ജാവലിൻ ത്രോയിൽ പാരാലിംപിക് റെക്കോർഡ്, സ്വർണ ദൂരം പിന്നിട്ട് സുമിത് ആന്റില്‍
പാരിസ്∙ പാരാലിംപിക്സില്‍ ഇന്ത്യയ്ക്കു മൂന്നാം സ്വര്‍ണം. പുരുഷ ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സുമിത് ആന്റില്‍ സ്വര്‍ണം നേടി. പാരാലിംപിക് റെക്കോർഡായ 70.59 മീറ്റർ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്. ടോക്കിയോ പാരാലിംപിക്സിലും സുമിത്

പാരിസ്∙ പാരാലിംപിക്സില്‍ ഇന്ത്യയ്ക്കു മൂന്നാം സ്വര്‍ണം. പുരുഷ ജാവലിൻ ത്രോ എഫ് 64 വിഭാഗത്തിൽ സുമിത് ആന്റില്‍ സ്വര്‍ണം നേടി. പാരാലിംപിക് റെക്കോർഡായ 70.59 മീറ്റർ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്. ടോക്കിയോ പാരാലിംപിക്സിലും സുമിത് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. തിങ്കളാഴ്ച പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എല്‍ 3 ഇനത്തിൽ നിതേഷ് കുമാറും സ്വർണം നേടിയിരുന്നു.
പുരുഷ സിംഗിൾസ് ബാഡ്മിന്റൻ എസ്എൽ 4 ഇനത്തിൽ സുഹാസ് യതിരാജ് ഫൈനലിൽ തോറ്റു. നിലവിലെ ചാംപ്യൻ ലൂക്ക മസൂറിനോട് 9–21, 13–21 എന്ന സ്കോറിനാണ് ഇന്ത്യൻ താരം തോൽവി വഴങ്ങിയത്. 41 വയസ്സുകാരനായ സുഹാസ് ടോക്കിയോയിലും പാരാലിംപിക്സിൽ വെള്ളി വിജയിച്ചിരുന്നു. പാരാ ആർച്ചറി മിക്സഡ് ടീം കോംപൗണ്ട് ഇനത്തിൽ രാകേഷ് കുമാർ– ശീതൾ ദേവി സഖ്യം വെങ്കല മെഡൽ നേടി.
ഇതോടെ പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് 14 മെഡലുകളായി. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. മെഡൽ പട്ടികയിൽ 14–ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 42 സ്വര്‍ണം ഉൾപ്പടെ 85 മെഡലുകളുള്ള ചൈനയാണ് ഒന്നാമത്. ബ്രിട്ടൻ രണ്ടാമതും യുഎസ് മൂന്നാമതും തുടരുന്നു.