ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നടി പ്രിയങ്ക ചോപ്ര. തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്കൊപ്പം തന്നെ നിലപാടുകൾ കൊണ്ടും വ്യത്യസ്തത സൃഷ്ടിക്കുന്ന നടി. ബോളിവുഡിനുമപ്പുറം ഹോളിവുഡിലും തന്റേതായ സ്ഥാനം സൃഷ്ടിച്ചു കഴിഞ്ഞു ഈ സുന്ദരി. ഫാഷന്റെ കാര്യത്തിലും താരം ഒട്ടും പുറകിലല്ല, പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം കണ്ട് ആരാധകരൊട്ടാകെ ഞെട്ടിയിരിക്കുകയാണ്. മറ്റേതു നടിമാരെയും േതാൽപ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് പ്രിയങ്ക അടുത്തിടെ ഒരു െപാതുപരിപാടിയിൽ എത്തിയത്.
അമേരിക്കൻ ടെലിവിഷൻ പരമ്പരയായ ക്വാണ്ടികോയിലെ സഹപ്രവർത്തകർക്കൊപ്പം ഔട്ടിങ്ങിനു പോകവേയാണ് പ്രിയങ്ക സൂപ്പർ ലുക്കിലെത്തിയത്. അടുത്തിടെ ഡെനിം സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ട ഏതൊരു നടിമാരെയുംകാൾ ട്രെൻഡിങ് ലുക്കിലാണ് പ്രിയങ്ക എത്തിയതെന്നാണ് പൊതുവെയുള്ള സംസാരം. റിപ്പഡ് ജീൻസും മിനി സ്കർട്ടും ഒന്നിച്ചു ധരിച്ചപ്പോൾ സംഗതി പൊളിച്ചുവെന്നു പറയാത്തവരില്ല.
കറുപ്പു നിറത്തിലുള്ള നെക്ക് സ്വെറ്ററും അതിനോടു ചേരുന്ന ലെതർ ബൈക്കർ ജാക്കറ്റും പ്രിയങ്കയെ കൂടുതൽ സ്റ്റൈലിഷാക്കി. ആരാധകർ കണ്ണെടുക്കാത്തത് സ്കർട്ട്–ജീൻസ് കോംബോയിൽ ആണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഫാഷൻ രംഗത്ത് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡിസ്ട്രസ്ഡ് ജീന്‍സും ഡെനിമിന്റെ തന്നെ വിവിധ തരത്തിലുള്ള സ്കർട്ടുകളും വേറെയായി ഇടുന്നതു കണ്ടിട്ടുണ്ടെങ്കിലും രണ്ടുംകൂടി ഒന്നിച്ചുള്ള കോമ്പിനേഷൻ ഇതാദ്യമായി കാണുകയാണെന്നാണ് പലരും പറയുന്നത്.
തീർന്നില്ല ലുക്ക് ഇരട്ടിക്കാൻ ചുവപ്പു നിറത്തിലുള്ള ആങ്കിൾ ലെങ്ത് ബൂട്ടും പ്രിയങ്ക ധരിച്ചിരുന്നു. അലസമായിട്ട ചുരുളൻ മുടിയിഴകളും കറുപ്പു നിറത്തിലുള്ള കൂളിങ് ഗ്ലാസും ചുണ്ടിലെ മെറൂൺ ലിപ്സ്റ്റിക് ഒഴിച്ചാൽ മിനിമൽ മേക്കപ്പുമൊക്കെ പ്രിയങ്കയെ പ്രിയപ്പെട്ടവളാക്കി. എന്തായാലും പ്രിയങ്കയുടെ സ്റ്റൈലിഷ് ലുക്കു കണ്ട പല താരസുന്ദരിമാർക്കും കുറച്ചുനാളത്തേക്ക് ഉറക്കം കാണില്ലെന്ന് ഉറപ്പായി.. എങ്ങനെയെങ്കിലും പ്രിയങ്കയെപ്പോലെ വെറൈറ്റിയായി പ്രത്യക്ഷപ്പെടാമെന്ന ആലോചനയിലാണിപ്പോൾ പലരും....
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam