മലചവിട്ടിയെത്തുന്ന ഓരോ തീർഥാടകനെയും അയ്യപ്പനു സമനായി കാണണം എന്നാണ് ശബരിമലയിലെ സങ്കൽപം. എന്നാൽ, ഇത്തവണയും ആ സങ്കൽപത്തോട് നീതി പുലർത്താൻ അധികൃതർക്ക് സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷമായി ദർശനത്തിന് എത്താൻ കഴിയാതെപോയ തീർഥാടകർ ഇത്തവണ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ബോർഡിനും തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല വകുപ്പുകൾക്കും കഴിഞ്ഞില്ല. തീർഥാടനകാലത്തെ ഏറ്റവും സുപ്രധാനമായ മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഭക്തരോട് അതിക്രമം കാണിച്ച ജീവനക്കാരന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നു. ഈ തീർഥാടന കാലത്ത് എന്താണ് ശബരിമലയിൽ സംഭവിച്ചത് ? അടുത്ത തീർഥാടന കാലത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ ? മലയിറങ്ങിയ ഓരോ തീർഥാടകന്റെയും മനസ്സിൽ അവശേഷിച്ച ചോദ്യങ്ങൾ ഇവയാണ്.

മലചവിട്ടിയെത്തുന്ന ഓരോ തീർഥാടകനെയും അയ്യപ്പനു സമനായി കാണണം എന്നാണ് ശബരിമലയിലെ സങ്കൽപം. എന്നാൽ, ഇത്തവണയും ആ സങ്കൽപത്തോട് നീതി പുലർത്താൻ അധികൃതർക്ക് സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷമായി ദർശനത്തിന് എത്താൻ കഴിയാതെപോയ തീർഥാടകർ ഇത്തവണ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ബോർഡിനും തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല വകുപ്പുകൾക്കും കഴിഞ്ഞില്ല. തീർഥാടനകാലത്തെ ഏറ്റവും സുപ്രധാനമായ മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഭക്തരോട് അതിക്രമം കാണിച്ച ജീവനക്കാരന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നു. ഈ തീർഥാടന കാലത്ത് എന്താണ് ശബരിമലയിൽ സംഭവിച്ചത് ? അടുത്ത തീർഥാടന കാലത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ ? മലയിറങ്ങിയ ഓരോ തീർഥാടകന്റെയും മനസ്സിൽ അവശേഷിച്ച ചോദ്യങ്ങൾ ഇവയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലചവിട്ടിയെത്തുന്ന ഓരോ തീർഥാടകനെയും അയ്യപ്പനു സമനായി കാണണം എന്നാണ് ശബരിമലയിലെ സങ്കൽപം. എന്നാൽ, ഇത്തവണയും ആ സങ്കൽപത്തോട് നീതി പുലർത്താൻ അധികൃതർക്ക് സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷമായി ദർശനത്തിന് എത്താൻ കഴിയാതെപോയ തീർഥാടകർ ഇത്തവണ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ബോർഡിനും തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല വകുപ്പുകൾക്കും കഴിഞ്ഞില്ല. തീർഥാടനകാലത്തെ ഏറ്റവും സുപ്രധാനമായ മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഭക്തരോട് അതിക്രമം കാണിച്ച ജീവനക്കാരന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നു. ഈ തീർഥാടന കാലത്ത് എന്താണ് ശബരിമലയിൽ സംഭവിച്ചത് ? അടുത്ത തീർഥാടന കാലത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ ? മലയിറങ്ങിയ ഓരോ തീർഥാടകന്റെയും മനസ്സിൽ അവശേഷിച്ച ചോദ്യങ്ങൾ ഇവയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരക്കോടിയിലേറെ തീർഥാടകർ. ഇത്തവണത്തെ മണ്ഡല – മകരവിളക്ക് തീർഥാടനകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് ഒഴുകിയെത്തിയത് 50 ലക്ഷത്തിലധികം തീർഥാടകരാണ്. ആഴ്ച്ചകൾ നീണ്ട തയാറെടുപ്പുകൾക്ക് ശേഷം ഇരുമുടിക്കെട്ടുമേന്തി കിലോമീറ്ററുകൾ താണ്ടി ശബരിമലയിലേക്ക് എത്തിയ ഓരോ തീർഥാടകന്റെയും മനസ്സിൽ ഉണ്ടായിരുന്നത് ഒരേ ഒരു പ്രാർഥന മാത്രമാണ്, ‘സുഖ ദർശനം തരണമെന്റയ്യപ്പാ’. മലചവിട്ടിയെത്തുന്ന ഓരോ തീർഥാടകനെയും അയ്യപ്പനു സമനായി കാണണം എന്നാണ് ശബരിമലയിലെ സങ്കൽപം. എന്നാൽ, ഇത്തവണയും ആ സങ്കൽപത്തോട് നീതി പുലർത്താൻ അധികൃതർക്ക് സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ 2 വർഷമായി ദർശനത്തിന് എത്താൻ കഴിയാതെപോയ തീർഥാടകർ ഇത്തവണ ഒന്നിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ബോർഡിനും തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പല വകുപ്പുകൾക്കും കഴിഞ്ഞില്ല. തീർഥാടനകാലത്തെ ഏറ്റവും സുപ്രധാനമായ മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ഭക്തരോട് അതിക്രമം കാണിച്ച ജീവനക്കാരന്റെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഏറ്റവും വലിയ തെളിവായി അവശേഷിക്കുന്നു. ഈ തീർഥാടന കാലത്ത് എന്താണ് ശബരിമലയിൽ സംഭവിച്ചത് ? അടുത്ത തീർഥാടന കാലത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ ? മലയിറങ്ങിയ ഓരോ തീർഥാടകന്റെയും മനസ്സിൽ അവശേഷിച്ച ചോദ്യങ്ങൾ ഇവയാണ്.

∙ 315 കോടി, ശബരിമലയിൽ നാണയമല തീർത്ത് തീർഥാടകർ

ADVERTISEMENT

കോവിഡ് മഹാമാരി തീർത്ത വിലക്കുകളും നിയന്ത്രണങ്ങളും പൂർണമായും ഒഴിവായതിനൽ തന്നെ ഇത്തവണ ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒരുക്ക് പ്രവചനങ്ങൾക്കും അതീതമായിരുന്നു. തീർഥാടകരുടെ എണ്ണം ഗണ്യമായി വർധിച്ചതിന്റെ പ്രതിഫലനം ശബരിമലയിൽ നിന്നുള്ള വരുമാനത്തിലും ദൃശ്യമായി. കഴിഞ്ഞ 17 വരെയുള്ള കണക്കുകൾ പ്രകാരം 315.46 കോടി രൂപയുടെ റെക്കോർഡ് വരുമാനമാണ് ശബരിമലയിൽ നിന്ന് ലഭിച്ചത്. എണ്ണിത്തീരാനുള്ള നാണയ മലകൾ ഇനിയുമേറെയുണ്ട്. അതുകൂടി തിട്ടപ്പെടുന്നതോടെ വരുമാനത്തിന്റെ അക്കങ്ങളിൽ വലിയ കയറ്റം ഇനിയുമുണ്ടാകും. 

തിരുവിതാംകൂർ ദേവസ്വംബോർഡിന് കടക്കെണിയിൽ നിന്ന് കരകയറാൻ തക്ക വരുമാനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഭരണസമിതി. എന്നാൽ ഇത്രയും വരുമാനം ശബരിമലയിലേക്ക് എത്തിക്കുന്ന തീർഥാടകർക്ക് സുഖദർശനം ഉറപ്പാക്കാൻ ആവശ്യമായ തയാറെടുപ്പുകൾ നടത്തുന്നതിൽ അധികൃതർക്ക് ഇത്തവണയും ആയില്ലെന്ന പരാതി ശക്തമാണ്.

ശബരിമല ദർശനത്തിനായി എത്തിയ തീർഥാടാകരുടെ തിരക്ക്. ചിത്രം: മനോരമ

∙ തീർഥാടക ലക്ഷങ്ങൾ, ദർശനത്തിന് 12 മണിക്കൂർ കാത്തു നിൽപ്

ഒരു ദിവസം ഒരു ലക്ഷത്തിൽ അധികം തീർഥാടകർ. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ പദ്ധതികൾ കാറ്റിൽപറത്തിയ ദിവസങ്ങളാണ് ഈ തീർഥാടനകാലത്ത് കടന്നു പോയത്. ദർശനത്തിനായി എത്തിയ തീർഥാടാകരുടെ എണ്ണം 80,000 പിന്നിട്ട ദിവസങ്ങളിലെല്ലാം തിരക്കുനിയന്ത്രണം പാളി. മണ്ഡലകാലത്ത് ഒരാഴ്ചയോളം തുടർന്ന അനിയന്ത്രിയമായ തിരക്ക് പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാന ചലനങ്ങൾക്കുവരെ ഇടയാക്കിയിരുന്നു. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഇടപെടൽ വരെ ഉണ്ടായി. തിരക്ക് നിയന്ത്രണാതീതമായ സാഹചര്യങ്ങളിൽ തീർഥാടകപ്രവാഹത്തിൽ സന്നിധാനവും പമ്പയും മാത്രമല്ല ശരണ വഴികളെല്ലാം നിറഞ്ഞു. 

ശബരിമല ദർശനത്തിനായി എത്തിയ തീർഥാടാകരുടെ തിരക്ക്. ചിത്രം: മനോരമ
ADVERTISEMENT

പതിനെട്ടാംപടി കയറുന്നതിനു 12 മണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടി വന്നതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ പലരും തളർന്നു വീണു. നിയന്ത്രണങ്ങൾ പാളിയതോടെ മരക്കൂട്ടത്ത് തിക്കിലും തിരക്കിലുംപെട്ട് തീർഥാടകർക്കും പൊലീസിനും പരുക്കേറ്റു. പലപ്പോഴും പതിനെട്ടാംപടി കയറാനുള്ള വരി ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടം വരെ എത്തിയിരുന്നു. പമ്പാ മണൽപ്പുറത്ത് നാല് ഭാഗമായി തിരിച്ച് തീർഥാടകരെ തടഞ്ഞു നിർത്തേണ്ടിവന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സന്നിധാനം വലിയ നടപ്പന്തലിൽ മാത്രം പ്രത്യേക ക്യൂ അനുവദിച്ചിരുന്നെങ്കിലും മരക്കൂട്ടത്തു നിന്നു വലിയ നടപ്പന്തൽ വരെ എത്താൻ മറ്റുള്ളവർക്ക് ഒപ്പം 6 മണിക്കൂർ വരെ അവർക്കും കാത്തുനിൽക്കേണ്ടിവന്നു. നടപ്പന്തലിലെ പ്രത്യേക ക്യൂവിലും രണ്ട് മണിക്കൂറിൽ കൂടുതൽ കാത്തു നിന്നശേഷമാണ് കുട്ടികളുമായി വന്നവർക്ക് പതിനെട്ടാംപടി കയറാനായത്.

ശബരിമല ദർശനത്തിനായി എത്തിയ തീർഥാടാകരുടെ തിരക്ക്. ചിത്രം: മനോരമ

∙ ഇടത്താവളങ്ങളിൽ തീർഥാടകരെ തടഞ്ഞു

ശബരിമലയിലേക്കുള്ള തിരക്ക് നിയന്ത്രക്കാൻ എരുമേലി, മുക്കൂട്ടുതറ, കണമല, ളാഹ എന്നിവിടങ്ങളിൽ വാഹനങ്ങൾ പൊലീസ് തടഞ്ഞിടേണ്ടി വന്നിരുന്നു. എന്നിട്ടും സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതിനാൽ വാഹനങ്ങൾ മറ്റു സ്ഥലങ്ങളിലും തടയാൻ പൊലീസ് നിർദേശം നൽകി. ഇതുമൂലം കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ താളം തെറ്റുകയും പല സ്ഥലങ്ങളിൽ നിന്നു പമ്പയിലേക്കു വന്ന നൂറുകണക്കിന് ബസുകൾ പല സ്ഥലങ്ങളിൽ കുടുങ്ങുകയും ചെയ്തു. ഇതുമൂലം മടക്കയാത്രയ്ക്കു ബസില്ലാതെ തീർഥാടകർ വലയേണ്ടി വന്നതും ഈ തീർഥാടനകാലത്തെ ദുരിതക്കഥയാണ്. തിരക്ക് നിയന്ത്രിക്കുന്നതിൽ അധികൃതർ സ്വീകരിച്ച പല നടപടികളും തീർഥാടനത്തിന്റെ ശോഭ കെടുത്തി. മകരവിളക്കിനുള്ള തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സ്പോട് ബുക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പൊലീസിന്റെ കണക്കുകൾ പ്രകാരം തന്നെ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തുമായി ഉണ്ടായിരുന്നത് 2.25 ലക്ഷം തീർഥാടകരാണ്. ഇവരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് മൂവായിരത്തിനടുത്ത് പൊലീസ് ഉദ്യോഗസ്ഥരും. തിരക്ക് നിയന്ത്രണം ശക്തമാക്കിയപ്പോൾ തീർഥാടകർക്ക് നഷ്ടമായത് ‘സുഖ ദർശനം’ എന്ന അവകാശമാണ്. മകരവിളക്ക് ദർശനത്തിന് എത്തിയ തീർഥാടകരുടെ വാഹനങ്ങൾ പലയിടങ്ങളിലും തടഞ്ഞിട്ടത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. കലക്ടർമാർ ഉൾപ്പൈടെയുള്ളവർ ഇടപെട്ടാണ് പലപ്പോഴും പ്രശ്നങ്ങൾ ഒതുക്കിതീർത്തത്.

ദർശനത്തിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം അരവണയ്ക്കായും മണിക്കൂറുകളുടെ കാത്തിരിപ്പ്. ചിത്രം: മനോരമ

∙ അരവണയ്ക്കായി കാത്തു നിൽപ് ആറു മണിക്കൂർ

ADVERTISEMENT

അരവണ തയാറാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ സുരക്ഷിതമല്ലാത്ത വിധത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ട് അരവണ വിതരണം നിർത്തിവപ്പിച്ചതും തീർഥാടരെ ദുരിതത്തിലാക്കി. എന്നാൽ, മണിക്കൂറുകൾക്കകം തന്നെ ഏലയ്ക്ക ഒഴിവാക്കി ഉണക്കലരി, ശർക്കര, മുന്തിരി, കൽക്കണ്ടം, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ മാത്രം ചേർത്ത് പുതിയ അരവണ തയാറാക്കി, അടുത്ത ദിവസം പുലർച്ചെ 3ന് നട തുറന്നപ്പോഴേക്കും പതിനെട്ടാംപടിക്കു സമീപത്തെ കൗണ്ടറിൽ  എത്തിച്ചിരുന്നു. 3.30 ന് വിതരണം പുനരാരംഭിക്കാനും കഴിഞ്ഞു. എന്നാൽ കരുതൽ ശേഖരം ഇല്ലാതെ വന്നതോടെ മറ്റു കൗണ്ടറുകളിലെ അരവണ വിതരണം നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനാൽതന്നെ മകരവിളക്കിനോട് അടുത്ത ദിവസങ്ങളിൽ അരവണയ്ക്കായി തീർഥാടകർക്ക് കാത്തുനിൽക്കേണ്ടി വന്നത് 6–7 മണിക്കൂർ വരെയാണ്. ദർശനത്തിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനു ശേഷം അരവണയ്ക്കായും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നത് തീർഥാടരെ ശരിക്കും വലച്ചു. കോടതിയുടെ നിർദേശത്തെ തുടർന്ന് 6,65,159 കാൻ അരവണയായിരുന്നു മാറ്റി വയ്ക്കേണ്ടി വന്നത്.

∙ ചെയിൻ പൊട്ടി നിലയ്ക്കൽ–പമ്പ സർവീസ്

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള ചെയിൻ സർവീസുകളിൽ ഉൾപ്പെടെ കെഎസ്ആർടിസി അമിത നിരക്ക് ഏർപ്പെടുത്തുന്നെന്ന പരാതി ഈ തീർഥാടനകാലത്ത് ആരംഭിച്ചതല്ല. ശബരിമല ചെയിൻ സർവീസിൽ നിന്നുള്ള ദിവസ വരുമാനം അറുപതും എഴുപതും ലക്ഷങ്ങൾ പിന്നിടുന്ന കണക്കുകൾ പറയുമ്പോഴും അതിന്റെ പ്രയോജനങ്ങളൊന്നും തീർഥാടകർക്ക് ലഭിക്കാതെവരുന്നതിന്റെ പരാതികൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നു. കെഎസ്ആർടിസിയുടെ സമീപനത്തിൽ പ്രതിഷേധിച്ച് സ്വന്തം നിലയ്ക്ക് തീർഥാടകരെ സൗജന്യമായി നിലയ്ക്കലിൽ നിന്ന് പമ്പയിലെത്തിക്കാനുള്ള സന്നധതയുമായി വിവിധ സംഘടനകൾ വരെ രംഗത്തുവന്നിരുന്നു.

∙ വാഹനങ്ങളെ ചെളിയിൽ പൂഴ്ത്തി പാർക്കിങ്

ഇതിനു പുറമേ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാതിരുന്നതും തീർഥാടകരെ വലച്ചു. തീർഥാടകരുടെ വാഹനങ്ങൾ കൊണ്ടു നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് പലപ്പോഴും നിറഞ്ഞുകവിഞ്ഞിരുന്നു. വാഹനം നിർത്താൻ സ്ഥമാരും ഇവിടെ പതിവു കാഴ്ചയായിരുന്നു. പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള റോഡുകൾ മിക്കതും തകർന്നു കിടക്കുകയായിരുന്നു. പ്രവേശ കവാടത്തിലും വാഹനങ്ങൾ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തുമാണു റോഡ് ശോച്യാവസ്ഥയിലുള്ളത്. 

ഇതരസംസ്ഥാന വാഹനങ്ങൾ പുറത്തേക്ക് ഇറങ്ങുന്ന വഴിയിൽ മണ്ണ് ഇരുവശത്തേക്കു മാറ്റിയിട്ടാണു റോഡ് താൽക്കാലികമായി സജ്ജമാക്കിയിരുന്നത്. ഗ്രൗണ്ടിൽ ഇടവേളകളിൽ വെള്ളം തളിക്കുന്നുണ്ടായിരുന്നെങ്കിലും പൊടിശല്യവും രൂക്ഷമായിരുന്നു. പാർക്കിങ് ഗ്രണ്ടിന്റെ വികസന പ്രവർത്തനങ്ങൾക്ക് പലഘട്ടങ്ങളിലായി തുക അനുവദിക്കുകയും പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്തെങ്കിലും അവയൊന്നും നടപ്പാക്കാൻ കഴിയാതെ പോയതിന്റെ ദുരിതം ഏറ്റവും അധികം അനുഭവിക്കേണ്ടിവന്ന തീർഥാടനകാലംകൂടിയായിരുന്നു ഇത്തവണത്തേത്. തീർഥാടന വാഹനങ്ങൾ ചെളിയിൽ പുതയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഇത്തവണ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്.

∙ പമ്പാ സ്നാനം മുട്ടറ്റം വെള്ളത്തിൽ

ശബരിമല തീർഥാടനത്തിലെ ഒഴിവാക്കാനാകാത്ത ഘടകമാണ് പമ്പാ സ്നാനം. എന്നാൽ ഇത്തവണ പലപ്പോഴും തീർഥാടകർക്ക് മുട്ടറ്റം മാത്രം വെള്ളത്തിൽ നിന്ന് സ്നാനം ചെയ്യേണ്ട അവസ്ഥയായിരുന്നു. നദി കടുത്ത വരൾച്ചയിൽ ആയിരുന്നതിനാൽ അണക്കെട്ടുകൾ തുറന്നുവിട്ടാണ് സ്നാനത്തിനുള്ള വെള്ളം ക്രമീകരിച്ചിരുന്നത്. വേനലിന്റെ തീവ്രത കൂടിയതോടെ പോഷക നദികളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു. ത്രിവേണിയിലേക്ക് വെള്ളം ഒഴുകി എത്തുന്ന പ്രധാന നദിയാണു കക്കി. വേനലിന്റെ തീവ്രത തുടങ്ങിയപ്പോൾ തന്നെ കക്കിയാറും വറ്റിയത് വലിയ തിരിച്ചടിയായി. ശ്രീരാമപാദം, ചക്കുപാലം എന്നിവിടങ്ങളിൽ തടയണ ഉണ്ടെങ്കിലും അവയിലും വെള്ളമില്ലാതെ നീരൊഴുക്ക് നന്നേ കുറഞ്ഞ് പമ്പാനദി ഇടമുറിഞ്ഞിരുന്നു. ഇതേ തുടർന്നു ഡിസംബർ ആദ്യം മുതൽ ശബരിഗിരി പദ്ധതിയിലെ കുള്ളാർ അണക്കെട്ടിൽ നിന്നു വെള്ളം തുറന്നു വിട്ടാണു അയ്യപ്പന്മാരുടെ പുണ്യ സ്നാനത്തിനും ജല അതോറിറ്റിയുടെ വിതരണത്തിനുള്ള പമ്പിങ്ങും നടക്കുന്നത്. പ്രതിദിനം 25,000 ഘനമീറ്റർ വെള്ളമാണു കുള്ളാർ അണക്കെട്ടിൽ നിന്നു കെഎസ്ഇബി തുറന്നു വിട്ടിരുന്നത്. പമ്പാനദിയിലൂടെ ഒഴുകി വരുന്ന വെള്ളം ത്രിവേണിക്കു മുകളിൽ പണ്ടാരക്കയം ഉൾവനത്തിൽ ജലസേചന വിഭാഗം നിർമിച്ച തടയണയിൽ സംഭരിക്കും. അവിടെ നിന്ന് ആവശ്യത്തിന് അനുസരിച്ചു തുറന്നു വിട്ട് ത്രിവേണിയിലെ തടയണയിൽ സംഭരിച്ചാണ് പമ്പ മുതൽ ശരംകുത്തി വരെ ജലവിതരണത്തിനുള്ള പമ്പിങ് നടത്തിയത്. ത്രിവേണി വലിയ പാലം, ചെറിയ പാലം എന്നിവിടങ്ങളിൽ ചെറിയ തോതിൽ വെള്ളം സംഭരിക്കാനുള്ള സൗകര്യം ഉണ്ട്.

∙ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പമ്പ, ശങ്ക തീർക്കാനും സങ്കടം

ഇതിൽ ചെറിയ പാലത്തിന് അടിയിൽ വെള്ളം തടഞ്ഞു നിർത്തിയാണ് പമ്പാ സ്നാനത്തിനു നൽകി വന്നത്. ആറാട്ടുകടവിൽ ജലസേചന വകുപ്പിനു വലിയ തടയണ ഉണ്ട്. ഇതിൽ സംഭരിച്ച വെള്ളമാണ് ആറാട്ടുകടവിനും ത്രിവേണി ചെറിയ പാലത്തിനും മധ്യേ അയ്യപ്പന്മാരുടെ പുണ്യ സ്നാനത്തിനായി ഉപയോഗിച്ചിരുന്നത്. ദിവസവും പതിനായിരക്കണക്കിന് തീർഥാടകർ എത്തിയതോടെ നദിയിലെ വെള്ളം വേഗത്തിൽ മലിനമാകാനും തുടങ്ങിയിരുന്നു. തുടർന്ന് ദിവസവും മലിനജലം ഒഴുക്കി കളഞ്ഞശേഷം പുതിയ വെള്ളം സ്നാത്തിനായി സംഭരിക്കുകയായിരുന്നു.

വെള്ളം കുറവായിരുന്നതിനാൽ തന്നെ പമ്പാ സ്നാനഘട്ടങ്ങളിലെ മാലിന്യത്തിന്റെ തോത് വളരെക്കൂടുതലായിരുന്നു. മകരവിളക്കിന് തൊട്ടു മുൻപത്തെ ദിവസം പമ്പാ വിളക്ക് നടക്കുന്ന സമയത്തുപോലും മാലിന്യക്കൂമ്പാരങ്ങളിൽ തട്ടിത്തടഞ്ഞാണ് തീർഥാകർക്ക് ചടങ്ങുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യങ്ങളും പമ്പയിൽ കുറവായിരുന്നു. അടിയന്തര സാഹചര്യങ്ങൾ ‘ശങ്ക’ തീർക്കാൻ കൊച്ചു മാളികപ്പുറങ്ങൾക്ക് ഉൾപ്പെടെ തുറസ്സായ സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വന്നതും ദുരിതമായി.

സന്നിധാനത്ത് തിരക്ക് കൂടുന്ന സമയങ്ങളിലെല്ലാം തീർഥാടകർക്ക് ഏറ്റവും അധികം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് പമ്പയിലാണ്. ഇവിടെ വടംകെട്ടിത്തിരിച്ചും താൽക്കാലിക ബാരിക്കേഡുകൾ തീർത്തുമാണ് തീർഥാടകരെ തടഞ്ഞത്. മണിക്കൂറുകൾ വരിയിൽ കാത്തുകെട്ടി നിൽക്കേണ്ടി വന്ന തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമായിരുന്നു. മകരവിളക്കിന്റെ ദിവസം 12 മണിക്ക് ശേഷം തീർഥാടകരെ ശബരിമല കയറാൻ അനുവദിക്കാതെ വന്നതും പമ്പയിലെ സങ്കടക്കാഴ്ചയായി.

∙ വെടിക്കെട്ട് പുരയിൽ തീപിടിത്തം, കാരണമെന്ത്

മാളികപ്പുറത്തിനു സമീപം വെടിവഴിപാട് കേന്ദ്രത്തിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ തീപിടിത്തം ഈ തീർഥാടകാലത്തെ ഏറ്റവും വലിയ ആസൂത്രണ പിഴവിന്റെ മറ്റൊരു തെളിവാണ്. അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടത് 2 ജീവനുകളാണ്. കതിന നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ മുന്നോട്ടുവച്ചിരുന്ന പല നിർദേശങ്ങളും ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല. എന്നാൽ അപകടം സംഭവിക്കുന്നതിന് മുൻപ് അത് പരിശോധിക്കാനോ പാളിച്ചകൾ തിരുത്താനോ ആർക്കും സാധിച്ചില്ല. അങ്ങനെ ഒരു നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തത്തിന് മാളികപ്പുറം സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുന്നു.

ശബരിമല അന്നദാന മണ്ഡപത്തിനു സമീപം പൊട്ടിത്തെറി ഉണ്ടായ വെടിപ്പുര. ചിത്രത്തിൽ വലത്തേയറ്റം കാണുന്ന ഷെഡിനു താഴെ കതിന നിറയ്ക്കുമ്പോൾ ആണ് പൊട്ടിത്തെറി ഉണ്ടായത് ചിത്രം:മനോരമ

 

∙ അപകടങ്ങൾ കൂടുന്നു, നടപടി കടലാസിൽ

തിരുവാഭരണ ഘോഷയത്രയിൽ ഉൾപ്പെടെ ശബരിമല തീർഥാടനവുമായി ഏറെ ചേർന്നു നിൽക്കുന്ന സ്ഥലമാണ് ളാഹ. എന്നാൽ ഇത്തവണത്തെ തീർഥാടനകാലത്ത് ളാഹ ഏറെ ശ്രദ്ധിക്കപ്പെട്ടത് അവിടെ നടന്ന അപകടങ്ങളുടെ പേരിലാണ്. ളാഹ വിളക്ക്‌വഞ്ചിയിൽ ഏകദേശം ഒരേ സ്ഥലത്തുതന്നെ ബസ് മറിഞ്ഞ് മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. 10–15 മീറ്ററിനുള്ളിലാണ് മൂന്ന് അപകടങ്ങളും നടന്നത്. മേഖലയിൽ തുടർച്ചയായി അപകടം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നു കോടതി വരെ വാക്കാൽ ചോദിച്ചിരുന്നു

 

∙ നടപ്പാകുമോ മാസ്റ്റർ പ്ലാൻ, ഒരു വർഷത്തിനുള്ളിലെങ്കിലും

ശബരിമലയിൽ തീർഥാടന കാലം സുഖകരമാക്കാൻ എന്തു വേണം. എല്ലാവരുടെയും അഭിപ്രായം ഒന്നു മാത്രം. മാസ്റ്റർ പ്ലാൻ നടപ്പാക്കുക. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് ഇനിയും വൈകരുതെന്നും കാലാനുസൃതമായി പരിഷ്കരിക്കണമെന്നുമാണ് തീർഥാടകരുടെ ആവശ്യം. തിരക്കു നിയന്ത്രിക്കാൻ തീർഥാടകരെ വഴിയിൽ തടഞ്ഞിടുന്നതിന് പകരം ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഇതിനു തിരുപ്പതി മാതൃകയാക്കണമെന്നും തീർഥാടകർ ആവശ്യപ്പെടുന്നു. തീർഥാടകർക്കു കൂടുതൽ സമയം ദർശനം കിട്ടാനുള്ള ക്രമീകരണം ഏർപ്പെടുത്തണം, നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കൂടുതൽ സൗകര്യം ഒരുക്കണം, പമ്പയിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രി വേണം, ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം തുടങ്ങിയവയെല്ലാം തീർഥാടകരുടെ ആവശ്യങ്ങളിൽ മുൻപന്തിയിലുള്ള കാര്യങ്ങളാണ്. അടുത്ത തീർഥാടന കാലത്തിന് ഇനിയും ഒരു വർഷമുണ്ട്. മലയിറങ്ങുന്ന തീർഥാടകന്റെ പ്രാർഥന ഇതാകും. അടുത്ത വർഷമെങ്കിലും ഈ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കണേയെന്ന്.

English Summary: Sabarimala Development and Masterplan; Pilgrims wait for Implementation

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT