വൈക്കത്തപ്പന്റെ കാവലാൾ, ഉടവാളുമായി കാലാക്കൽ വല്യച്ഛൻ

മഹാദേവക്ഷേത്രവുമായി അപൂർവബന്ധമാണു ക്ഷേത്രത്തിന്റെ മതിൽകെട്ടിനു പുറത്തു വടക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന കാലാക്കൽ ക്ഷേത്രത്തിനുള്ളത്. ശ്രീപരമേശ്വരന്റെ പരിവാരങ്ങളിൽ പ്രഥമഗണനീയനായി കരുതുന്ന നന്ദികേശനായിട്ടാണ് കാലാക്കൽ വല്യച്ഛൻ എന്നറിയപ്പെടുന്ന ഇവിടു ത്തെ പ്രതിഷ്ഠ.

വൈക്കം ക്ഷേത്രത്തിലെ അത്താഴപൂജയും ശ്രീബലിയും കഴിഞ്ഞ് നട അടയ്ക്കുമ്പോൾ മുതൽ പിറ്റേന്ന് നട തുറക്കുന്നതു വരെ മഹാദേവക്ഷേത്രത്തിന്റെ സംരക്ഷ ണ ചുമതല കാലാക്കൽ വല്യച്ഛനാണെന്നാണ് വിശ്വാസം. ഒരിക്കൽ വൈക്കത്തപ്പന്റെ സന്നിധിയിൽ ഭജനമിരിക്കുകയായിരുന്ന പണ്ഡിതനായ പാച്ചുമൂസതിന് അർധരാത്രിയോടെ അൽഭുതകരമായ കാഴ്ച കാണാനായി. ഒരു കൈ നീട്ടി ക്ഷേത്രശ്രീകോവിലിന്റെ താഴിക കുടത്തിൽ പിടിച്ചു കൊണ്ട് ക്ഷേത്രത്തിന്റെ മതിൽ ചുറ്റിലൂടെ പ്രദക്ഷിണം വയ്ക്കുന്ന രൂപത്തിന്റെ ദർശനമാണ് പാച്ചുമൂസതിന് ഉണ്ടായത്.

അത് കാലാക്കൽ വല്യച്ഛനായിരുന്നുവെന്നാണ് പ്രചാരത്തിൽ ഉള്ള ഐതിഹ്യം. വൈക്കത്തപ്പന്റെ എഴുന്നള്ളത്ത് ക്ഷേത്രമതിൽക്കകം വിട്ട് എങ്ങോട്ടായാലും കാ ലാക്കൽ ക്ഷേത്രത്തിൽ നിന്നും കൊണ്ടു വരുന്ന ഉടവാളും പിടിച്ച് ഒരാൾ അകമ്പടി സേവിക്കുന്ന ആചാരം ഇന്നും നടപ്പായി വരുന്നു. വൈക്കത്തഷ്ടമിയുടെ പുറ ത്തേക്കുള്ള എഴുന്നള്ളത്തുകൾക്കായി കാലാക്കൽ കാവുടയോന്റെ ഉടവാൾ  കാലാക്കൽ ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.