നീരജ് ചോപ്രയെക്കുറിച്ച് ചോദ്യം ഉയർന്നു, സ്വീകരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി മനു ഭാകർ
ചെന്നൈ∙ നീരജ് ചോപ്രയെക്കുറിച്ച് ചോദ്യമുയർന്നതിനെത്തുടർന്ന് സ്വീകരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ. നീരജ് ചോപ്രയെക്കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടർ മനു ഭാകറിന്റെ അമ്മയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു. ഇതോടെ ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന

ചെന്നൈ∙ നീരജ് ചോപ്രയെക്കുറിച്ച് ചോദ്യമുയർന്നതിനെത്തുടർന്ന് സ്വീകരണ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി ഇന്ത്യൻ ഷൂട്ടിങ് താരം മനു ഭാകർ. നീരജ് ചോപ്രയെക്കുറിച്ച് ഒരു പ്രാദേശിക മാധ്യമത്തിലെ റിപ്പോർട്ടർ മനു ഭാകറിന്റെ അമ്മയോട് ചോദ്യം ഉന്നയിക്കുകയായിരുന്നു. ഇതോടെ ചെന്നൈയിലെ ഒരു സ്കൂളിൽ നടന്ന പരിപാടിയിൽനിന്ന് മനു ഭാകർ ഇറങ്ങിപ്പോയി. പാരിസ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ രണ്ടു വെങ്കല മെഡലുകൾ നേടിയ മനുവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണങ്ങൾ ലഭിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി തമിഴ്നാട്ടിലാണു താരമുള്ളത്.
ജാവലിൻ ത്രോയിലെ സൂപ്പർ താരമായ നീരജ് ചോപ്രയുമായി മനു ഭാകറും അമ്മയും സംസാരിച്ചുനിൽക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. പിന്നാലെ മനു ഭാകറും നീരജ് ചോപ്രയും വിവാഹിതരാകുമോയെന്ന ചോദ്യവും ആരാധകരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ആലോചിച്ചിട്ടുപോലുമില്ലെന്നും മനുവിന്റെ അമ്മ നീരജിനെ സ്വന്തം മകനെപ്പോലെയാണു കാണുന്നതെന്നും മനുവിന്റെ പിതാവ് രാംകിഷൻ ഭാകർ പ്രതികരിച്ചു.
സമൂഹമാധ്യമത്തിൽ വൻ ചര്‍ച്ചയായ വിഡിയോയെക്കുറിച്ചു ചോദ്യമുയർന്നപ്പോഴാണ് മനു ഭാകർ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയത്. 22 വയസ്സുകാരിയായ മനു ഭാകർ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസുകളിലും ഇന്ത്യയ്ക്കായി മെഡലുകൾ നേടിയ താരമാണ്. പാരിസ് ഒളിംപിക്സിൽ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡൽ നേടിയ താരമാണ് നീരജ് ചോപ്ര. പാക്ക് താരം അർഷദ് നദീമിനാണു ജാവലിനിൽ സ്വർണം. ടോക്കിയോ ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് കൂടിയാണ് നീരജ്.