‌ദൂരെ നിന്നാണെങ്കിൽ പോലും അതിന്റ നടപ്പു കണ്ട്, കൊമ്പും തുമ്പിക്കയ്യും കണ്ട്, ആനയുടെ പേരും ഊരും കഥയും പറയും നമ്മൾ മലയാളികൾ. അത്രയ്ക്ക് ആനപ്രാന്താണ് നമുക്ക്. ആനയോളം പ്രൗഢിയുള്ളൊരു ജീവിയുണ്ടോയെന്നു വരെ ചോദിച്ചു പോകും. എന്താ ആ തലപ്പൊക്കം...! ഉത്സവത്തിലേക്ക് നടന്നുകയറിയ ആ ഒരു രംഗം; വർണനാതീതമാണത്. നാടിന്റെ മുക്കിലും മൂലയിലും അത്രയേറെ ആരാധകരുമുണ്ട് ആനകൾക്ക്. പലയിടത്തും ഫാൻസ് ക്ലബുകൾ വരെയുണ്ട്. ഏതിരുട്ടത്തു വച്ചു കണ്ടാലും ആനയുടെ പേരു പറയാനാകുന്ന ആനപ്രേമികളുടെയും നാടാണ് കേരളം. എന്നാൽ ഉത്സവത്തിനും മറ്റും ആനയിങ്ങനെ സുന്ദരനായി തലയുയർത്തി അനുസരണ കാണിച്ച് നിൽക്കുന്നതിന് കാരണക്കാരായ പാപ്പാന്മാരുടെ ജീവിതത്തിന് അത്രത്തോളം പ്രൗഢിയുണ്ടോ? ആനപ്പുറത്ത് കയറുമ്പോഴുള്ളത്ര ഗമയും ചന്തവും നിറഞ്ഞതാണോ അവരുടെ ജീവിതം? ആന ആരാധകർ ഇവരുടെ അധ്വാനത്തിന്റെ വില തിരിച്ചറിയുന്നുണ്ടോ? കിലോമീറ്ററുകളോളം നടന്നിരുന്ന കാലത്തിൽനിന്ന് വാഹനങ്ങളിലേക്കു മാറി ഇപ്പോള്‍ ആനയുടെയും പാപ്പാന്റെയും യാത്ര. ജീവിതത്തിലെ ആ മാറ്റം വരുമാനത്തിലുമുണ്ടായിട്ടുണ്ടോ? ആനപ്പാപ്പാനാകാൻ വീടു വിട്ടു പോയ കുട്ടികളെപ്പറ്റിയുള്ള വാർത്ത വരെ നമ്മൾ വായിച്ചു. അങ്ങനെ ആർക്കും ആനപ്പാപ്പാനാകുമോ? എന്താണ് അതിന്റെ യോഗ്യത? എത്ര ശമ്പളം കിട്ടും? ‘ഇമ്മിണി ബല്യ’ ഒരാനയെ എങ്ങനെയാണ് ‘ഇത്തിരിക്കുഞ്ഞൻ’ മനുഷ്യൻ ഒരു തോട്ടിയുടെ അറ്റത്ത് വിറപ്പിച്ചു നിർത്തുന്നത്? വലിയൊരു ‘ആന’ക്കഥ തന്നെയാണ് പാപ്പാന്റെയും. അതിലേക്കാണ് ഈ യാത്ര..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ‘വൃത്തിയായി നടക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല’

അപകടം പിടിച്ച മേഖലയാണ് ഞങ്ങളുടേത്. അപകടമരണമുണ്ടായാൽ കുടുംബങ്ങളെ യൂണിയൻ സഹായിക്കാറുണ്ട്. ആനപ്പാപ്പാന്മാർക്കായി ക്ഷേമനിധി പോലുള്ളവ സർക്കാർ ഒരുക്കണം.

ഒരു കാലത്ത് ജനം അവ‍ജ്ഞയോടെ കണ്ടിരുന്ന ഒരു വിഭാഗമായിരുന്നു ആനപ്പാപ്പാന്മാർ എന്ന് അവരുടെ തന്നെ ഭാഷ്യം. തൊഴിലിന്റെ പ്രത്യേകത മൂലം വൃത്തിയായൊന്നു നടക്കാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, അതു സാധിക്കാത്ത സാഹചര്യമായിരുന്നു പണ്ടെന്നും ആനപ്പാപ്പാന്മാർ പറയുന്നു. എഴുന്നള്ളിപ്പുകളേക്കാൾ കൂടുതൽ തടിയെടുക്കുന്നതു പോലുള്ള ജോലിക്കാണ് ആനകളെ കൊണ്ടുപോയിരുന്നത്. അതിന്റെ മുഷിച്ചിൽ. ‌ഇന്നത്തെപ്പോലെ വണ്ടിയിലല്ല യാത്ര. നടന്നു മുഷിഞ്ഞ് ക്ഷീണിച്ചാണ് ജോലിക്കും എഴുന്നള്ളിപ്പിനുമൊക്കെ പോയിരുന്നത്. ഒരു ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് അടുത്ത ക്ഷേത്രത്തിലേക്ക് നടന്നു വേണം പോകാൻ. ജോലി കഴിഞ്ഞ് സ്വന്തം ദേശത്തേക്കായാലും അങ്ങനെ തന്നെ. കിലോമീറ്ററുകളോളമാണ് ഇങ്ങനെ നടക്കുന്നത്. രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത ജോലിയും യാത്രയും. 

ADVERTISEMENT

സാധാരണ ഗതിയിൽ അത്യാവശ്യം നീളമുള്ള ഒരാന നാലര മുതൽ 5 കിലോ മീറ്റർ വരെയാണ് ഒരു മണിക്കൂറിൽ നടക്കുക. ഉത്സവത്തിന്റെ ഉറക്കം ഒഴിക്കലും ക്ഷീണവും കഴിഞ്ഞ് കാര്യമായി ഒന്നു വിശ്രമിക്കുക പോലും ചെയ്യാതെ തുടങ്ങിയ നടത്തമാകും. അഥവാ ഇത്തിരി സമയം കിട്ടിയാൽതന്നെ ആനയ്ക്കടുത്ത്, വഴിയരികിലായിരിക്കും പാപ്പാന്റെ കിടപ്പ്. വീടിന്റെ പറമ്പിലേക്കു പോലും ആനപ്പാപ്പാന്മാരെ അടുക്കാൻ സമ്മതിക്കാത്ത ഒരു കാലമുണ്ടായിരുന്നു. ഉറക്കമൊക്കെ അന്നു കണക്കാകും. നടത്തം തീരുമ്പോഴേക്ക് അടുത്ത പരിപാടിയുടെ സമയമാകും. ഇതിനിടെ ഒന്നു കുളിക്കാനോ അലക്കാനോ ഒന്നും സമയംകിട്ടിയെന്നു വരില്ല. ആനയ്ക്കൽപം വെള്ളം കൊടുത്ത് ഒന്നു മുഖം കഴുകി എഴുന്നള്ളിപ്പിനു നിൽക്കേണ്ടി വരും. ഇതിനു പുറമെ ആനയ്ക്കു പട്ട വെട്ടാനും വെള്ളം കൊടുക്കാനുമെല്ലാം പാപ്പാൻ തന്നെ ഓടണം. ഈ ഓട്ടപ്പാച്ചിലിനിടയിൽ  മുഷിച്ചിലോടെ നിൽക്കാനല്ലേ സാധിക്കൂ. ഇതേക്കുറിച്ചൊന്നുമറിയാത്ത ജനം പലപ്പോഴും മോശമായി പെരുമാറിയിരുന്നതായും പാപ്പാന്മാർ പറയുന്നു. ആനപ്പാപ്പാന്മാരുടെ മദ്യപാനശീലമാണു മാറ്റിനിർത്തലിനു മറ്റൊരു കാരണം. ആനയ്ക്ക് മദപ്പാടുണ്ടായതിനു വരെ ആനപ്പാപ്പാന്റെ മദ്യപാനശീലത്തെ കുറ്റം പറയുന്ന കാലമുണ്ടായിരുന്നെന്നും ഇവർ പറയുന്നു. അതു പഴങ്കഥ. 

നമ്മൾ ഭയന്നാൽ അത് ആനകൾക്ക് തിരിച്ചറിയാനാകും. അപകടം മുന്നിലുണ്ടെങ്കിലും ഭയപ്പെടാതെ പ്രവർത്തിക്കുന്നവരാണ് ആനപ്പാപ്പാന്മാർ. സ്വകാര്യ മേഖലയിൽ ഈ ജോലി അത്ര സുരക്ഷിതമല്ലെന്നു തോന്നിയിട്ടുണ്ട്.

∙ ‘ഇപ്പോൾ ഈ ജോലി ഒരു ആവേശം’

ADVERTISEMENT

പുതിയ കാലത്ത് ആനപ്പാപ്പാന്റെ ജോലി ആവേശമാണ്. അതു പറയുമ്പോൾ, ആളുകളുടെ സമീപനത്തിൽ വന്ന മാറ്റത്തിന്റെ സന്തോഷവുമുണ്ട് പാപ്പാന്മാരുടെ വാക്കുകളിൽ. കാലം കൊണ്ടുവന്ന സൗകര്യങ്ങൾ അത്രയ്ക്ക് ഗുണമായെന്നുതന്നെ പറയാം. ഇന്ന് ആനയെ കൊണ്ടുപോകുന്നത് വണ്ടിയിലായി. ഉത്സവങ്ങൾ കൂടുതലാണെങ്കിലും പണി കുറഞ്ഞു. ആനയ്ക്കും പാപ്പാനും വിശ്രമിക്കാൻ സമയം ലഭിക്കും. ആനയ്ക്കുള്ള പട്ടയും മറ്റും ഇന്ന് അമ്പലക്കമ്മിറ്റി ഒരുക്കിത്തരും. സൗകര്യങ്ങൾ വർധിച്ചതോടെ ആനപ്പാപ്പാന്മാരുടെ സാമൂഹിക നിലവാരം ഉയരുകയും ആളുകളുടെ സമീപനത്തിൽ മാറ്റമുണ്ടാവുകയും ചെയ്തതായി  അന്നമനട ഉമാമഹേശ്വരൻ എന്ന ആനയുടെ പാപ്പാൻ മനോജ് അയ്യപ്പൻ പറയുന്നു. ആനത്തൊഴിലാളികളുടെ യൂണിയൻ വന്നതോടെയാണ് ജീവിതത്തിൽ കാര്യമായ പുരോഗതിയുണ്ടായത്. പ്രശ്നങ്ങളും പരാതികളും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചു. 2013ൽ നാട്ടാന പരിപാലന ചട്ടം അടക്കമുള്ള നിയമ പരിരക്ഷ കൂടി നിലവിൽ വന്നതോടെ വലിയ ആശ്വാസമായി. ആനയുടെ എഴുന്നള്ളിപ്പിന്റെ സമയം, അതിനൊരുക്കേണ്ട സൗകര്യങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്ന ഈ ചട്ടം  ആനകൾക്കും പാപ്പാന്മാർക്കും ഏറെ ഉപകാരമായെന്നും മനോജ് പറയുന്നു.

∙ ‘ആനപ്രേമമാണ് യോഗ്യത’ 

ആനപ്പാപ്പാന്റെ ജോലി അത്ര എളുപ്പമുള്ളതല്ല. എല്ലാവരും ചെയ്യുന്ന ഒരു ജോലിയുമല്ല. എല്ലാവർക്കും അതു ചെയ്യാനുമാകില്ല. ആനപ്രേമം മൂത്ത് ഈ ജോലിക്കെത്തുന്നവരും പാരമ്പര്യമായി ഈ തൊഴിൽ ചെയ്യുന്നവരും ഇന്നുണ്ട്. രണ്ടായാലും ആനയോടുള്ള ഇഷ്ടമാണ് ഏറ്റവും പ്രധാനം. അത്യാവശ്യം  വിദ്യാഭ്യാസ യോഗ്യതയുള്ളവരും മറ്റു തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുമായ യുവാക്കളും ഇന്ന് ഈ മേഖലയിലേക്കു വരുന്നുണ്ട്. 

∙ പാപ്പാനുമുണ്ട് പേടി

കരയിലെ ഏറ്റവും വലിയ ജീവിയെ  നിയന്ത്രിച്ചു കൊണ്ടു നടക്കുമ്പോൾ പേടിക്കാതെ തരമില്ലല്ലോ. അതുകൊണ്ടുതന്നെ അതിനാവശ്യമായ ബന്ധവസ്സ് അടക്കമുള്ള എല്ലാ കരുതലുകളും എടുക്കും. ആനപ്പാപ്പാന്മാരുടെ സുരക്ഷയെ കരുതി മാത്രമല്ല, പൊതു ജനത്തിന്റെ സുരക്ഷ കൂടി തങ്ങളുടെ കയ്യിലാണെന്ന ബോധ്യത്തോടെയാണ് ഓരോ ആനപ്പാപ്പാനും ഉത്സവപ്പറമ്പുകളിലും മറ്റും നിൽക്കുന്നത്. ഒന്നു പിഴച്ചാലുണ്ടാകുന്നത് വലിയ ദുരന്തമാണ്. അതാണ് പേടി. അതേക്കുറിച്ച് ബോധവാനായിരിക്കും ഓരോ പാപ്പാനും. വലിയ ദുരന്തങ്ങളല്ലെങ്കിലും, ആന ചെറുതായെങ്കിലും വട്ടം കറക്കിയതിന്റെയും ഭയപ്പെടുത്തിയതിന്റെയും കഥ പറയാനുണ്ടാകും ഓരോ പാപ്പാനും.

∙ ‘ഫാൻസ് ഓവറാകരുത്... പ്ലീസ്’

രണ്ടുതരം ആനപ്രേമികളുണ്ടെന്നാണ് പാപ്പാന്മാർ പറയുന്നത്. ആനയുടെ ആരോഗ്യം, അവയുടെ സംരക്ഷണം എന്നിവയിൽ ശ്രദ്ധ പതിപ്പിക്കുന്നവരാണ് ഒരു വിഭാഗം. പലപ്പോഴും ബുദ്ധിമുട്ട് പരിഗണിക്കാതെ ഉത്സവത്തിനിടയ്ക്ക് ഫോട്ടോ എടുക്കാനായും ആരവത്തിനായും കാലുപൊക്കാനും അലറാനുമെല്ലാം ആനയെ നിർബന്ധം പിടിപ്പിക്കുന്നവരാണു മറുവിഭാഗം. സമൂഹമാധ്യമത്തിൽ ആവേശം പങ്കുവയ്ക്കാനുള്ള ആന സ്നേഹം മാത്രമാണ് അത്. ആഘോഷവും ആരാധനയുമൊക്കെ ശരിതന്നെ. ആനയുടെ സൗകര്യം കൂടി പരിഗണിക്കണമെന്നു മാത്രം. ആനപ്പാപ്പാന്മാർ‍ക്കും ഇതു പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നതായി അവർ പറയുന്നു. 

∙ ആനയുമായുള്ള അടുപ്പം മുഖ്യം 

കൂടുതൽ ശമ്പളം കിട്ടുമെന്നു കരുതി മറ്റൊരാനയിലേക്കു മാറാനുള്ള സൗകര്യം കുറവാണെന്നാണ് പാപ്പാന്മാരുടെ പക്ഷം. കഴിയുന്നതും ഒരാനയുടെ പാപ്പാനായി തുടരുന്നതാണു ശരിയെന്നും അവർ പറയുന്നു. ആനയും പാപ്പാനും തമ്മിലൊരു അടുപ്പമുണ്ട്. ഒരോ ആനയുടെ രീതികളും സ്വഭാവങ്ങളും വ്യത്യസ്തമാകാം. ആനയുടെ രീതികൾ പാപ്പാനും പാപ്പാന്റെ രീതികൾ ആനയ്ക്കും മനസ്സിലാകും. പരിചിതമാകും. ആ അടുപ്പം ജോലി കൂടുതൽ എളുപ്പമാക്കും. അതിനാൽത്തന്നെ അപൂർവം പാപ്പാന്മാർ മാത്രമാണ് ഇടയ്ക്കിടെ ആനകളെ മാറ്റി ജോലി ചെയ്യുന്നത്.

∙ ‘റിസ്കിനനുസരിച്ച് വേതനമില്ല’ 

പണ്ടത്തെ പോലെയല്ല, യൂണിയൻ ഇടപെടലുകളുടെയും മറ്റും ഫലമായി അത്യാവശ്യം നന്നായി ജീവിച്ചു പോകാനുള്ള വരുമാനം ഇന്ന് ഓരോ പാപ്പാനും ലഭിക്കുന്നുണ്ടെന്നു പറയുന്നു മനോജ് അയ്യപ്പൻ. ഉത്സവസമയത്ത് മാസശമ്പളത്തിനും ചെലവുകാശ് ഇനത്തിനും (പാപ്പാന്മാരുടെ വരുമാനം) പുറമെയും ലഭിക്കാറുണ്ട്. എന്നാൽ ഞങ്ങളുടെ റിസ്കിനനുസരിച്ചുള്ള വേതനം കിട്ടുന്നുണ്ടോയെന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെയാണ് മറുപടി. ‘‘അപകടം പിടിച്ച മേഖലയാണ് ഞങ്ങളുടേത്. അപകടമരണമുണ്ടായാൽ കുടുംബങ്ങളെ യൂണിയൻ സഹായിക്കാറുണ്ട്. ആനപ്പാപ്പാന്മാർക്കായി ക്ഷേമനിധി പോലുള്ളവ സർക്കാർ ഒരുക്കണം’’– മനോജ് പറയുന്നു.

ആനയോടുള്ള ഇഷ്ടം തന്നെയാണ് ഈ ജോലിയിലേക്കെത്തിച്ചതെന്നു പറയുന്നു ഗുരുവായൂർ ദേവസ്വത്തിന്റെ ബാലകൃഷ്ണൻ എന്ന ആനയുടെ പാപ്പാൻ എം.എസ്.സുമലാൽ. നമ്മൾ ഭയന്നാൽ അത് ആനകൾക്ക് തിരിച്ചറിയാനാകും. അപകടം മുന്നിലുണ്ടെങ്കിലും ഭയപ്പെടാതെ പ്രവർത്തിക്കുന്നവരാണ് ആനപ്പാപ്പാന്മാർ. ദേവസ്വം ജീവനക്കാരായതിനാൽ അത്യാവശ്യം നല്ല  വരുമാനം ലഭിക്കുന്നുണ്ട്. കൊറോണക്കാലത്ത് പോലും ശമ്പളം ലഭിച്ചിരുന്നു. സ്വകാര്യ മേഖലയിൽ ഈ ജോലി അത്ര സുരക്ഷിതമല്ലെന്നു തോന്നിയിട്ടുണ്ട്. ആളുകൾ ആനകളെ അറിയാൻ തുടങ്ങിയതോടെ ആനപ്പാപ്പാന്മാരോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. അതാണ് ഏറ്റവും വലിയ സന്തോഷമെന്നും പറയുന്നു സുമലാൽ.

English Summary: Life of Mahouts, the Elephant Handlers in Kerala