ടേബിൾ ടെന്നിസിൽ മനികയുടെ കുതിപ്പിന് അവസാനം, ജാപ്പനീസ് താരത്തോട് തോറ്റു പുറത്ത്
പാരിസ്∙ ഒളിംപിക്സ് ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം മനിക ബത്രയുടെ കുതിപ്പിന് അവസാനം. പ്രീക്വാർട്ടറിൽ ജപ്പാന്റെ മുൻ ഒളിംപിക് മെഡൽ ജേതാവ് മിയു ഹിരാനോയ്ക്കു മുന്നിലാണ് മനികയ്ക്ക് അടി പതറിയത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ 1–4നാണ് ജാപ്പനീസ് താരത്തിന്റെ വിജയം.

പാരിസ്∙ ഒളിംപിക്സ് ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം മനിക ബത്രയുടെ കുതിപ്പിന് അവസാനം. പ്രീക്വാർട്ടറിൽ ജപ്പാന്റെ മുൻ ഒളിംപിക് മെഡൽ ജേതാവ് മിയു ഹിരാനോയ്ക്കു മുന്നിലാണ് മനികയ്ക്ക് അടി പതറിയത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ 1–4നാണ് ജാപ്പനീസ് താരത്തിന്റെ വിജയം. ആദ്യ രണ്ടു ഗെയിമുകൾ നഷ്ടപ്പെട്ട മനിക ബത്ര മൂന്നാം ഗെയിം ജയിച്ച് മത്സരത്തിലേക്കു തിരികെയെത്തിയെങ്കിലും, ഹിരാനോയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
നേരത്തേ ഒളിംപിക്സ് ടേബിൾ ടെന്നിസിൽ പ്രീക്വാർട്ടറിൽ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മനിക സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ വംശജയായ ഫ്രഞ്ച് താരം പ്രീതിക പാവഡെയെ 4–0ന് തോൽപിച്ചാണ് മനിക നേട്ടത്തിലെത്തിയത്. 2018 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ് മനിക ബത്ര. ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ സിംഗപ്പുർ താരം സെങ് ജിയാനെ വീഴ്ത്തി ഇന്ത്യയുടെ ശ്രീജ അകുല പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്. ആവേശകരമായ മത്സരത്തിൽ 4–2നാണ് ശ്രീജയുടെ വിജയം. ആദ്യ ഗെയിം നഷ്ടമാക്കിയ ശേഷം തിരിച്ചടിച്ചാണ് ശ്രീജ, സിംഗപ്പുർ താരത്തെ വീഴ്ത്തിയത്.
അതേസമയം അശ്വാഭ്യാസത്തിൽ ഇന്ത്യൻ താരം അനുഷ് അഗർവല്ല പുറത്തായി. ഡ്രസ്സേജ് വ്യക്തിഗത ഇനത്തിൽ 10 താരങ്ങൾ മത്സരിച്ചപ്പോൾ അനുഷ് ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഷൂട്ടിങ് ട്രാപ് ഇനത്തിൽ ഇന്ത്യൻ താരങ്ങളായ രാജേശ്വരി, ശ്രേയസി എന്നിവർ ഫൈനൽ കാണാതെ പുറത്തായി. യഥാക്രമം 22,23 സ്ഥാനങ്ങളിലാണ് യോഗ്യതാ റൗണ്ടിൽ ഇരുവരും ഫിനിഷ് ചെയ്തത്.