Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവളെയായിരുന്നു ആദ്യമായി പ്രണയിച്ചത്; വെളിപ്പെടുത്തി ശ്രീനിഷ്

serial-actor-srinish-aravind-first-love-story

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞ് ശ്രീനിഷ് അരവിന്ദ്. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിലായിരുന്നു പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ വെളിപ്പെടുത്തൽ. 

റിമിയോട് വിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോഴാണ് മനീഷ്, ശ്രീനിഷിനൊപ്പം പ്രണയം എന്ന സീരിയലിൽ അഭിനയിച്ച കാര്യം പറഞ്ഞത്. ശ്രീനിഷിന്റെ ആദ്യ സീരിയൽ ആയിരുന്നു ഇത്. ആദ്യ സീരിയലിലും പ്രണയം, എല്ലാം ഒരു റൊമാൻസ്, പ്രണയം അതാണല്ലേ കൂടുതൽ എന്നു റിമി ശ്രീനിഷിനോടു ചോദിച്ചു. എല്ലാം തന്നെ വന്നുചേരുന്നതെന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. എന്നാൽ ഒരു കാര്യം ചെയ്യാം 96 ന്റെ ഒരു മയത്തിൽ നിൽക്കുകയാണ് നമ്മൾ, എന്റെ അടുത്ത് രണ്ടു പ്രണയ രാജാകുമാരന്മാർ നിൽക്കുന്നുണ്ടെന്ന് പറഞ്ഞ് റിമി ഇരുവരോടും ആദ്യ പ്രണയത്തിന്റെ ഓർമകൾ പങ്കുവെയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ശ്രീനിഷ് പ്രണയത്തെക്കുറിച്ചു മനസ്സുതുറന്നത്. 

'സ്കൂളിൽ പഠിക്കുമ്പോഴുള്ളത് പ്രേമമായി കൂട്ടേണ്ട, അത് അത്രയ്ക്കു ഓർമയില്ല. കോളജ് കാലഘട്ടത്തിലെ പ്രണയം പറയാം. പെൺകുട്ടികളുമായി ഞാൻ അധികം സംസാരിക്കില്ലായിരുന്നു. ഭയങ്കര നാണമായിരുന്നു. ചെന്നൈയിലായിരുന്നു പഠിച്ചിരുന്നത്. കോളജിലേക്കു പോകുന്ന ബസിൽ ജൂനിയറായിരുന്ന പെണ്‍കുട്ടിയെ ദിവസവും കാണും. ഞങ്ങൾ രണ്ടു പേരും ഒരേ റൂട്ടായിരുന്നു. ആ കുട്ടി ഉണ്ടെങ്കിലേ ഞാൻ ആ ബസിൽ കയറുമായിരുന്നുള്ളൂ. അങ്ങനെ ആയിരുന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. ഒരു ദിവസം തിയറ്ററിൽ മൻമദൻ എന്ന പടം കാണുകയായിരുന്നു. അപ്പോൾ ആ കുട്ടി കാമുകന്റെ ഒപ്പം പടം കാണാൻ വന്നു. ഇതായിരുന്നു എന്റെ ഓർമയിലെ ആദ്യ പ്രണയം' - ശ്രീനിഷ് പറഞ്ഞു നിർത്തിയതും ഒരു കൂട്ട ചിരിയായിരുന്നു. 

മലയാളത്തിലെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും മറ്റൊരു മത്സരാർഥിയുമായി ശ്രീനിഷ് പ്രണയത്തിലാവുകയും ചെയ്തിരുന്നു. 96 എന്ന സൂപ്പർഹിറ്റ് പ്രണയ ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷനും സീരിയൽ താരം മനീഷ് കൃഷ്ണയുമാണ് ഒന്നും ഒന്നും മൂന്നിൽ ശ്രീനിയ്ക്കൊപ്പം അതിഥികളായി എത്തിയത്.