Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷികോറി, സിബുൽകോവ പുറത്ത്

TENNIS-WTA-CHN

ലണ്ടൻ∙ വിമ്പിൾഡൻ ടെന്നിസിൽ ജപ്പാന്റെ കെയ് നിഷികോറിയെ അട്ടിമറിച്ച് സ്പെയിനിന്റെ റോബർട്ടോ ബൗട്ടിസ്റ്റ ഓഗട്ട്. ഒൻപതാം സീഡായ നിഷികോറിയെ 6–4, 7–6, 3–6, 6–3 ന് തോൽപ്പിച്ച ഓഗട്ട് നാലാം റൗണ്ടിൽ കടന്നു.

അവസാനം കളിച്ച ഒൻപതു ഗ്രാൻസ്‌ലാമുകളിൽ ഏഴിലും നാലാംറൗണ്ടിലെത്തിയ താരമാണ് ഓഗട്ട്. ക്രൊയേഷ്യയുടെ മരിയൻ സിലിച്ചാണ് ഓഗട്ടിന്റെ അടുത്ത എതിരാളി. സിലിച്ച് യുഎസിന്റെ സ്റ്റീവ് ജോൺസനെ 6–4, 7–6, 6–4നു തോൽപ്പിച്ചു.

ലക്സംബർഗിന്റെ ഗില്ലസ് മുള്ളർ ബ്രിട്ടന്റെ അൽജാസ് ബെഡെനെ 7–6, 7–5, 6–4നു വീഴ്ത്തി. വനിതകളിൽ എട്ടാം സീഡ് ‍‌ഡൊമിനിക്ക സിബുൽക്കോവയും പുറത്തായി. ക്രൊയേഷ്യൻ താരം അന കോൻജുവാണ് അട്ടിമറി നടത്തിയത്.

കിരീടപ്രതീക്ഷയുമായെത്തിയ റുമേനിയൻ താരം സിമോണ ഹാലെപ് നാലാം റൗണ്ടിലേക്കു മുന്നേറി. രണ്ടാം സീഡായ ഹാലെപ് 6–4, 7–6 ന് ചൈനയുടെ പെങ് ഷുവായിയെ തോൽപിച്ചു.