വെഡിങ് ഫെയറിന്റെ മാറ്റുകൂട്ടാൻ എത്തുന്ന താരസുന്ദരിമാർ

അനന്യ, അഹാന കൃഷ്ണ കുമാർ, പാർവതി നായർ

പുതുതലമുറയുടെ വിവാഹ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പുതുവഴികൾ തേടുന്നതാണ് എം4 മാരി വെഡിങ് ഫെയർ 2017. കഴക്കൂട്ടത്തുള്ള അൽ–സാജ് കൺവൻഷൻ സെന്ററിൽ ഇന്നാരംഭിക്കുന്ന ഈ മെഗാഷോ മലയാളികൾക്കായി സമർപ്പിക്കുന്നത് എം4 മാരി ഡോട് കോമും ഭീമാ ജ്വല്ലറിയും ഒപ്പം സ്വയംവരാ സിൽക്സും ചേർന്നാണ്. വെഡിങ് ഫെയറിന്റെ മാറ്റുകൂട്ടാൻ എത്തുന്ന താരസുന്ദരിമാർ ഇവരൊക്കെയാണ്...

പാർവതി ഓമനക്കുട്ടൻ 

2008ലെ മിസ് വേൾഡ് റണ്ണർഅപ്പായ ഈ മലയാളി സുന്ദരി സെറീനയുടെ ഷോ സ്റ്റോപ്പറായിട്ടാണ് ഫാഷൻ വേദിയിൽ എത്തുന്നത്. റിച്ച് ആൻഡ് റൊയാൽ എന്ന കലക്‌ഷനാണ് സെറീന ഫാഷൻഷോയിൽ അവതരിപ്പിക്കുന്നത്. രണ്ടാം ദിവസത്തിലാണ് ഈ ഷോ അവതരിപ്പിക്കുന്നത്. 

പാർവതി നായർ

മോഡലിങ് രംഗത്തുനിന്ന് അഭിനയരംഗത്ത് എത്തിയ പാർവതി നായർ മിസ് കർണാടക, മിസ് നേവി ക്വീൻ പട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിയുടെ  ജയിംസ് ആൻഡ് ആലീസ്, തമിഴിൽ കമൽഹാസന്റെ  ഉത്തമവില്ലൻ, അജിത്തിനൊപ്പം ​എന്നൈ അറിന്താൽ എന്നിവയിൽ പ്രധാന വേഷം ചെയ്ത പാർവതി നായർ സിൽക്കിവേയുടെ ഫാഷൻ ഷോ സ്റ്റോപ്പറായിട്ടാണ് ഇന്നു റാമ്പിൽ എത്തുന്നത്. 

നേഹ നക്സേന

മമ്മൂട്ടി ചിത്രം കസബ, മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവയിലൂടെ മലയാളികൾക്കു സുപരിചിതയായ  നേഹ നക്സേന ഹാന്റക്സ് കൈത്തറിയിലാണ് എത്തുന്നത്. നാടൻ കൈത്തറി സാരി ചുറ്റിയാകും നേഹ നക്സേന ഫെയറിന്റെ രണ്ടാം ദിവസത്തിൽ റാമ്പിൽ എത്തുക

അഹാന കൃഷ്ണകുമാർ

തലസ്ഥാനത്തിന്റെ സ്വന്തം അഹാന കൃഷ്ണകുമാർ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ‌യാണ് അരങ്ങേറ്റം നടത്തിയത്. നിവിൻപോളിയോടൊപ്പം ‍‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’യിൽ ജനമനസ്സു കീഴടക്കിയ അഹാന ഭീമയുടെ ഷോ സ്റ്റോപ്പർ ആണ്. ഭീമയുടെ പുത്തൻ സ്വർണ– വജ്ര ഡിസൈനുകളാകും അഹാന റാമ്പിൽ അവതരിപ്പിക്കുക. ഫെയറിന്റെ അവസാന ദിനത്തിലാണ് അഹാന റാമ്പിൽ എത്തുന്നത്. 

 കനി കുസൃതി

തിയറ്റർ രംഗത്തുനിന്നു സിനിമയിൽ എത്തിയ കനി അനവധി കഥാപാത്രങ്ങളെ മലയാളം – തമിഴ് സിനിമകളിൽ അവതരിപ്പിച്ചു. മെമ്മറീസ് ഓഫ് മെഷീൻ എ​ന്ന ഹ്രസ്വ ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടി. ഇന്റർനാഷനൽ ലുക്കുള്ള മലയാളി മോഡലെന്ന് കനിയെ വിശേഷിപ്പിക്കാം. അങ്കയുടെ എക്സ്ക്ലൂസീവ് ബ്രൈഡൽ വെയർ കലക്‌ഷനിൽ ഷോ സ്റ്റോപ്പറായി ഇന്നു കനി എത്തും. 

വിവേക് ഗോപൻ

പ്രമുഖ മെൻസ് വെയർ ബ്രാൻഡ് ആയ മാന്യവാറിന്റെ ഷെർവാണി, കുർത്തി പൈജാമ, പാർട്ടിവെയർ തുടങ്ങി അനവധി എത്‌‌നിക്– വെസ്റ്റേൺ ശേഖരവുമായാണു മാന്യവാർ ഫെയറിൽ എത്തുന്നത്. മാന്യവാറിന്റെ ഷോ സ്റ്റോപ്പറായി സിനിമാ – സീരിയൽ രംഗത്തെ ശ്രദ്ധേയ താരം വിവേക് ഗോപൻ എത്തും. വേദാന്ത് ഫാഷൻസ് കൊൽക്കത്തയാണ് മാന്യവാറിന്റെ പ്രോഡക്ട് ഡിസൈൻ ടീം. 

∙സ്വയംവരാ സിൽക്സിന്റെ ഫാഷൻ റാമ്പിൽ നടിമാരായ നടാഷയും അനന്യയും എത്തും ഫെയറിന്റെ മൂന്നാം ദിനത്തിലാണ് ഇവർ സ്വയംവരാ സിൽക്സിനു വേണ്ടി റാമ്പിലെത്തുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam