സന്തോഷ് കീഴാറ്റൂരിന്റെ ഗംഭീര പ്രകടനം; ശ്രദ്ധേയമായി ‘പെൺനടന്’
മനോരമ ലേഖകൻ
Published: July 12 , 2022 11:35 AM IST
1 minute Read
6ceevagm9o689bgdeuotquikg4
You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
സ്ത്രീകൾക്ക് അരങ്ങിലെത്താൻ വിലക്കുണ്ടായിരുന്ന കാലം. നായകവേഷം ചെയ്യാൻ ആഗ്രഹിച്ച ഒരു നടൻ സ്ത്രീ വേഷത്തിലേക്കു ഒതുങ്ങി പോകുന്നു. ഇത് അയാളുടെ ജീവിതത്തിൽ കടുത്ത വെല്ലുവിളികളാണു സൃഷ്ടിക്കുന്നത്....
Sign in to continue reading

പ്രശസ്ത സിനിമ,നാടക നടൻ സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗനാടകം പെൺനടൻ ശ്രദ്ധേയമായി. തിരുവനന്തപുരത്ത് കാമിയോ ലൈറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആധുനിക നാടക സാങ്കേതത്തിന്റെ സഹായത്തോടെയാണു പെൺനടൻ അരങ്ങിലെത്തിയത്. സന്തോഷിന്റെ ഗംഭീര പ്രകടനം കൂടിച്ചേർന്നതോടെ നാടകം ആസ്വാദകർക്ക് നവ്യാനുഭവമായി.
സ്ത്രീകൾക്ക് അരങ്ങിലെത്താൻ വിലക്കുണ്ടായിരുന്ന കാലം. നായകവേഷം ചെയ്യാൻ ആഗ്രഹിച്ച ഒരു നടൻ സ്ത്രീ വേഷത്തിലേക്കു ഒതുങ്ങി പോകുന്നു. ഇത് അയാളുടെ ജീവിതത്തിൽ കടുത്ത വെല്ലുവിളികളാണു സൃഷ്ടിക്കുന്നത്. ഒടുവിൽ നാടകരംഗത്തുനിന്നും അയാൾ ഒഴിവാക്കപ്പെടുന്നു. ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതമാണു നാടകത്തിന് ആധാരം.
ADVERTISEMENT
കഥാപാത്രത്തിന്റെ കടുത്ത മാനസിക സംഘർഷങ്ങളും വ്യാകുലതകളും തന്നിലേക്ക് ആവാഹിക്കാൻ സന്തോഷ് കീഴാറ്റൂരിന് സാധിച്ചു. മികച്ച അഭിപ്രായമാണ് നാടകത്തിനു ലഭിച്ചത്. കാമിയോ ലൈറ്റ് അക്കാദമിയിൽ നടന്നു വരുന്ന പ്രതിമാസ കാലാവതരണങ്ങളുടെ ഭാഗമായി അരങ്ങേറിയ നാടകം തുടർന്നും തിരുവനന്തപുരത്തെ വിവിധ വേദികളിൽ അവതരിപ്പിക്കുമെന്ന് അക്കാദമി ഡയറക്ടർ ശ്രീകാന്ത് കാമിയോ അറിയിച്ചു.