ബ്ലാസ്റ്റേഴ്സ് തോറ്റു, സഞ്ജുവിന്റെ ടീമും; കെസിഎലിൽ കാലിക്കറ്റ് സെമിയിൽ, നീരജിന് വെള്ളിത്തിളക്കം: പ്രധാന കായിക വാർത്തകൾ
തിരുവോണ ദിനത്തിലെ ആവേശപ്പോരാട്ടങ്ങളിൽ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനും ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ അംഗമായ ഇന്ത്യ ഡിയ്ക്കും തോൽവിയുടെ നിരാശ. കേരള ക്രിക്കറ്റിൽ രണ്ടു സെഞ്ചറികൾ പിറന്ന ദിനത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനും വിജയം. ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് ഫൈനലിൽ

തിരുവോണ ദിനത്തിലെ ആവേശപ്പോരാട്ടങ്ങളിൽ ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനും ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ അംഗമായ ഇന്ത്യ ഡിയ്ക്കും തോൽവിയുടെ നിരാശ. കേരള ക്രിക്കറ്റിൽ രണ്ടു സെഞ്ചറികൾ പിറന്ന ദിനത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനും വിജയം. ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് ഫൈനലിൽ പൊട്ടിയ കൈവിരലുമായി മത്സരിച്ച നീരജ് ചോപ്രയ്ക്ക് വെള്ളിത്തിളക്കം. അറിയാം, കായിക ലോകത്തെ പ്രധാന വാർത്തകൾ...
ആദ്യ മത്സരത്തിൽ പഞ്ചാബിനോട് 2–1ന് തോറ്റു; കേരള ബ്ലാസ്റ്റേഴ്സിന് ‘കണ്ണീരോണം’, ഗ്രൗണ്ടിൽ ‘ഓണത്തല്ല്’ – വിഡിയോ
കൊച്ചി ∙ തിരുവോണ ദിനത്തിൽ ഐഎസ്എൽ 11–ാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‍സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന്‘കണ്ണീരോണം’. അടിയും തിരിച്ചടിയുമായി തീർത്തും നാടകീയമായി മാറിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്‍സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ പലതവണ കയ്യാങ്കളിയുണ്ടായി.
വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവോണ ദിനത്തിൽ കെസിഎലിലെ രണ്ടാം സെഞ്ചറി കുറിച്ച് ആനന്ദ് കൃഷ്ണൻ; ആലപ്പിയെ തകർത്ത് കൊച്ചി
തിരുവന്തപുരം∙ ഓപ്പണർ ആനന്ദ് കൃഷ്ണന്റെ തകർപ്പൻ സെഞ്ചറിക്കരുത്തിൽ ആലപ്പി റിപ്പിൾസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 193 റൺസ്. ആലപ്പിയുടെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസിൽ അവസാനിച്ചു. ബ്ലൂ ടൈഗേഴ്സിന്റെ വിജയം 25 റൺസിന്.
വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
സെഞ്ചറിയുമായി പടനയിച്ച് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (103); ട്രിവാൻഡ്രത്തെ വീഴ്ത്തി സെമിയുറപ്പിച്ച് കാലിക്കറ്റ്
തിരുവനന്തപുരം∙ സീസണിലെ മൂന്നാം സെഞ്ചറി സ്വന്തം പേരിലാക്കി ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ മുന്നിൽ നിന്നു നയിച്ച ആവേശപ്പോരാട്ടത്തിൽ ട്രിവാൻഡ്രം റോയൽസിനെ തകർത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സെമിയിൽ. റണ്ണൊഴുക്കു കണ്ട മത്സരത്തിൽ നാലു വിക്കറ്റിനാണ് കാലിക്കറ്റിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ട്രിവാൻഡ്രം റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 170 റൺസ്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് രണ്ടു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.
വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
റിക്കി ഭുയിയുടെ സെഞ്ചറി (113) വിഫലം; സഞ്ജു അംഗമായ ഇന്ത്യ ഡിയെ വീഴ്ത്തി ഇന്ത്യ എയ്ക്ക് ആദ്യ ജയം
ബെംഗളൂരു∙ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച മയാങ്ക് അഗർവാളിന്റെ ഇന്ത്യ എയ്ക്കെതിരെ പൊരുതിനോക്കിയെങ്കിലും ലക്ഷ്യത്തിനും ഏറെയകലെ ഇടറി വീണ് സഞ്ജു സാംസൺ അംഗമായ ഇന്ത്യ ഡി. ആവേശകരമായ മത്സത്തിൽ 186 റൺസിനാണ് ഇന്ത്യ ഡി, സഞ്ജുവിനെയും സംഘത്തെയും തോൽപ്പിച്ചത്. രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയുമായി പടനയിച്ച റിക്കി ഭുയിയുടെ പോരാട്ടം വിഫലമായി. 488 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഡി, 82.2 ഓവറിൽ 301 റൺസിന് എല്ലാവരും പുറത്തായി. ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചറിയും രണ്ട് ഇന്നിങ്സിലുമായി നാലു വിക്കറ്റും വീഴ്ത്തിയ ഷംസ് മുളാനിയാണ് കളിയിലെ കേമൻ.
വിശദമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വർണം നഷ്ടമായത് ഒരു സെന്റീമീറ്റർ വ്യത്യാസത്തിൽ– വിഡിയോ
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 87.86 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡൽ നേടിയത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്ററുമായി മൂന്നാമതെത്തി. ഒരിക്കൽക്കൂടി 90 മീറ്റർ ദൂരം നീരജിനു മുന്നിൽ സ്വപ്നദൂരമായി അവശേഷിക്കുന്നു.