അവർ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു: യാന നൊവോത്നയെ ഓർമിച്ച് ബാർബറ ക്രെജിക്കോവ
ലണ്ടന്‍∙ വിമ്പിൾഡൻ വിജയത്തിനു പിന്നാലെ മുൻ പരിശീലക യാന നൊവോത്‌ന അനുസ്മരിച്ച് ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവ. എതിരാളിയായ ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെ കെട്ടിപ്പിടിച്ച ശേഷം ആകാശത്തേക്കു നോക്കി സ്നേഹ ചുംബനമേകിയ ക്രെജിക്കോവ 2017ൽ അന്തരിച്ച മുൻ വിമ്പിൾഡൻ

ലണ്ടന്‍∙ വിമ്പിൾഡൻ വിജയത്തിനു പിന്നാലെ മുൻ പരിശീലക യാന നൊവോത്‌ന അനുസ്മരിച്ച് ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവ. എതിരാളിയായ ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെ കെട്ടിപ്പിടിച്ച ശേഷം ആകാശത്തേക്കു നോക്കി സ്നേഹ ചുംബനമേകിയ ക്രെജിക്കോവ 2017ൽ അന്തരിച്ച മുൻ വിമ്പിൾഡൻ ചാംപ്യനെക്കുറിച്ച് വേദിയിൽവച്ച് പറഞ്ഞത് ഇങ്ങനെ: ‘‘എനിക്ക് ടെന്നിസില്‍ കൂടുതല്‍ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള മികവുണ്ടെന്ന് പറഞ്ഞ ഒരാൾ യാന ആയിരുന്നു. അവർ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. മരിക്കുന്നതിനു മുൻപ് അവർ എന്നോട് പറഞ്ഞത് ഒരു ഗ്രാൻഡ്സ്‍ലാം ജയിക്കാനായിരുന്നു.’’
വിമ്പിള്‍ഡന്‍ സിംഗിൾസിലെ കന്നിക്കിരീടമേറ്റുവാങ്ങിയ ശേഷം വിജയാഹ്ലാദത്തിൽ പൊട്ടിക്കരയുകയായിരുന്നു ക്രെജിക്കോവ. 1998ലെ വിമ്പിൾഡൻ ചാംപ്യനായിരുന്ന യാന നൊവോത്‌ന 2017ൽ അർബുദം ബാധിച്ചാണ് മരണത്തിനു കീഴടങ്ങിയത്. 1998ൽ നതാലി തോസിയറ്റിനെ തോല്‍പിച്ചാണ് യാന നൊവോത്‌ന വിമ്പിൾഡന്‍ കിരീടമുയർത്തിയത്.
14 വർഷം നീണ്ട ടെന്നിസ് കരിയറിൽ 24 ഡബ്ലിയുടിഎ സിംഗിൾസ് കിരീടങ്ങളും 76 ഡബിൾസ് കിരീടങ്ങളുമാണ് നൊവോത്‌ന നേടിയത്. രണ്ട് ഒളിംപിക്സ് വെള്ളി മെഡലുകളും ഒരു സിംഗിൾസ് വെങ്കല മെഡലും യാനയുടെ പേരിലുണ്ട്. 1993, 1997 വർഷങ്ങളിൽ വിമ്പിൾഡൻ ഫൈനലിൽ പരാജയപ്പെട്ട താരം 1998ൽ വിഖ്യാതമായ ആ കിരീടവും നേടി. 1993 ഫൈനലിൽ സ്റ്റെഫി ഗ്രാഫിനെതിരെ മുന്നിട്ടു നിന്ന ശേഷം അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങിയ യാന പൊട്ടിക്കരയുന്ന ദൃശ്യം ടെന്നിസ് ചരിത്രത്തിലെ മിഴിവാർന്ന ഓർമച്ചിത്രങ്ങളിലൊന്നാണ്. വിമ്പിൾഡനിലെ ഗ്രാൻഡ് സ്‍ലാം സിംഗിൾസ് വിജയത്തിനു പുറമേ, 12 ഗ്രാൻഡ് സ്‍ലാം ഡബിൾസ് വിജയങ്ങളും നാല് മിക്സഡ് ഡബിൾസ് വിജയങ്ങളും നൊവോത്‌ന കരിയറിൽ സ്വന്തമാക്കി. 2005ൽ ടെന്നിസ് ഹാൾ ഓഫ് ഫെയിമിലും ഇടം നേടി.
ബാർബറയ്ക്ക് രണ്ടാം ഗ്രാൻഡ് സ്‍ലാം
ഫൈനലിൽ ഇറ്റലിയുടെ ജാസ്മിൻ പവോലീനിയെ കീഴടക്കിയാണ് ബാർബറ കരിയറിലെ രണ്ടാം ഗ്രാൻഡ്സ‍്‍ലാം വിജയിച്ചത് . സ്കോർ– 6–2, 2–6, 6–4. വിമ്പിൾഡനിൽ ബാർബറയുടെ ആദ്യ കിരീടമാണിത്. 2021 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീട ജേതാവാണ് ക്രജിക്കോവ. സെന്റർ കോർട്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് വിജയിച്ച ക്രെജിക്കോവയ്ക്ക് ഇറ്റാലിയൻ താരം രണ്ടാം സെറ്റിൽ ശക്തമായ ഭീഷണിയാണ് ഉയർത്തിയത്. 2–6ന് ജാസ്മിൻ പവോലീനി രണ്ടാം സെറ്റ് ജയിച്ചു. എന്നാൽ മൂന്നാം സെറ്റിൽ ഉജ്വലമായി തിരിച്ചടിച്ച 31–ാം സീഡ് ക്രെജിക്കോവ വിജയമുറപ്പിക്കുകയായിരുന്നു.