സംസ്ഥാന സ്കൂൾ കായികമേള: ഉദ്ഘാടനം ഇന്ന്, മത്സരങ്ങൾ നാളെ മുതൽ
കൊച്ചി ∙ ആകാശത്തു മഴമേഘങ്ങൾ സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നു വൈകിട്ട് നാലിനു മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിയും കായികമേള ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ പി.ആർ. ശ്രീജേഷും ചേർന്നു ദീപശിഖ തെളിയിക്കുന്നതോടെ കൗമാര കരുത്തിന്റെ കായിക മാമാങ്കത്തിനു കൊടിയുയരും.

കൊച്ചിയുടെ സ്വന്തമായ കൊച്ചിൻ കാർണിവലും തൃപ്പൂണിത്തുറ അത്തച്ചമയവുമുൾപ്പെടെയുള്ള സാംസ്കാരിക പരിപാടികൾ ഉദ്ഘാടനച്ചടങ്ങിനു മാറ്റേകും. മാർച്ച് പാസ്റ്റിൽ 3500 വിദ്യാർഥികളും സാംസ്കാരിക പരിപാടികളിൽ 4000 വിദ്യാർഥികളും അണിനിരക്കും. കായികമേളയിലെ മത്സരങ്ങൾ നാളെ മുതൽ മാത്രമേ തുടങ്ങൂ. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികളുടെ അത്‌ലറ്റിക്സാണ് ആദ്യ ഇനം. 11നാണു മേള സമാപിക്കുക.
പുത്തൻ ട്രോഫികൾ കാത്തിരിക്കുന്നു
ഇത്തവണ ആദ്യമായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫിക്കു പുറമേ, അത്‌ലറ്റിക്സ് ഓവറോൾ വിജയികൾക്കു നൽകുന്നതുൾപ്പെടെയുള്ള എല്ലാ ട്രോഫികളും പുതിയതാണ്. കായികമേളയിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ മുഴുവൻ കായിക താരങ്ങൾക്കും മെമന്റോ നൽകും.
ഒളിംപിക്സ് ആവേശത്തിൽ കൗമാര കായിക കാർണിവൽ: വി.ശിവൻകുട്ടി
വിശ്വകായികമേളയായ ഒളിംപിക്സിന്റെ ഉദാത്തമായ ആശയങ്ങളെ സ്കൂൾ കുട്ടികളിലേക്കു പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വർഷത്തെ സ്കൂൾ കായികമേള ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പങ്കാളിത്തംകൊണ്ടു ലോകത്തെ ഏറ്റവും വലിയ കായിക വേദികളിലൊന്നാണിത്. ഇത്തവണ മുതൽ ഓരോ നാലുവർഷം കൂടുമ്പോഴും ഒളിംപിക്സ് മാതൃകയിൽ ‘കേരള സ്കൂൾ കായികമേള’ എന്ന പേരിൽ കായികോത്സവം സംഘടിപ്പിക്കാനാണു നിലവിലെ തീരുമാനം. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഒളിംപിക്സ് മാതൃകയിൽ സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ കായിക മത്സരമായ ഇൻക്ലൂസീവ് സ്പോർട്സും ഈ മേളയുടെ ഭാഗമാണ്. ചരിത്രത്തിലാദ്യമായി, ഗൾഫ് രാജ്യങ്ങളിലെ ആറു കേരള സിലബസ് വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കായികപ്രതിഭകൾകൂടി മേളയുടെ ഭാഗമാകുന്നു. ഈ വർഷം മുതൽ, ജേതാക്കളാകുന്ന ജില്ലയ്ക്കു മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫിയാണ് നൽകുക. കായികതാരങ്ങൾക്കു പ്രതീക്ഷയ്ക്കതീതമായ നിലയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ബാഡ്മിന്റൻ കളിക്കണോ? ഷട്ടിൽ കൊണ്ടുവരണം!
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേള ബാഡ്മിന്റൻ മത്സരത്തിൽ പങ്കെടുക്കുന്നവർ ഷട്ടിൽ കോക്ക് കൂടി കൊണ്ടു വരണം. നാളെ മുതൽ 8 വരെ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ബാഡ്മിന്റൻ മത്സരവുമായി ബന്ധപ്പെട്ടാണു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിചിത്രമായ നിർദേശം.
അണ്ടർ 14,17,19 പ്രായ വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാഡ്മിന്റൻ മത്സരങ്ങളാണു നടക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്റ്റാൻഡേഡ് ഷട്ടിൽ കോക്ക് കൊണ്ടു വരണമെന്ന നിർദേശം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും ശനിയാഴ്ചയാണു നൽകിയത്. സാധാരണഗതിയിൽ ഷട്ടിൽ കോക്കുകൾ സംഘാടകർ തന്നെ ലഭ്യമാക്കുകയാണു പതിവ്. കായികമേളയ്ക്കു കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും സന്മനസ്സുള്ളവരെല്ലാം സഹായിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.