മാസ്ക് വിറ്റത് 13,000 രൂപയ്ക്ക്, ലേലത്തിൽ സ്വന്തമാക്കിയത് 36 കോടി രൂപ; ഡീലർക്കെതിരെ നിയമനടപടിക്കൊരുങ്ങി ദമ്പതികൾ
പഴയ പല സാധനങ്ങളും വിൽപ്പനയ്ക്കെത്തുമ്പോൾ പഴമ എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. യഥാർഥ വില ഒരുപാട് വലുതാണെല്ലോ എന്ന് ചിലപ്പോൾ വിൽപ്പന നടത്തിയതിന് ശേഷം അറിയാറുമുണ്ട്. അത്തരത്തില‍്‍ ചെറിയ വിലയ്ക്ക് വിൽപ്പന നടത്തിയ ഒരു പഴയ മാസ്കിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ഫ്രാൻസിലെ

പഴയ പല സാധനങ്ങളും വിൽപ്പനയ്ക്കെത്തുമ്പോൾ പഴമ എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. യഥാർഥ വില ഒരുപാട് വലുതാണെല്ലോ എന്ന് ചിലപ്പോൾ വിൽപ്പന നടത്തിയതിന് ശേഷം അറിയാറുമുണ്ട്. അത്തരത്തില‍്‍ ചെറിയ വിലയ്ക്ക് വിൽപ്പന നടത്തിയ ഒരു പഴയ മാസ്കിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ഫ്രാൻസിലെ നിംസ് സ്വദേശികളായ ദമ്പതികൾ. 13,000 രൂപയ്ക്ക് വിൽപ്പന നടത്തിയ മാസ്കിന് 36 കോടി രൂപയാണ് വില എന്നറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് ഇരുവരും.
Read More: സിഗററ്റ് കുറ്റി ഇങ്ങനെയും ഉപയോഗിക്കാമോ? പുത്തൻ പരീക്ഷണവുമായി ഉർഫി, കയ്യടിച്ച് ആരാധകർ
2021ൽ വീട് വൃത്തിയാക്കുന്നതിനിടെയാണ് എൺപതുകൾ പിന്നിട്ട ദമ്പതികൾക്ക് ആഫ്രിക്കൻ മാസ്ക് ലഭിച്ചത്. പഴയ മാസ്ക് അന്നവർ 129 പൗണ്ടിന് (13,208 രൂപ) ഒരു ഡീലർക്ക് വിറ്റു. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ഡീലർ അതേ മാസ്ക് 3.6 മില്യൺ പൗണ്ടിന് (36,85,37,678രൂപ) ലേലം ചെയ്തു.
കോടികൾക്ക് മാസ്ക് ലേലത്തിൽ പോയ വിവരം പത്രവാർത്തയിലൂടെയാണ് ദമ്പതികൾ അറിഞ്ഞത്. പിന്നാലെ ഡീലർക്കെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇരുവരും. ഡീലർ യഥാർഥ മൂല്യത്തെ പറ്റി അറിഞ്ഞിട്ടും തങ്ങളെ പറ്റിച്ചെന്നും യഥാർഥ വില മനഃപൂർവം മറച്ചുവച്ചെന്നും കാണിച്ചാണ് പരാതി നൽകിയത്.
വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും ഉപയോഗിക്കുന്ന മാസ്കാണിത്. ഗബോണിലെ (Gabon) ഫാങ്ങ് (Fang) വിഭാഗത്തിൽപ്പെട്ടവരാണ് ഇവ ഉപയോഗിക്കാറുള്ളത്. ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് ഇവ അപൂർവ കാഴ്ചയാണ്. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ വിരലിലെണ്ണാവുന്ന എണ്ണം മാത്രമാണുള്ളത്. പത്തൊമ്പതാ നൂറ്റാണ്ടിലുള്ള മാസ്ക് അപൂർവമായതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ആഫ്രിക്കയിലെ കൊളോണിയൽ ഗവർണറായിരുന്നു ദമ്പതികളിലൊരാളുടെ മുത്തച്ഛൻ. അങ്ങനെയാണ് ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന മാസ്ക് ഇവരുടെ കയ്യിലെത്തിയത്.