പ്രജ മടിച്ചാൽ പുലവര്‍ പറയും; പ്രശ്ന പരിഹാരം രാജഹിതം: പാലക്കാടൻ ‘കളി’ ഇനി കൊറിയയിൽ!
ഇരുള്‍ മൂടിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വിളക്കുകള്‍ പ്രഭ ചൊരിയുന്ന കൂത്ത് മാടം. പഴന്തമിഴ് പാട്ടിന്റെ ഈണത്തില്‍ കമ്പ രാമായണം. കഥയൊഴുകുന്ന രാവ്. അരികില്‍ നിറയെ പല്ലക്കുകളും കാളവണ്ടികളും കഥ തീരാന്‍ കാത്ത് കിടന്നു. പഴമയിലെ പാവക്കൂത്ത് വേദി. രാമായണ കഥ പാടി അവതാരകന്‍ ഭക്തിയുടെ അന്തരീക്ഷമുണ്ടാക്കുന്നു.
ഇരുള്‍ മൂടിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വിളക്കുകള്‍ പ്രഭ ചൊരിയുന്ന കൂത്ത് മാടം. പഴന്തമിഴ് പാട്ടിന്റെ ഈണത്തില്‍ കമ്പ രാമായണം. കഥയൊഴുകുന്ന രാവ്. അരികില്‍ നിറയെ പല്ലക്കുകളും കാളവണ്ടികളും കഥ തീരാന്‍ കാത്ത് കിടന്നു. പഴമയിലെ പാവക്കൂത്ത് വേദി. രാമായണ കഥ പാടി അവതാരകന്‍ ഭക്തിയുടെ അന്തരീക്ഷമുണ്ടാക്കുന്നു.
ഇരുള്‍ മൂടിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വിളക്കുകള്‍ പ്രഭ ചൊരിയുന്ന കൂത്ത് മാടം. പഴന്തമിഴ് പാട്ടിന്റെ ഈണത്തില്‍ കമ്പ രാമായണം. കഥയൊഴുകുന്ന രാവ്. അരികില്‍ നിറയെ പല്ലക്കുകളും കാളവണ്ടികളും കഥ തീരാന്‍ കാത്ത് കിടന്നു. പഴമയിലെ പാവക്കൂത്ത് വേദി. രാമായണ കഥ പാടി അവതാരകന്‍ ഭക്തിയുടെ അന്തരീക്ഷമുണ്ടാക്കുന്നു.
ഇരുള്‍ മൂടിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വിളക്കുകള്‍ പ്രഭ ചൊരിയുന്ന കൂത്ത് മാടം. പഴന്തമിഴ് പാട്ടിന്റെ ഈണത്തില്‍ കമ്പ രാമായണം. കഥയൊഴുകുന്ന രാവ്. അരികില്‍ നിറയെ പല്ലക്കുകളും കാളവണ്ടികളും കഥ തീരാന്‍ കാത്ത് കിടന്നു. പഴമയിലെ പാവക്കൂത്ത് വേദി. രാമായണ കഥ പാടി അവതാരകന്‍ ഭക്തിയുടെ അന്തരീക്ഷമുണ്ടാക്കുന്നു. വേദിയില്‍ നിഴലിലും വെളിച്ചത്തിലുമായി രാമനും സീതയും. പാവകള്‍ നിറഞ്ഞാടുമ്പോള്‍ പാട്ടില്‍ കടന്ന് വരുന്ന ചില സൂചനകളുണ്ട്. രാജ്യം നേരിടുന്ന ഭീഷണിയോ, പ്രജകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ മറ്റുമാകാം.കൂത്ത് തീര്‍ന്ന് പുലവര്‍ സംഘം മടങ്ങി നിമിഷങ്ങള്‍ക്കകം പ്രശ്ന പരിഹാരത്തിന് രാജാവിന്റെ കുതിരപ്പട നാട്ടിലെത്തുകയായി. ഒരു പക്ഷേ രാജാവ് നേരിട്ട് തന്നെ. ഇതെങ്ങനെ എന്ന് അമ്പരന്ന് നിന്നിട്ടുണ്ടാകും രാവ് പുലരുവോളം കൂത്ത് കണ്ട സാധാരണ പ്രജകള്‍. ക്ളൈമാക്സ് ഇങ്ങനെയാണ് കൂത്ത് കാണാന്‍ വേഷപ്രച്ഛന്നനായി രാജാവുമുണ്ടായിരുന്നു. പ്രജ പറയാന്‍ മടിക്കുന്നത് പുലവര്‍ പറയുമെന്നറിയാം. പ്രശ്നമറിഞ്ഞ് പരിഹാരത്തിനുള്ള രാജഹിതം കൂടിയായിരുന്നു രാജഭരണ കാലത്തെ കൂത്ത് വേദി. വർഷങ്ങൾക്കിപ്പുറം ദക്ഷിണകൊറിയയിലെ ചഞ്ചിയോൻ പപ്പറ്റ് മ്യൂസിയത്തിൽ നടക്കുന്ന രാജ്യാന്തര പ്രദർശനത്തിൽ ഇന്ത്യയുടെ മിഴിവു വിളിച്ചോതുകയാണു പാലക്കാട്ടെ തോൽപ്പാവകൾ. പ്രദർശനം 10 മാസം നീണ്ടുനിൽക്കും.
ഹനുമാന്റെയും രാവണന്റെയും പാവകളാണ് പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ യശസ്സുയർത്തുന്ന ഈ പാവക്കൂട്ടങ്ങളുടെ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാലോ!
∙ പാവക്കൂത്തിന്റെ ചരിത്രം
സ്വന്തം നിഴല്‍ കണ്ട് ആദിമ മനുഷ്യന്‍ ആദ്യമൊന്ന് ഭയന്നു. പിന്നീട് നിഴല്‍ കൗതുകമായി. കൈകാലുകള്‍ വിശി നിഴല്‍ രൂപം കണ്ടാസ്വദിച്ച് അതൊരു വിനോദോപാധിയാക്കി. മനുഷ്യന്റെ ആദ്യ പുരോഗതികളില്‍ ഒന്നായി വളര്‍ന്നു പാവക്കൂത്ത്. ആദിമ മനുഷ്യന്റെ ആദ്യ രംഗകല. സൂര്യപ്രകാശത്തില്‍ സ്വന്തം കൈകാലുകള്‍ ഉയര്‍ത്തി നിഴല്‍ രൂപങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍ ഭാഷ വന്നതോടെ പിന്നെ കഥ പറയാന്‍ ഓല കൊണ്ട് പാവ നിര്‍മ്മിച്ചതായി കൂത്ത് ചരിത്രം. ഒരു കാലത്ത് ഓലപ്പാവക്കൂത്തും ലോലപ്പാവക്കൂത്തുമായിരുന്നു. പിന്നീട് മാന്‍തോലില്‍ പാവകളുണ്ടായി. മാന്‍തോലുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതോടെ ആട്ടിന്‍ തോലിലും കാളത്തോലിലുമായി പാവ നിര്‍മ്മാണം. ആദ്യകാലത്തിന്റെ സിനിമ തന്നെയായിരുന്നു പാവക്കൂത്ത്. പിന്നീട് സിനിമയുണ്ടായതും പാവക്കൂത്തിന്റെ സാങ്കേതിക രീതി കൂടി അവലംബിച്ചാണ്.
∙ ‘യുദ്ധ കാഴ്ചയുടെ അതേ അനുഭവം’
കാളിയുടെ ദാരിക നിഗ്രഹവും രാമ-രാവണ യുദ്ധവും പുരാണത്തില്‍ അടായളപ്പെടുത്തുന്നത് ഒരേ കാലത്താണ്. പുരാണവും ഐതിഹ്യവും ചേര്‍ത്താല്‍ കാലം നല്‍കിയ കാണിക്കയാണ് തോല്‍പ്പാവക്കൂത്ത് എന്ന രംഗകല. ദാരികനും കാളിയും തമ്മിൽ നടന്ന യുദ്ധകാലത്തായിരുന്നതിനാല്‍ കാളിക്ക് രാമരാവണ യുദ്ധം കാണാനായില്ല. പിന്നീട് യുദ്ധക്കാഴ്ച്ചയുടെ അതേ അനുഭവത്തോടെ പാവക്കൂത്തിലെ യുദ്ധ വര്‍ണ്ണന രാവു പുലരുവോളം ദേവി കണ്ടിരുന്നുവെന്നാണ് ഐതിഹ്യം. ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെയാണ് തനത് രീതിയിലുള്ള കൂത്ത് അവതരണം. ക്ഷേത്രങ്ങളിൽ രാമ–രാവണ യുദ്ധം വർണിച്ചിരുന്നത് പുലവർമാരായിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് പുലവർ കുടുംബത്തിന് നൂറോളം ദേവീ ക്ഷേത്രങ്ങളിലുള്ള പാവക്കൂത്തിന്റെ അവതരണ അധികാരമെന്നാണ് ഐതിഹ്യം.
∙ പാവക്കൂത്ത് നിള വളര്‍ത്തിയ സ്വന്തം കല
മദ്രാസ് പ്രവിശ്യയുടെ കീഴില്‍ മലയാള നാടും ഉള്‍പ്പെട്ടിരുന്ന കാലത്ത് തമിഴകത്ത് നിന്ന് വന്ന് കേരളമാകെ നിറഞ്ഞാടി പാവക്കൂത്ത്. ആര്യ-ദ്രാവിഡ സംസ്കാരങ്ങളില്‍ നിന്നിറങ്ങി വന്ന കല.
ചരിത്രത്തില്‍ നിളാ തീരമാണ് കൂത്തിനെ കലാലോലമാക്കിയത്.കൂത്ത്മാടങ്ങള്‍ എന്നറിയപ്പെടുന്ന കൂത്ത് അവതരണ വേദികള്‍ ഏറ്റവും കൂടുതല്‍ ഭാരതപ്പുഴയുടെ തീരങ്ങളിലാണ്. തീരത്തെ ക്ഷേത്രങ്ങളും, അക്കാലത്തെ ജലഗതാഗത സൗകര്യവും പാവക്കൂത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. 400 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ കൊല്ലക്കോട് രാജാവ് എല്ലാ ശുഭ കാര്യങ്ങൾക്കും തോൽപ്പാവക്കൂത്ത് കണ്ടാണ് തുടക്കമിട്ടത്. അതൊരു ഐശ്വര്യമാണ്. പുത്തൂർ സംഘം എന്ന പേരിൽ പാവക്കൂത്ത് കലാകാരന്മാർ അന്ന് കൊല്ലങ്കോട് രാജ്യവംശത്തിന് കീഴിലുണ്ട്. കവളപ്പാറ നാട്ടുരാജ്യത്തിന്റെ അധിപൻ മൂപ്പിൽ നായർക്ക് സന്തതി പരമ്പരകളില്ല. സർവ്വ ഐശ്വര്യവും നൽകുന്ന രാമായണ കഥ സ്വന്തം തട്ടകത്തിലും അരങ്ങേറണം. കവളപ്പാറ മൂപ്പിൽ നായരും കൊല്ലങ്കോട് രാജാവുമായി ചർച്ച ചെയ്തു. കൊല്ലങ്കോടിന്റെ ഐശ്വര്യം കവളപ്പാറയ്ക്കും തരണം. പൊൻപണം കൊടുത്ത് കൂത്ത് കലാകാരന്മാരെ അന്ന് കൊല്ലങ്കോട് നിന്ന് കവളപ്പാറ നായർ സ്വരൂപത്തിലെത്തിച്ചു. കമ്പോളം നിറഞ്ഞ കൂനത്തറയിൽ അവരെ പാർപ്പിച്ചു. കലയും കമ്പോളവും നിറഞ്ഞ പ്രദേശത്തിന് മൂപ്പിൽ നായർ കൂനത്തറ നഗരം എന്ന് പേര് നൽകി. ഇതോടെ നിളാ തീരം പാവക്കൂത്ത് ചരിത്രമെഴുതി തുടങ്ങി.
തിരശ്ശീലയ്ക്ക് പിന്നിലുള്ള പാവകള്‍ പ്രത്യേക വെളിച്ച സങ്കേതത്തിന്റെ കൂടി അകമ്പടിയോടെ ചലിക്കുമ്പോഴാണ് സദസിന് കാഴ്ച്ചയുടെ പുതിയ അനുഭവങ്ങള്‍ കിട്ടുന്നത്. രാമായണമാണ് കഥാ പരിസരം. ഒപ്പം ആനുകാലിക സംഭവങ്ങളും കഥയില്‍ വരും. പലപ്പോഴും കഥ കമ്പ രാമായണമാണ്. തമിഴ് മഹാകവി കമ്പർ എഴുതിയ രാമായണം പലരും വായിച്ചതും കേട്ടതുമാണ്. പക്ഷേ കാര്യം അതല്ല. രാമായണ കഥ പറയുന്ന കൂത്ത് ആചാര്യന്മാർ അരങ്ങിൽ പാവകൾ നിറഞ്ഞാടുമ്പോൾ നടത്തുന്ന വിശകലനങ്ങളുണ്ട്. പലപ്പോഴും അത് സരസമാകും. ചിലപ്പോൾ ചില ആനുകാലിക സംഭവങ്ങളുടെ വിശകലനവുമാകും. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പോലെ.. തുള്ളലിലിനെ സാമൂഹിക വിമര്‍ശനം പോലും പാവക്കൂത്ത് അവതരണ രീതിയുടെ തുടര്‍ച്ച കൂടിയാണെന്ന് കാണാം.
ക്ഷേത്രങ്ങളില്‍ പാവക്കൂത്ത് നടക്കുമ്പോള്‍ കാണാന്‍ വേഷ പ്രച്ഛന്നരായി വന്നിരുന്നത് കൊച്ചി രാജാക്കന്മായിരുന്നു. അപ്പൻ തമ്പുരാൻ, കൊച്ചുണ്ണി തമ്പുരാൻ ഇങ്ങനെ ഒട്ടേറേ പേർ. തമിഴ് മഹാകവി കമ്പരെ പോലെ അദ്ദേഹത്തിന്റെ കാവ്യാനുസാരികളും അതേ നിർഭയത്വം സൂക്ഷിച്ചു. അക്കാലത്ത് വന്നവരാണ് തഞ്ചാവൂരിൽ നിന്നുള്ള പാവക്കൂത്ത് കലാകാരന്മാർ.
∙ പുലവര്‍ എന്നാല്‍ തമിഴ് ഭാഷയില്‍ പണ്ഡിതന്‍ പണ്ഡിതരായിരുന്നു അക്കാലത്തെ പാവക്കൂത്ത് അവതാരകര്‍. പാവ നിര്‍മ്മിക്കുന്നതിന്റെ അവകാശം പ്രത്യേക സമുദായത്തിന് ഏറെക്കാലമുണ്ടായിരുന്നു. കാലം മാറിയതോടെ കൂത്ത് അവതരിപ്പിക്കുന്നവര്‍ തന്നെ പാവകളുടെ നിര്‍മ്മാണ ചുമലയും ഏറ്റെടുത്തു. തോലിന് പകരം ഫൈബറില്‍ വരെ പാവകള്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്നുണ്ട്.
∙ ഏവര്‍ക്കും അറിയുന്ന കഥാ പരിസരം
ഏവര്‍ക്കും അറിയുന്ന കഥാ പരിസരം എന്ന നിലയിലാണ് പാവക്കൂത്തിന് രാമയണം കഥ തന്നെ വേണമെന്ന ചട്ടക്കൂട് വരുന്നത്. രാമായണത്തിലെ ചില അപ്രധാന കഥാപാത്രങ്ങള്‍ക്കും പ്രസക്തി വന്നത് അവതാരകന്റെ സാമൂഹ്യ വിശകലത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ ഗാന്ധിജിയുടെ ജീവിതകഥയും ബൈബിള്‍ കഥകളും അറബിക്കഥകളുമെല്ലാം പാവക്കൂത്ത് രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് ബോധവല്‍ക്കരണത്തിനും പാവക്കൂത്തുകളുണ്ടായി.
പാവക്കൂത്തിലെ ആദ്യകാല പുലവര്‍മാരില്‍ പ്രധാനികള്‍ ചിന്നതമ്പി വാദ്ധ്യാര്‍, ശിങ്കിപുലവര്‍, നടേശന്‍ പിള്ള പുലവര്‍, മാനവിക്രമ പുലവര്‍, ശങ്കരനാരായണന്‍ നായര്‍. മറുത്തൊടി കുഞ്ചന്‍ നായര്‍ തുടങ്ങിയവരായിരുന്നു. ചീരാത്ത് നാരായണന്‍ നായര്‍,ലക്ഷ്മണ പുലവര്‍,രാമപുലവര്‍,മാത്തൂര്‍ കൂനത്തറ കൃഷ്ണന്‍കുട്ടി പുലവര്‍ തുടങ്ങിയവരും പിന്നീട് കൂത്തിന്റെ പരമ്പരാഗത രീതി നിലനിര്‍ത്തി. 70 കളില്‍ അണ്ണാമല പുലവര്‍, ഉപ്പത്ത് നാരായണന്‍ നായര്‍,കിള്ളിമഗംലം ബാലന്‍ നായര്‍, രാമന്‍കുട്ടി പുലവര്‍, തുടങ്ങിയവരുടെ കാലമായി.
പിന്നീടാണ് കൂത്തില്‍ പത്മശ്രീ പുരസ്കാരം നേടിയ രാമചന്ദ്ര പുലവര്‍, വിശ്വനാഥപുലവര്‍, സദാനന്ദപുലവര്‍, രാമസ്വാമി പുലവര്‍, ബാലകൃഷ്ണപുലവര്‍, പൊന്നുസാമി പുലവര്‍ തുടങ്ങിയവരുടെ കാലഘട്ടം. കാലം മാറുമ്പോള്‍ കൂത്തില്‍ പുതു പരീക്ഷണങ്ങളുമായി പുലവര്‍മാരുടെ അടുത്ത തലമുറയും വരുന്നു. വിവാഹ വേദികളില്‍ പോലും പാവക്കൂത്തിന് ഇടം കണ്ടെത്തിയാണ് യുവതലമുറ കൂത്തിനെ ജനകീയമാക്കുന്നത്.
English Summary: Vanishing art of storytelling from Kerala –The Puppetry