ഒളിംപിക്സ് ടെന്നിസ് ആദ്യ റൗണ്ടിൽ ബൊപ്പണ്ണ സഖ്യം പുറത്ത്; പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിച്ച് ബൊപ്പണ്ണ
പാരിസ് ∙ ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് അൽപായുസ്സ്. പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ– എൻ. ശ്രീരാം ബാലാജി സഖ്യം ആദ്യ മത്സരത്തിൽ പുറത്തായി. ഫ്രാൻസിന്റെ എദ്വാർദ് റോജെ– ഗയ്‌ൽ മോൻഫിസ് ജോടിയോട് 5–7, 2–6ന് ആണു തോൽവി. നേരത്തേ, പുരുഷ സിംഗിൾസിൽ സുമിത് നാഗൽ തോറ്റു പുറത്തായിരുന്നു.

നീണ്ട റാലികളിലൂടെ ബൊപ്പണ്ണയെ ബേസ്‌ലൈനിൽ തളച്ചിടുകയെന്ന ഫ്രഞ്ച് തന്ത്രം വിജയിച്ചതോടെ ശ്രീരാം ബാലാജിക്കു മത്സരത്തിൽ കാര്യമായെന്നും ചെയ്യാനുണ്ടായിരുന്നില്ല. ആദ്യ സെറ്റിൽ 5–6നു പിന്നിൽ നിൽക്കവേ, ബാലാജിയുടെ സെർവിൽ ഡബിൾ ഫോൾട്ട്. തുടർന്നു നടന്ന നീണ്ട റാലിക്കൊടുവിൽ പോയിന്റും സെറ്റും ഫ്രാൻസ് സ്വന്തമാക്കി. രണ്ടാമത്തെ സെറ്റിൽ ഇന്ത്യൻ താരങ്ങൾ സെർവിൽ വീഴ്ച വരുത്തിയതോടെ ഫ്രാൻസിനു വിജയം അനായാസമായി.
രാജ്യാന്തര കരിയർ അവസാനിപ്പിച്ച് ബൊപ്പണ്ണ
ഇന്ത്യൻ ജഴ്സിയിൽ ഇതു തന്റെ അവസാന മത്സരമായിരുന്നുവെന്നു ടെന്നിസ് താരം രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസിൽ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടു പുറത്തായതിനു പിന്നാലെയാണ് ബൊപ്പണ്ണ രാജ്യാന്തര കരിയറിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രഫഷനൽ ടെന്നിസിൽ ബൊപ്പണ്ണ തുടരും.