Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂക്കളും ശലഭവുമായി സാറ; സൗന്ദര്യത്തിൽ മയങ്ങി ആരാധകർ

sara-alikhan-new-look-viral

ബോളിവുഡ് താരപുത്രിമാരിൽ ഗ്ലാമർ താരമാണ് സാറാ അലിഖാൻ. സെയ്ഫ് അലിഖാന്റെ ഈ മകൾ ഫാഷൻ ലോകത്തിന് ഏറെ പ്രിയപ്പെട്ടവളാണ്. നിരവധി ഫാഷൻ മാസികകളുടെ മുഖചിത്രമായ സാറ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം  വൈറലാവും. 

താരപുത്രിയുടെ ആദ്യ ചിത്രം കേദാർനാഥ് ഈ വർഷം ഡിസംബറിൽ പുറത്തിറാനിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് എത്തിയ സാറ ആരാധകരുടെ മനസ്സ് കവർന്നു. സാറയുടെ ഈ ലുക്ക് ഫാഷൻ ലോകത്ത് ഏറെ ചർച്ചയാവുകയും ചെയ്തു.

ഫ്ലോറൽ ഡിസൈനിലുള്ള ടോപ്പ് അണിഞ്ഞാണ് സാറ ചടങ്ങിനെത്തിയത്. പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ടോപ്പ്. പൂക്കളുടെ ഇതളുകൾക്ക് പല നിറം. വെള്ള നിറത്തിലുള്ള ഹൈ വെയിസ്റ്റ് സ്കർട്ടും ഷീർ ദുപ്പട്ടയും ചേർന്ന ഇൗ വസ്ത്രം അബു ജാനി സന്ദീപ് കോസ്‌ലയാണ് ഡിസൈൻ ചെയ്തത്.  

ആഭരണങ്ങുടെ അമിതഭാരം സാറ ഒഴിവാക്കിയിരുന്നു. സ്റ്റഡ് കമ്മലും ശലഭ മോതിരവും മാത്രമായിരുന്നു അണിഞ്ഞിരുന്നത്.  സൗന്ദര്യം വ്യക്തമാക്കാൻ മുടി അഴിച്ചിട്ടിരുന്നു. തീഷ്ണമായ സാറയുടെ കണ്ണുകൾക്ക് നീല നിറത്തിന്റെ ചാരുതയും നൽകി.

‘സിൻഡ്രല്ല മൊമെന്റ്’ എന്ന വാക്കുകളോടെയാണ് സാറ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയും ആദ്യ ചിത്രം വൻവിജയമാകട്ടേ എന്ന് ആശംസിച്ചും നിരവധി കമന്റുകളെത്തി.

അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന കേദാർനാഥിൽ സുശാന്ത് സിംഗ് രജപുത്ത് ആണ് നായകൻ. 2017ൽ ചിത്രീകരണം ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാൽ ചിത്രീകരണം നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ സാധിച്ചില്ല. 

സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയായ അമൃത സിംഗിലുള്ള മകളാണ് സാറ. 1991 ൽ വിവാഹിതരായ ഇവർ 2004ൽ വേർപിരിഞ്ഞു. രണ്ടു മക്കളാണ് ഇൗ ബന്ധത്തിലുള്ളത്. ഇതിനുശേഷം കരീന കപൂർ സെയ്ഫിന്റെ ജീവിത സഖിയായി. അഞ്ചു വർഷം നീണ്ട പ്രണയത്തിനെടുവിൽ വിവാഹിതരായ സെയ്ഫ്– കരീന ദമ്പതികൾക്ക് ഒരു മകനുണ്ട്.