വിനേഷിന്റെ അപ്പീലിൽ വാദം പൂർത്തിയായി; മെഡൽ കവർന്നെടുക്കുന്നത് നീതികേടെന്ന് സച്ചിൻ, ഹർഭജൻ
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ലോക കായിക തർക്ക പരിഹാര കോടതിയിൽ വാദം പൂർത്തിയായി. ട്രിബ്യൂണൽ ഡെ പാരിസിലെ സിഎഎസ് കോടതിയിലാണ് വാദം കേട്ടത്.
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ലോക കായിക തർക്ക പരിഹാര കോടതിയിൽ വാദം പൂർത്തിയായി. ട്രിബ്യൂണൽ ഡെ പാരിസിലെ സിഎഎസ് കോടതിയിലാണ് വാദം കേട്ടത്.
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ലോക കായിക തർക്ക പരിഹാര കോടതിയിൽ വാദം പൂർത്തിയായി. ട്രിബ്യൂണൽ ഡെ പാരിസിലെ സിഎഎസ് കോടതിയിലാണ് വാദം കേട്ടത്.
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ലോക കായിക തർക്ക പരിഹാര കോടതിയിൽ വാദം പൂർത്തിയായി. ട്രിബ്യൂണൽ ഡെ പാരിസിലെ സിഎഎസ് കോടതിയിലാണ് വാദം കേട്ടത്. വിനേഷ് ഫോഗട്ടിനെ പ്രതിനിധീകരിച്ച് മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ കോടതിയിൽ ഹാജരായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഇടപെട്ട സംഭവത്തിൽ, ഏറ്റവും മികച്ച അഭിഭാഷകനെ എത്തിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഹരീഷ് സാൽവെയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പാരിസിൽ എത്തിച്ചത്.
ഒളിംപിക് ഗെയിംസിന്റെ സമാപനച്ചടങ്ങിനു മുന്നോടിയായി വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പുറപ്പെടുവിക്കുമെന്ന് കോടതി വാദമധ്യേ വ്യക്തമാക്കി. വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരം പൂർത്തിയാക്കുകയും മെഡലുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
അതിനിടെ, വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ മാനുഷികമായ ഒരു തലമുണ്ടെന്ന് സമ്മതിച്ച രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്, ഇത്തരം വിട്ടുവീഴ്ചകൾ ചെയ്താൽ ഭാരപരിശോധനയിൽ എങ്ങനെ ഒരു പരിധി നിശ്ചയിക്കുമെന്ന് ചോദിച്ചു. വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ ലോക കായിക തർക്കപരിഹാര കോടതി കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിനേഷ് ഫോഗട്ടിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ, മുൻ താരവും നിലവിൽ രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ് തുടങ്ങിയവർ സംഗത്തെത്തി. വിനേഷ് ഫോഗട്ട് അർഹിക്കുന്ന വെള്ളി മെഡൽ അവരിൽനിന്ന് കവർന്നെടുക്കുന്നത് യുക്തിരഹിതവും കായിക ചിന്താഗതിക്ക് വിരുദ്ധവുമാണെന്ന് സച്ചിൻ തെൻഡുൽക്കർ അഭിപ്രായപ്പെട്ടു. വെറും 100 ഗ്രാം ഭാരം കൂടിയെന്നതിന്റെ പേരിൽ വിനേഷ് ഫോഗട്ടിന് ഫൈനൽ കളിക്കാൻ സാധിക്കാതെ പോയത് നിരാശാജനകമാണെന്ന് ഹർഭജൻ സിങ്ങും പ്രതികരിച്ചു. വിനേഷിനെ സ്വർണമെഡലുമായി കാണാനാകാതെ പോയത് നിരാശപ്പെടുത്തിയെന്ന് പറഞ്ഞ ഹർഭജൻ, അവർ തന്നെയാണ് ഈ രാജ്യത്തിന്റെ സ്വർണ മെഡലെന്നും അഭിപ്രായപ്പെട്ടു.
അതേസമയം, വിനേഷ് ഫോഗട്ടിന്റെ അപ്പീൽ കോടതി സ്വീകരിച്ചത് അവരെ സംബന്ധിച്ച് ശുഭസൂചനയാണെന്നാണ് വിലയിരുത്തൽ. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മത്സരിച്ച് ഫൈനലിൽ കടന്ന തനിക്ക്, സംയുക്ത വെള്ളിമെഡലിന് അവകാശം അനുവദിക്കണമെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആവശ്യം. താരത്തിന്റെ അപ്പീലിൽ അവഗണിക്കാനാകാത്ത നിയമപ്രശ്നങ്ങളുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കോടതി അപ്പീൽ സ്വീകരിക്കാൻ തയാറായത് വിനേഷ് ഫോഗട്ടിനും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും പ്രതീക്ഷ നൽകുന്നുണ്ട്. സ്വർണ മെഡലിനായുള്ള മത്സരത്തിൽ ഗോദയിലിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്, ശരീരഭാരത്തിൽ 100 ഗ്രാം കൂടുതലുണ്ടെന്ന് വിലയിരുത്തി രാജ്യാന്തര ഒളിംപിക്സ് അസോസിയേഷൻ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.
ഫൈനലിൽ മത്സരിക്കാൻ അനുമതി തേടിയാണ് വിനേഷ് ഫോഗട്ട് ആദ്യം കായിക തർക്കപരിഹാര കോടതിയെ സമീപിച്ചത്. അപ്പീൽ പരിഗണിക്കുമ്പോഴേക്കും ഫൈനൽ നടന്നതിനാൽ പിന്നീട് സംയുക്ത വെള്ളിക്കായി അവകാശവാദം ഉന്നയിച്ച് അപ്പീൽ തിരുത്തുകയായിരുന്നു. ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ലോക കായിക കോടതിയിൽ അപ്പീൽ നൽകിയതിനു പിന്നാലെ, വിരമിക്കൽ പ്രഖ്യാപിച്ചും വിനേഷ് ഫോഗട്ട് ഞെട്ടിച്ചിരുന്നു. ഫൈനൽ വരെയെത്തിയ തനിക്ക് സംയുക്ത വെള്ളി സമ്മാനിക്കണമെന്നാണ് ഫോഗട്ടിന്റെ അഭ്യർഥനയെങ്കിലും, നിലവിലുള്ള ഭാരപരിശോധനാ നിയമങ്ങളിൽ ഇപ്പോൾ മാറ്റം വരുത്തില്ലെന്നാണ് രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ പ്രതികരണം.