ്വർണം നേടുന്നത് 14 വർഷത്തിനുശേഷമാണ്. 2010 ലെ ഷാങ്‍ഹായ് ലോകകപ്പിൽ സ്വർണം നേടിയ ടീമിലും നാൽപ്പതുകാരനായ തരുൺദീപ് റായ് അംഗമായിരുന്നു. ഇതോടെ റീകർവ് ഇനത്തിൽ ഇന്ത്യൻ ടീം പാരിസ് ഒളിംപിക്സ് സാധ്യതയും നിലനിർത്തി.
വനിതകളുടെ റീകർവ് വ്യക്തിഗത ഇനത്തിൽ മുൻ ലോക ഒന്നാംനമ്പർ ദീപിക കുമാരി വെള്ളി നേടി. നീണ്ട ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കു തിരിച്ചെത്തിയ ദീപിക ഏഷ്യൻ ഗെയിംസ് ചാംപ്യൻ ലിം സിയോണിനോടാണ് പരാജയപ്പെട്ടത്. റീകർവ് മിക്സ്ഡ് ടീം ഇനത്തിൽ അൻകിത ഭക്ത്, ധീരജ് ബൊമ്മദേവര സഖ്യം വെങ്കലവും സ്വന്തമാക്കി. ഈ സീസണിലെ ആർച്ചറി ലോകകപ്പ് ഒന്നാം സ്റ്റേജിൽ 5 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ ആകെ നേട്ടം.