Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്തം ചാർത്തി നാത്തൂന്‍മാർ, കല്യാണവിശേഷങ്ങളുമായി ഡിംപിളും മേഘ്നയും

Dimple Rose Meghna Vincent ഡിംപിള്‍ റോസും മേഘ്ന വിന്‍സെന്റും

നീണ്ട നാളത്തെ കാത്തിരിപ്പിന് ഇനി വിരാമമായി. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയെ വീട്ടുകാരിയായി എതിരേൽക്കുന്നതിന്റെ ത്രില്ലിലാണ് നുണക്കുഴി സുന്ദരി നടി ഡിംപിൾ റോസ്. ‘ചന്ദനമഴ’യിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പിങ്കി എന്ന മേഘ്ന വിൻസെന്റിനു മിന്നു ചാർത്തുന്നത് ഡിംപിളിന്റെ പൊന്നാങ്ങള ഡോൺ ടോണിയാണ്. മംഗല്യം ഈ മാസം 30 ന് എറണാകുളത്തുവച്ച്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞ് നാളേറെയായെങ്കിലും ഡിംപിളിനു അനുയോജ്യനായ വരനെ കണ്ടെത്താൻ കാത്തിരിക്കുകയായിരുന്നു ഇതുവരെ. ആ കാത്തിരിപ്പിനും ഒടുവിൽ സ്വപ്നസാഫല്യമായി. ഡിമ്പിൾ റോസും ബിസിനസ്സുകാരനായ ആൻസൺ ഫ്രാൻസിസും കഴിഞ്ഞദിവസം പറവൂരിൽ വിവാഹിതരായി. പനയ്ക്കൽ ഫ്രാങ്കോയുടെ മകനാണ് ആൻസൺ.

വിവാഹത്തിനു മുന്നോടിയായി തൃശൂർ ജില്ലയിലെ പുത്തൂർ പുഴയോരത്ത് പരമ്പരാഗത രീതിയിലുള്ള മയിലാഞ്ചിയിടീൽ... ഒരേ പന്തലിൽ രണ്ടുപേരുടെയും മനസ്സമ്മതം... അങ്ങനെ ദിവസങ്ങൾ നീണ്ട കല്യാണോൽസവം. സീരിയൽ സിനിമാ പ്രവർത്തകരടക്കം ആയിരങ്ങളാണ് ചടങ്ങുകൾക്കു സാക്ഷികളായത്. 

dimple-meghna-1 മേഘ്ന വിൻസെന്റിനു മിന്നു ചാർത്തുന്നത് ഡിംപിളിന്റെ പൊന്നാങ്ങള ഡോൺ ടോണിയാണ്, ഡിംപിൾ റോസിന്റെ വരന്‍ ബിസിനസ്സുകാരനായ ആൻസൺ ഫ്രാൻസിസും...

ഡിംപിൾ റോസ് മേഘ്നയെ ആദ്യമായി കാണുന്നത് എട്ടു വയസ്സുള്ളപ്പോഴാണ്. ‘കൃഷ്ണപക്ഷക്കിളികളു’ടെ സെറ്റിൽ ബാലതാരമായി അഭിനയിക്കാൻ എത്തിയപ്പോൾ. പിന്നീട് വർഷങ്ങൾക്കുശേഷം ‘താരോൽസവം’ എന്ന സെലിബ്രിറ്റി ഷോയ്ക്കുവേണ്ടി ഇരുവരും ഒന്നിച്ചു. അന്നു തുടങ്ങിയതാണു റോസ് – പിങ്കി ഫ്രണ്ട്ഷിപ്പ്. ഡിംപിൾ അന്നേ മനസ്സിൽ കുറിച്ചിട്ടു, ചേട്ടന്റെ പെണ്ണായി പിങ്കി മതിയെന്ന്. ഡിംപിളിന്റെ മാതാപിതാക്കളായ ടോണിക്കും ഡെൻസിക്കും പിങ്കി എന്ന മേഘ്നയെ അറിയാമായിരുന്നു.

‘താരോൽസവ’ നാളുകളിൽ ഇരു കുടുംബങ്ങളും ഒരേ ഹോട്ടലിൽ താമസിച്ചിട്ടുണ്ട്. പിങ്കിയുമായും മകൾക്കു കൂട്ടുവരാറുള്ള നിമ്മിയുമായും വിശേഷങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഏതായാലും ഡിംപിളിന്റെ ആഗ്രഹമനുസരിച്ച് വിവാഹനിശ്ചയം നടന്നു. പിന്നീട് ഡിംപിളിന്റെ വിവാഹനിശ്ചയം കഴിയാനുള്ള കാത്തിരിപ്പായിരുന്നു. ചെറായിയിലെ ബീച്ച് റിസോർട്ടിൽ ആ ചടങ്ങും ഭംഗിയായി നടന്നു.

dimple-meghna-2 രേ പന്തലിൽ രണ്ടുപേരുടെയും മനസ്സമ്മതം... അങ്ങനെ ദിവസങ്ങൾ നീണ്ട കല്യാണോൽസവം....

കുഞ്ഞുനാളിലെ ക്യാമറയ്ക്കു മുൻപിലെത്തിയ സുന്ദരിക്കുട്ടിയാണ് ഡിംപിൾ റോസ്. ആദ്യം പരസ്യചിത്രങ്ങളിലായിരുന്നു അഭിനയിച്ചത്. സീരിയലിൽ വരുന്നതിനു മുൻപേ ആറു സിനിമകളിൽ ഡിംപിൾ അഭിനയിച്ചു. ആദ്യ സിനിമ ‘കാറ്റു വന്നു വിളിച്ചപ്പോൾ’.  തെങ്കാശിപ്പട്ടണം മുതൽ കാസനോവ വരെ 26 സിനിമകളിൽ ഡിംപിൾ അഭിനയിച്ചു.‘സിങ്കമുഖം’, തകവൽ എന്നിവയാണു ഡിംപിളിന്റെ തമിഴ് സിനിമകൾ. ‘പൊരുത്ത’മാണ് ഡിംപിളിന്റെ ആദ്യ സീരിയൽ. ഇതിലെ കല്ലുമോൾ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടി.  വാൽസല്യം, ചിറ്റ, തനിച്ച്, സമദൂരം, സ്ത്രീ, മിന്നുകെട്ട്, മിഥുനം, അച്ഛന്റെ മക്കൾ, അൽഫോൻസാമ്മ തുടങ്ങിയ സീരിയലുകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഡിംപിളിനെ തേടിയെത്തി.

മലയാളം – തമിഴ് കുടുംബപ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുന്ന നായികയാണ് മേഘ്ന വിൻസെന്റ്. ‘ചന്ദനമഴ’യിലെ അമൃതയും ‘ദൈവം തന്ന വീട്ടി’ലെ സീതയും പ്രേക്ഷകലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയ കഥാപാത്രങ്ങളാണ്. സിനിമകളിലും സീരിയലുകളിലും വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷങ്ങളാണ്. മേഘ്നയ്ക്കു ലഭിച്ചത്. അഭിനയജീവിതത്തിനിടയിൽ ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. ഏറ്റവും നല്ല ജനപ്രിയ നടിക്കുള്ള സംസ്ഥാന ടിവി പുരസ്കാരം അതിലൊന്നാണ്. 

dimple-meghna-3 ഡിംപിളും മേഘ്നയും തമ്മിലുള്ള സൗഹൃദം സീരിയൽ സിനിമാലോകത്ത് എന്നും സംസാരവിഷയമായിരുന്നു. അവർ നാത്തൂന്മാരാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മറ്റു അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ്...

ഡിംപിളും മേഘ്നയും തമ്മിലുള്ള സൗഹൃദം സീരിയൽ സിനിമാലോകത്ത് എന്നും സംസാരവിഷയമായിരുന്നു. അവർ നാത്തൂന്മാരാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് മറ്റു അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ്.  കുടുംബപ്രേക്ഷകരുടെ അനുഗ്രഹാശിസ്സുകളും എന്നും അവരോടൊപ്പമുണ്ട്.

വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങൾക്കും ചുക്കാൻ പിടിച്ചത് ഡിംപിൾ, പിങ്കി, ആഷി എന്നിവരാണ്. ആരാണീ ആഷി? എംബിബിഎസ് വിദ്യാർഥിനിയായ ആഷി ഡിംപിളിന്റെ പ്രിയപ്പെട്ട ആൻസൺ ചേട്ടന്റെ സഹോദരിയാണ്. വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം എല്ലാം സെലക്ട് ചെയ്തത് നാത്തൂൻമാർ മുന്നു പേരും ചേർന്നാണ്. ഇനി വരാനിരിക്കുന്ന ചടങ്ങുകളും കെങ്കേമമാക്കാനുള്ള ഒരുക്കങ്ങൾ  തിരുതകൃതിയിൽ