ഓസീസിനെതിരെ ഇന്ത്യയ്ക്ക് ഗോൾ നിഷേധിച്ച് വിഡിയോ അംപയർ; കാരണം, സ്റ്റിക് ചെക്ക്
മത്സരത്തിന്റെ 53–ാം മിനിറ്റ്. ഇന്ത്യയ്ക്കു ലഭിച്ച പെനൽറ്റി കോർണറിൽനിന്ന് അഭിഷേക് ലക്ഷ്യം കണ്ടു. ഗോളെന്നുറപ്പിച്ച് ഗാലറിയിൽ ആരവം. ഇന്ത്യൻ താരങ്ങളുടെ ഗോളാഘോഷം. എന്നാൽ, ഓസ്ട്രേലിയ റിവ്യൂ എടുത്തു. വിഡിയോ അംപയറുടെ പരിശോധനയ്ക്കുശേഷം ഇന്ത്യയുടെ ഗോൾ നിഷേധിച്ചു. ‘സ്റ്റിക് ചെക്’ എന്ന ഫൗളാണ് അംപയർ കണ്ടെത്തിയത്.

പാരിസ്∙ പൂൾ ബിയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ നേടിയ ഗോൾ അനുവദിച്ചില്ല. 3–1ന് മുന്നിൽ നിൽക്കെ നേടിയ ഗോളാണ് അനുവദിക്കാതിരുന്നത്. ഈ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യ 4–1നു മുന്നിലെത്തുമായിരുന്നു.
മത്സരത്തിന്റെ 53–ാം മിനിറ്റ്. ഇന്ത്യയ്ക്കു ലഭിച്ച പെനൽറ്റി കോർണറിൽനിന്ന് അഭിഷേക് ലക്ഷ്യം കണ്ടു. ഗോളെന്നുറപ്പിച്ച് ഗാലറിയിൽ ആരവം. ഇന്ത്യൻ താരങ്ങളുടെ ഗോളാഘോഷം. എന്നാൽ, ഓസ്ട്രേലിയ റിവ്യൂ എടുത്തു. വിഡിയോ അംപയറുടെ പരിശോധനയ്ക്കുശേഷം ഇന്ത്യയുടെ ഗോൾ നിഷേധിച്ചു. ‘സ്റ്റിക് ചെക്’ എന്ന ഫൗളാണ് അംപയർ കണ്ടെത്തിയത്.
ഹോക്കിയിൽ, പന്ത് ടാക്കിൾ ചെയ്യാനല്ലാതെ ഒരു താരം മറ്റൊരു താരത്തിന്റെ സ്റ്റിക്കിൽ സ്വന്തം സ്റ്റിക്ക് മുട്ടിക്കാൻ പാടില്ല. അഭിഷേക് ഗോളിലേക്കു ഷോട്ട് പായിക്കുന്നതിനു മുൻപ്, പ്രതിരോധത്തിൽ നിന്നിരുന്ന മൻദീപ് സിങ് ഓസ്ട്രേലിയൻ താരത്തിന്റെ സ്റ്റിക്കിൽ തട്ടിയെന്നാണു പരിശോധനയിൽ അംപയർ കണ്ടെത്തിയത്. അതോടെ, ഫൗൾ വിളിച്ചു. ഇന്ത്യയുടെ ഗോൾ അനുവദിച്ചതുമില്ല.