ബോളിവുഡിലെ താരങ്ങൾക്കൊപ്പം തന്നെ ആരാധകരുണ്ട് അവരുടെ മക്കൾക്കും. ബിടൗണിലെ താരപുത്രിമാരിൽ മുൻപന്തിയിലാണ് കിങ്ഖാൻ ഷാരൂഖിന്റെ മകൾ സുഹാനയുടെ സ്ഥാനം. മുമ്പൊക്കെ കാമറക്കണ്ണുകളിൽ നിന്ന് അകന്നു നിന്നിരുന്ന സുഹാനയല്ല ഇപ്പോഴുള്ളത്, പാര്‍ട്ടികളിലോ ഗെറ്റ് ടു ഗെതറിനോ എന്തിനും ആയിക്കൊള്ളട്ടെ ബോളിവുഡ് സുന്ദരിമാരെപ്പോലെ തിളങ്ങുകയാണ് സുഹാന.
അടുത്തിടെ ഒരു വിവാഹത്തിന് സുഹാനയും അമ്മ ഗൗരി ഖാനും പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബോളിവുഡ് ചിത്രങ്ങളിലെ നായികമാരെപ്പോലെ സുന്ദരിയായാണ് വിവാഹത്തിനായി സുഹാന എത്തിയത്. മോഡേൺ വസ്ത്രങ്ങൾ മാത്രമല്ല ട്രഡീഷണൽ ലുക്കും തനിക്ക് അസ്സലായി ചേരുമെന്നു തെളിയിക്കുകയാണ് സുഹാന. വിവാഹത്തിനും തുടർന്നുണ്ടായ രണ്ടു ചടങ്ങുകൾക്കുമെല്ലാം ലെഹംഗ ധരിച്ചാണ് സുഹാന എത്തിയത്.
മെറൂൺ, പിങ്ക്, േഗാൾഡ്നിറമുള്ള ലെഹംകളിൽ സുഹാന അതിസുന്ദരിയായിരുന്നു. പക്ഷേ ഓൺലൈനിൽ തരംഗമായതും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതും ബെയ്ജ്, ഗോൾഡ് നിറത്തിലുള്ള ലെഹംഗയായിരുന്നു. വസ്ത്രങ്ങൾ ആഡംബര പൂർണമായപ്പോള്‍ ആഭരണങ്ങളിൽ മിതത്വം പാലിച്ചതാണ് ഹൈലൈറ്റ്. ഗോൾഡ് നിറമുള്ള ലെഹംഗയ്ക്ക് തീർത്തും ആഭരണങ്ങളോടു ഗുഡ്ബൈ പറഞ്ഞപ്പോൾ മെറൂൺ, പിങ്ക് നിറമുള്ള ലെഹംഗകളിൽ ആഭരണങ്ങൾ ധരിക്കുകയും ചെയ്തു.
മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന പതിനേഴുകാരിയായ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സുഹാനയ്ക്ക് അഭിനയത്തോടു താൽപര്യം ഉണ്ടെങ്കിലും പഠിത്തം കഴിഞ്ഞിട്ടു മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ എന്ന് ഷാരൂഖ് നേരത്തെ പറഞ്ഞിരുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam