കന്നിവോട്ടു രേഖപ്പെടുത്തി മനു ഭാക്കർ; മന്ത്രിയാകുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വിനേഷ് ഫോഗട്ട്– വിഡിയോ
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കർ. ജജ്ജാർ മണ്ഡലത്തിലാണ് മനു ഭാക്കർ വോട്ടു രേഖപ്പെടുത്തിയത്. ഇരുപത്തിരണ്ടുകാരിയായ താരത്തിന്റെ കന്നിവോട്ടാണിത്. രാജ്യത്തിന്റെ വികസനത്തിനായി വോട്ടവകാശം വിനിയോഗിക്കേണ്ടത് യുവാക്കളുടെ

ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കർ. ജജ്ജാർ മണ്ഡലത്തിലാണ് മനു ഭാക്കർ വോട്ടു രേഖപ്പെടുത്തിയത്. ഇരുപത്തിരണ്ടുകാരിയായ താരത്തിന്റെ കന്നിവോട്ടാണിത്. രാജ്യത്തിന്റെ വികസനത്തിനായി വോട്ടവകാശം വിനിയോഗിക്കേണ്ടത് യുവാക്കളുടെ കടമയാണെന്ന് വോട്ടു രേഖപ്പെടുത്തിയ ശേഷം മനു ഭാക്കർ പ്രതികരിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് മനു ഭാക്കർ പോളിങ് സ്റ്റേഷനിലെത്തിയത്.
‘‘രാജ്യത്തെ യുവാക്കളെന്ന നിലയിൽ, ഏറ്റവും മികച്ച സ്ഥാനാർഥിക്ക് വോട്ടു ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ചെറിയ ചുവുകളാണ് വലിയ ലക്ഷ്യത്തിലെത്തിക്കുക. ഇത് എന്റെ കന്നി വോട്ടാണ്’ – മനു ഭാക്കർ പ്രതികരിച്ചു.
രാജ്യത്തെ ഒരു യൂത്ത് ഐക്കണെന്ന നിലയിൽ മനു ഭാക്കർ വോട്ടു ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് പിതാവ് റാംകിഷൻ ഭാക്കർ ചൂണ്ടിക്കാട്ടി. ‘‘തിരഞ്ഞെടുപ്പിലും വോട്ടെടുപ്പിലും ഒരു ബ്രാൻഡ് അംബാസഡറും യൂത്ത് ഐക്കണുമാണ് മനു. അവൾ വോട്ടു ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഞങ്ങൾ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്യാറുണ്ട്. നമ്മൾ വോട്ടു ചെയ്യാതെ എങ്ങനെയാണ് ഈ നാടു നന്നാകുക? എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നാണ് എന്റെ അഭ്യർഥന. അടുത്ത അഞ്ച് വർഷത്തേക്ക് സർക്കാരിനെ കുറ്റം പറയുന്നതിനു പകരം ഇപ്പോൾ വന്ന് വോട്ടവകാശം വിനിയോഗിക്കുക’ – റാംകിഷൻ ഭാക്കർ പറഞ്ഞു.
ജുലാന മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായ ഗുസ്തി താരം വിനേഷ് ഫോഗട്ടും വോട്ടു രേഖപ്പെടുത്തി. ‘‘ഹരിയാനയെ സംബന്ധിച്ച് വലിയൊരു ഉത്സവദിനമാണ് ഇന്ന്. ഇവിടുത്തെ ജനങ്ങളെ സംബന്ധിച്ചും നിർണായകമായ ദിനം. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നാണ് എന്റെ അഭ്യർഥന. 10 വർഷം മുൻപ് ഭൂപീന്ദർ ഹൂഡ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് കായിക മേഖല കൈവരിച്ച പുരോഗതി നമുക്കറിയാം. മന്ത്രിയാകുമോ ഇല്ലയോ എന്നതൊന്നും എന്റെ കയ്യിലല്ല. അത് ഹൈക്കമാൻഡ് തീരുമാനിക്കും’ – വിനേഷ് ഫോഗട്ട് പറഞ്ഞു.