വൈക്കത്തെ ഘട്ടിയം ചൊല്ലൽ

ചിത്രം - ജിബിൻ ചെമ്പോല

മഹാദേവ ക്ഷേത്രത്തിലെ പൂജാകർമങ്ങളിൽ പ്രത്യേകമായ ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. വെള്ളിപൂശിയ ഋഷഭവാഹനം ഘടിപ്പിച്ച വടി കൈയിൽ പിടിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ചൊല്ലുന്നതാണ് ഘട്ടിയം ചൊല്ലൽ. തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് ഇതിനു തുടക്കം കുറി ച്ചത്. ശിവഭക്തനായ ബ്രാഹ്മണനുമായി ബന്ധപ്പെട്ടാണ് ഘട്ടിയം ചൊല്ലലിന്റെ ഐതീഹ്യം. ഈ ബ്രാഹ്മണൻ വൈക്കം ക്ഷേത്രത്തിൽ പ്രാതൽ കഴിച്ചു കൊണ്ടിരി ക്കേ മറ്റൊരു ബ്രാഹ്മണൻ ഊണുകഴിക്കാൻ ഇരിക്കുന്നതിനു വേണ്ടി സ്ഥലം ചോദിച്ചെത്തി. ആഗതനെ സ്വീകരിച്ചിരുത്തിയ ശേഷം തന്റെ പരാധീനതകൾ ബ്രാ ഹ്മണൻ വിവരിക്കുകയുണ്ടായി. ഉടൻ, തിരുവിതാംകൂർ മഹാരാജാവിനെ മുഖം കാണിക്കാനും അദ്ദേഹം എല്ലാത്തിനും പരിഹാരം ഉണ്ടാക്കുമെന്നും ആഗതനായി എത്തിയ ബ്രാഹ്മണൻ പറഞ്ഞു. 

പിറ്റേന്ന് അദ്ദേഹം തിരുവനന്തപുരത്ത് മഹാരാജാവിനെ മുഖം കാണിച്ചു. വൈക്കത്ത് നിന്നെത്തിയ ബ്രാഹ്മണനെ കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. കാരണം, ബ്രാ ഹ്മണന്റെ വരവോടെ രാജാവ് തലേന്ന് കണ്ട സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു. വൈക്കത്തപ്പൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിൽ ഘട്ടിയം ചൊല്ല ൽ ഇല്ലെന്നും അതിനാൽ വൈക്കത്തു നിന്നു എത്തുന്ന ബ്രാഹ്മണനെ ഇതിനായി ചുമതലപ്പെടുത്തമെന്നും അറിയിച്ചിരുന്നു. ഋഷഭവാഹനം ഉറപ്പിച്ച വെള്ളിവടി കൊടുത്തു വിടണമെന്നും ഭഗവാൻ ഓർമിപ്പിച്ചു. ഈ സ്വപ്നത്തിൽ ദർശിച്ച കാര്യമാണ് ബ്രാഹ്മണന്റെ ആഗമനത്തോടെ രാജാവിന്റെ ഓർമയിൽ വന്നത്. ഉടൻതന്നെ ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി. തുടർന്നു ആർഭാടങ്ങളോടെ വൈക്കത്തപ്പന്റെ സന്നിധാനത്തിൽ ഘട്ടിയം ചൊല്ലാനുള്ള അവകാശം അദ്ദേഹത്തെ ഏ ൽപിച്ചു. ദീപാരാധനയ്ക്കും അത്താഴശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമുള്ള ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. 

സപ്തതിയുടെ നിറവിലും വൈക്കത്തപ്പന്റെ ഉപാസകനായി തേരോഴി രാമക്കുറുപ്പ്

 വാദ്യ കലാരംഗത്ത് ആറു പതിറ്റാണ്ട് പൂർത്തിയാക്കിയ ക്ഷേത്ര കലാവാദ്യ കുലപതി തേരോഴി രാമക്കുറുപ്പ് സപ്തതിയുടെ നിറവിലാണ്. ഇപ്പോഴും വൈക്കത്തപ്പ ന്റെ ഉപാസകനാണ് ഇദ്ദേഹം. ഇത്തവണയും ഒൻപതാം ഉത്സവത്തിനു കാഴ്ചശ്രീബലി രാമക്കുറുപ്പിന്റെ പഞ്ചാരി മേളത്തിൽ നിറഞ്ഞു നിന്നു. ക്ഷേത്ര അനുഷ്ഠാന കലകൾ ദൈവിക ഉപാസനയിലൂടെ ചൈതന്യവത്താക്കിയ കലാകാരനാണ് ഉദയനാപുരം തേരോഴി രാമകുറുപ്പ്.

മേള വിദഗ്ധനായ പൂക്കളത്ത് പരമേശ്വരക്കുറുപ്പിന്റെ മകനാണ്. അമ്മാവനായ കാട്ടിരിക്കൽ പാച്ചു കുറുപ്പിന്റെ പക്കൽനിന്നും മേളം, തായമ്പക, കൊട്ടിപ്പാടി സേവ എന്നിവ പഠിച്ചു. പതിനഞ്ചാം വയസ്സിൽ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തായമ്പകയിൽ അരങ്ങേറ്റം കുറിച്ച കുറുപ്പ് വാദ്യകലയിലും കളമെഴു ത്തിലും  വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.

തേരൊഴി തറവാടിന്റെ പരദേവതയായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ 42 വർഷം രാമക്കുറുപ്പ് ജോലി ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ക്ഷേത്രങ്ങളിൽ പഞ്ചവാദ്യവും കളമെഴുത്തു പാട്ടും നടത്തിയ രാമക്കുറുപ്പ് കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രത്യേക ക്ഷണിതാവായി ഡൽഹി പ്രഗതി മൈതാനിയിലും കളമെഴുത്ത് പാട്ട് നടത്തിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടക്കുന്ന വടക്കുപ്പുറത്തു പാ ട്ടിന്റെ കലാപൂർണത രാമക്കുറുപ്പിന്റെ കയ്യടക്കമാണ്. വിപുലമായ ശിഷ്യസമ്പത്തിനുടമ കൂടിയാണ്  രാമക്കുറുപ്പ്. വൈക്കത്തപ്പൻ പുരസ്കാരം നൽകി ആരാധകർ ഇത്തവണ ആദരിക്കുകയും ചെയ്തു.