ക്ലാസിക്കൽ ചെസ് മത്സരത്തിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ കീഴടക്കി പ്രഗ്നാനന്ദ
സ്റ്റവാങ്ങീർ (നോർവേ) ∙ ഒടുവിൽ മാഗ്നസ് കാൾസൻ എന്ന വൻമരം വീണു; ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയ്ക്ക് ആദ്യ ജയം. നോർവേ ചെസിന്റെ മൂന്നാം റൗണ്ടിലാണ് പ്രഗ്നാനന്ദയുടെ നേട്ടം. ഇതോടെ, ടൂർണമെന്റിൽ 5.5 പോയിന്റുമായി പ്രഗ്നാനന്ദയാണ് മുന്നിൽ. വനിതാവിഭാഗത്തിൽ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി രമേഷ് ബാബുവും 5.5 പോയിന്റുമായി മുന്നിലാണ്. റാപിഡ്, ബ്ലിറ്റ്സ് കളികളിൽ നേരത്തേ തന്നെ പലതവണ മാഗ്നസ് കാൾസനെ തോൽപിച്ചിട്ടുള്ള പ്രഗ്നാനന്ദ ആദ്യമായാണ് ക്ലാസിക്കൽ ഫോർമാറ്റിലുള്ള മത്സരത്തിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപിക്കുന്നത്. ഇതോടെ വിശ്വനാഥൻ ആനന്ദിനും പി.ഹരികൃഷ്ണയ്ക്കും കാർത്തികേയൻ മുരളിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി പ്രഗ്നാനന്ദ.

സ്റ്റവാങ്ങീർ (നോർവേ) ∙ ഒടുവിൽ മാഗ്നസ് കാൾസൻ എന്ന വൻമരം വീണു; ക്ലാസിക്കൽ ചെസിൽ ലോക ഒന്നാം നമ്പർ താരത്തിനെതിരെ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയ്ക്ക് ആദ്യ ജയം. നോർവേ ചെസിന്റെ മൂന്നാം റൗണ്ടിലാണ് പ്രഗ്നാനന്ദയുടെ നേട്ടം. ഇതോടെ, ടൂർണമെന്റിൽ 5.5 പോയിന്റുമായി പ്രഗ്നാനന്ദയാണ് മുന്നിൽ. വനിതാവിഭാഗത്തിൽ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി രമേഷ് ബാബുവും 5.5 പോയിന്റുമായി മുന്നിലാണ്.
റാപിഡ്, ബ്ലിറ്റ്സ് കളികളിൽ നേരത്തേ തന്നെ പലതവണ മാഗ്നസ് കാൾസനെ തോൽപിച്ചിട്ടുള്ള പ്രഗ്നാനന്ദ ആദ്യമായാണ് ക്ലാസിക്കൽ ഫോർമാറ്റിലുള്ള മത്സരത്തിൽ ലോക ഒന്നാം നമ്പർ താരത്തെ തോൽപിക്കുന്നത്. ഇതോടെ വിശ്വനാഥൻ ആനന്ദിനും പി.ഹരികൃഷ്ണയ്ക്കും കാർത്തികേയൻ മുരളിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി പ്രഗ്നാനന്ദ.
വെളുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദയ്ക്കെതിരെ സിസിലിയൻ കാൻ പ്രതിരോധത്തിലായിരുന്നു മാഗ്നസിന്റെ മറുപടി. പ്രഗ്ഗ തയാറാക്കി വച്ച ‘അത്ഭുതങ്ങളിൽ’ അകപ്പെടാതെ ഇരുതലമൂർച്ചയുളള കളി എന്നതായിരുന്നു മാഗ്നസിന്റെ ലക്ഷ്യം. നിർണായക കളങ്ങളിൽ കണിശതയോടെ കരുക്കളെ നിലയുറപ്പിച്ച പ്രഗ്ഗ, മാഗ്നസിന്റെ രാജാവിനെ കോട്ട കെട്ടാൻ (കാസ്‌ലിങ്) അനുവദിച്ചില്ല. അതിനായി ഒരു കാലാളിനെ ബലി നൽകിയ പ്രഗ്ഗ തന്റെ റൂക്കുകളും രാജ്ഞിയും കൊണ്ട് നിർണായക നീക്കങ്ങൾ നടത്തി. ഒടുവിൽ മാഗ്നസ് 37 നീക്കങ്ങളിൽ തോൽവി സമ്മതിച്ചു.