പരിശീലകന് വീസ വിലക്ക്, പോളണ്ടിലേക്കു പോകാനായില്ല; അബ്ദുല്ലയ്ക്ക് കുരുക്ക്
കോട്ടയം ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റുകൾ പോളണ്ടിൽ അവസാനവട്ട പരിശീലനം നടത്തുമ്പോൾ മലയാളി ട്രിപ്പിൾജംപർ അബ്ദുല്ല അബൂബക്കർ മാത്രം ബെംഗളൂരുവിലാണ്. ഇന്ത്യയുടെ ട്രിപ്പിൾ ജംപ് പരിശീലകൻ റഷ്യക്കാരനായ ഡെനിസ് കപ്പൂസ്റ്റ്യന് പോളണ്ട് വീസ നിഷേധിച്ചതാണ് അബ്ദുല്ലയ്ക്കു തിരിച്ചടിയായത്. യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യൻ പൗരൻമാർക്കു പോളണ്ട് വീസ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കോട്ടയം ∙ പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‍ലീറ്റുകൾ പോളണ്ടിൽ അവസാനവട്ട പരിശീലനം നടത്തുമ്പോൾ മലയാളി ട്രിപ്പിൾജംപർ അബ്ദുല്ല അബൂബക്കർ മാത്രം ബെംഗളൂരുവിലാണ്. ഇന്ത്യയുടെ ട്രിപ്പിൾ ജംപ് പരിശീലകൻ റഷ്യക്കാരനായ ഡെനിസ് കപ്പൂസ്റ്റ്യന് പോളണ്ട് വീസ നിഷേധിച്ചതാണ് അബ്ദുല്ലയ്ക്കു തിരിച്ചടിയായത്.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യൻ പൗരൻമാർക്കു പോളണ്ട് വീസ വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യൻ പരിശീലക തത്യാന സിലിബേവയ്ക്കും കുരുക്ക് വീണതോടെ ഒളിംപിക്സിനുള്ള ഇന്ത്യൻ റേസ്‍ വോക്കിങ് ടീമിനും പോളണ്ടിനു പോകാനായിട്ടില്ല.
ഡെനിസ് കപ്പൂസ്റ്റ്യനു കീഴിൽ ബെംഗളൂരു സായ് കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന അബ്ദുല്ല ഈ മാസം 28ന് പാരിസിലേക്കു നേരിട്ടു പോകും. ഓഗസ്റ്റ് ഏഴിനാണ് പുരുഷ ട്രിപ്പിൾജംപ് മത്സരം. 2023 ഏഷ്യൻ ചാംപ്യൻഷിപ് സ്വർണമെഡൽ ജേതാവായ അബ്ദുല്ല കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയിരുന്നു.