Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനം ധരിച്ചത് സാരിയോ പാവാടയോ, കണ്‍ഫ്യൂഷനിൽ ഫാഷന്‍ ലോകം!

Sonam Kapoor സോനം കപൂർ, ചിത്രം : ട്വിറ്റര്‍

ബോളിവുഡിലെ നായികമാരില്‍ ഏറ്റവുമധികം സ്വതന്ത്ര്യപ്രഖ്യാപനം നടത്തിയിട്ടുള്ള ആളാണ് സോനം കപൂര്‍. അധികം ഹിറ്റുകളൊന്നും സ്വന്തം പേരിലില്ലെങ്കില്ലും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടു പ്രേക്ഷകര്‍ക്കും ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ടു ഫാഷന്‍ ലോകത്തിനും പ്രിയപ്പെട്ടവള്‍. എന്നാല്‍ സോനം കപൂറിന്റെ ഏറ്റവും പുതിയ വേഷം ഫാഷന്‍ ലോകത്തെ കണ്‍ഫ്യൂഷനില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. സോനം ധരിച്ചത് സാരിയോ അതോ പാവാടയോ എന്നാണ് ഇവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം. 

സഹോദരിയും ഡിസൈനറുമായ റിയാ കപൂര്‍ നിര്‍മ്മിച്ച വസ്ത്രമാണ് സോനം ഒരു സംഗീത റിയാലിറ്റി ഷോയില്‍ ധരിച്ചത്. മഹാരാഷ്ട്രയിലെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രധാരണ ശൈലിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഈ ഡിസൈന്‍ തയ്യാറാക്കിയത്. ഹേമാംഗ് അംഗര്‍വാള്‍ സാരിയാണ് സോനം ധരിച്ചിരുന്നതെങ്കിലും ഒറ്റ നോട്ടത്തില്‍ പാവാടയും ബ്ലൗസും പിന്നെ ഷോളുമാണ് സോനത്തിന്റെ വസ്ത്രങ്ങള്‍ എന്നു തോന്നും വിധമായിരുന്നു ഡിസൈന്‍.

സാരിയുടുത്ത ശേഷം മേല്‍ഭാഗം നീളമുള്ള ബ്ലൗസിന് മുകളിലൂടെ ഷോള്‍ പോലെ ഇരു തോളുകളിലുമായി ഇടുകയാണ് സോനം ചെയ്തത്. പരമ്പരാഗത ലുക്കിന്റെ പ്രൗഢിക്കൊപ്പം ഫാഷനിലും ഒട്ടും പിന്നോട്ടു പോകാതെയായിരുന്നു സോനത്തിന്റെ ഈ വസ്ത്രധാരണം. ഇതിനൊപ്പം കുലീനമായ പെരുമാറ്റം കൂടിയായപ്പോള്‍ അതു വസ്ത്രത്തിന്റെ പ്രൗഢിയും വര്‍ദ്ധിപ്പിച്ചു.

തലമുടി പിന്നിലോട്ട് ഉയര്‍ത്തിക്കെട്ടി, ഒരേയൊരു നെക്‌ലസും ഇരുകൈകളിലും ഓരോ വളകളും മാത്രം ധരിച്ച് ആഭരണങ്ങളും മേക്കപ്പും ലളിതമാക്കിയതും സോനം കപൂറിന്റെ കാഴ്ചയുടെ പ്രൗഢി കൂട്ടി. ഏതായാലും ബോളിവുഡ് താരസുന്ദരിമാരില്‍ ഫാഷന്‍ പരീക്ഷണങ്ങളുടെ കാര്യത്തില്‍ താന്‍ തന്നെയാണ് മുന്നിലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് സോനം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam