മാനുഷിക്ക് കിരീടം നേടിക്കൊടുത്തത് സുസ്മിതയുടെ ഉപദേശമോ? വിഡിയോ വൈറൽ!!

സുസ്മിത സെൻ, മാനുഷി ഛില്ലർ

പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തിച്ച മാനുഷി ഛില്ലറിനെ ആഘോഷിച്ചു തീരുന്നില്ല ആരാധകർക്ക്. മനോഹരമായ പുഞ്ചിരിയോടെ, നിറ‍ഞ്ഞ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുന്ന മാനുഷിക്കാണ് ഇന്ന് പല േബാളിവുഡ് സുന്ദരിമാരേക്കാളും ആരാധകരുള്ളത്. ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നതിനു മുമ്പുള്ള മാനുഷിയുടെ മറ്റൊരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതും മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്നിനൊപ്പമുള്ള വിഡിയോ. 

മിസ് ഇന്ത്യ പട്ടം നേടിയ മാനുഷി മിസ് വേൾഡ് മൽസരത്തിനായി തയാറെടുക്കുന്ന സമയമാണത്. ഒരു ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ താനേറെ ആരാധിക്കുന്ന സുിസ്മിത സെന്നിനെ കണ്ട നിമിഷങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത് മാനുഷി തന്നെയാണ്. മിസ് വേൾഡ് ആകാൻ തയാറെടുത്തു െകാണ്ടിരിക്കുന്ന സുന്ദരിക്ക് മിസ് യൂണിവേഴ്സിനെ കാണുന്നതു തന്നെ പ്രചോദനമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ. 

മാനുഷിയുടെ മികച്ച നേട്ടത്തിന് സുസ്മിത ചില ഉപദേശങ്ങളും നൽകുകയുണ്ടായി. '' നിന്റെ മികച്ച പ്രകടനം കാഴ്ച വെക്കൂ, ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിൽ അർപ്പിക്കുക'' എന്നായിരുന്നു സുസ്മിത നൽകിയ ഉപദേശം. മാനുഷിക്ക് സർവ ഭാഗ്യങ്ങളും നേർന്ന് കൈകളില്‍ മുത്തമി‌‌ടുകയും ചെയ്തു സുസ്മിത. എന്തായാലും സുസ്മിതയുടെ ആ വാക്കുകൾ വെറുതെയായില്ല, ഇന്ത്യ ആഗ്രഹിച്ചതുപോലെ ആ നേട്ടം മാനുഷി തിരികെ എത്തിക്കുക തന്നെ ചെയ്തു. 

സംഗതി ഗ്ലാമർ ലോകത്ത് എത്തിപ്പെട്ടെങ്കിലും തന്റെ പഠനത്തിനു തന്നെയാണ് ഇപ്പോഴും മുൻതൂക്കമെന്ന് മാനുഷി പറഞ്ഞിട്ടുണ്ട്. എംബിബിഎസ് പഠനത്തിന് ഒരിടവേളയെടുത്തായിരുന്നു മാനുഷി സൗന്ദര്യ മൽസര വേദികളിൽ പങ്കെടുത്തത്. പഠനം പൂർത്തിയാക്കി ‍ഡോക്ടറാകണം എന്നതും ആരോഗ്യ മേഖലയെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കിയെടുക്കണം എന്നതുമൊക്കെയാണ് മാനുഷിയുടെ ലക്ഷ്യങ്ങൾ. 

സൗന്ദര്യ മൽസര വേദികളിലൂടെ ബോളിവുഡ് കീഴടക്കാനെത്തിയ സുന്ദരിമാരുടെ പട്ടികയിൽ മാനുഷി എത്തുമോയെന്നും കാത്തിരുന്നു കാണണം. തൽക്കാലം ബോളിവുഡിലേക്കില്ല എന്നാണത്രേ മാനുഷിയുടെ തീരുമാനം. ലോകസുന്ദരി എന്ന തന്റെ ഇപ്പോഴത്തെ ഇമേജ് ഇന്ത്യയില്‍ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാനാകും ഉപയോഗിക്കുക എന്നും മാനുഷി പറഞ്ഞിരുന്നു.

ഇരുപതുകാരിയായ മാനുഷി മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്.108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ തോൽപ്പിച്ചാണ് ഹരിയാന സ്വദേശിയായ ഈ സുന്ദരി ഇന്ത്യയെ അഭിമാനത്തിന്റെ നിറുകയിലെത്തിച്ചത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam