'ശിവഗാമി' ലുക്കിൽ ആശാ ശരത്, ഗംഭീര മേക്ക് ഓവർ!

പെണ്ണഴകിന്റെ പ്രൗഢിയും കുലീനതയും പ്രതിഫലിപ്പിക്കുന്ന വേഷമാണ് സാരി. വെള്ളിത്തിരയിലും ജീവിതത്തിലും എത്ര സുന്ദരിമാരാണ് സാരിയുടുത്ത് പ്രേക്ഷകമനസ്സിലേക്ക് ഓടിയെത്തിയത്. കാലത്തിന്റെ കുത്തൊഴുക്കിൽ എത്ര ഫാഷൻ ട്രെൻഡുകൾ മാറിവന്നു. എങ്കിലും ഇപ്പോഴും സ്ത്രീയുടെ സൗന്ദര്യത്തെ വ്യക്തിത്വത്തെ ആത്മവിശ്വാസത്തെ അടയാളപ്പെടുത്തുന്ന വേഷം ഒന്നേയുള്ളൂ...സാരി...സിനിമാ കാഴ്ചയിലെ സാരിക്കൂട്ടിൽ നിന്നൊരു മെയ്ക്ക് ഓവർ ചിത്രമാണിപ്പോൾ വൈറൽ ആകുന്നത്... മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സ്റ്റൈലിൽ ആശാ ശരത്തിന്റെ എൻട്രിയാണ് ഫാഷൻ രംഗത്തെ പുതിയ വാർത്ത.

കുടുംബസദസുകൾക്ക് പ്രിയങ്കരിയായ ആശയ്ക്ക് വ്യത്യസ്തമായ സാരി സ്റ്റൈൽ ഒരുക്കിയതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഫാഷൻ മോംഗർ പ്രൊഡക്‌ഷൻ കൺസപ്റ്റ് ഡയറക്ടർ അച്ചു.

സ്റ്റൈൽ കൺസപ്റ്റ്

വിവിധ തരത്തിലും കാലഘട്ടത്തിലും സ്റ്റൈലിലുമുള്ള വാഹനങ്ങൾക്കൊപ്പം സെലിബ്രിറ്റികൾ എന്ന കൺസപ്റ്റാണ് ഈ ഷൂട്ടിന്റെ അടിസ്ഥാനം. ഓരോ സെലിബ്രിറ്റിയുടെയും മേക്ക് ഓവർ ഈ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നതും. പ്രൗഢിയുടെ പ്രതീകമായ മേഴ്സിഡസ് ബെൻസ് 200Dയാണ് ആശാ ശരത്തിന്റെ ചിത്രത്തിലുള്ള വാഹനം. പ്രമുഖരായ രാഷ്ട്രീയ നേതാക്കളൊക്കെ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ബെൻസാണ് ഇത്. ഈ തീമിലേക്ക് വരുന്ന ക്യാരക്ടറിന് അത്രയും തന്നെ പ്രൗഢി വേണമെന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ബാക്കിയുള്ള കോസ്റ്റ്യും കാര്യങ്ങളെല്ലാം സാധാരണ രീതിയിലാണ്.

ക്യാരക്ടർ പ്രസന്റേഷൻ....

ഈ ചിത്രത്തിന് ആശയിൽ നിന്ന് വേണ്ടിയിരുന്നത് ദൃശ്യം എന്ന സിനിമയിലെ ക്യാരക്ടറിന്റെ ബോൾഡ്നെസ് പിന്നെ ബാഹുബലി ചിത്രത്തിലെ ശിവകാമിദേവിയുടെ പ്രൗഢിയും ചേർന്നൊരു സ്റ്റൈലായിരുന്നു. സ്മൈലിങ് ഷോട്ട്സ് പൂർണമായും ഒഴിവാക്കിയിരുന്നു. ഇത്തരത്തിലൊരു മേക്ക് ഓവറിലേക്ക് പോകുന്നതിൽ ആശ എക്സൈറ്റഡ് ആയിരുന്നു. 

സാരിയിലും ഓവർകോട്ടിലും മാലയിലുമുള്ള വൃത്താകൃതിയിലുള്ള മൂന്ന് ഡിസൈനുകൾ വിസിബിൾ ആക്കിയുള്ള എക്സ്പ്രഷനായിരുന്നു ചിത്രത്തിനു വേണ്ടിയിരുന്നത്. മലയാളം സിനിമകളിൽ ചെയ്യുന്ന കഥാപാത്രങ്ങളുടെതിനേക്കാൾ ഒന്നൊ രണ്ടോ സ്റ്റെപ്പ് മുകളിലുള്ള ഭാവങ്ങളായിരുന്ന ചിത്രങ്ങൾക്ക് വേണ്ടിയിരുന്നത്. അത് ഏറ്റവും പൂർണതയിൽ ആശ ചെയ്തിട്ടുണ്ട്.

ആശാ ശരത്

ട്രഡീഷനൺ ലുക്ക് സ്റ്റൈൽ സ്റ്റേറ്റ്മെന്റാക്കുന്ന വ്യക്തിയാണ് ആശാ ശരത്ത്,  ഇവർ ഏറ്റവും കൂടുതൽ സിനിമയിൽ ഉപയോഗിക്കുന്ന വേഷവിധാനവും സാരിയാണ്. അതുകൊണ്ടുതന്നെ ഒരു സാധാരണ സാരിയൊ പട്ടുസാരിയൊ ഉടുത്തു കഴിഞ്ഞാൽ വ്യത്യസ്തത തോന്നില്ല. അതുകൊണ്ടാണ് ഈ ചിത്രത്തിൽ പ്ലെയിൻ സാരിയ്ക്കൊപ്പം പ്രൗഢിക്കുവേണ്ടി ലോങ് ഓവർകോട്ട് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ജുവലറിയും ഒറിജിനലാണ്.

കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം

സാരിയിൽ ഹൈലൈറ്റ് ജാക്കറ്റ്!

കാഞ്ചിപുരം സിൽക്ക് സാരിക്കൊപ്പം ബെനാറസി സിൽക്ക് ഷോൾ ജാക്കറ്റാണ് വേഷത്തിലെ ഹൈലൈറ്റ്. പഴമയുടെ ഗൃഹാതുരത്വത്തിനൊപ്പം പുതുമയും നിറയുന്ന ഡിസൈൻ. നീല, ഒലിവ് ഗ്രീൻ, പിങ്ക്, വൈലറ്റ് പട്ടു നൂലുകൾക്കൊണ്ടാണ് ഈ പട്ടുസാരി നെയ്തെടുത്തിരിക്കുന്നത്. മെറൂൺ നിറത്തിലുള്ള സിംപിൾ ബ്ലൗസാണ് ധരിച്ചിരിക്കുന്നത് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്, ഇവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ജാക്കറ്റാണ്, അതുകൊണ്ടുതന്നെ ജാക്കറ്റിന്റെ ഡിസൈനിങ്ങിലാണ് ശ്രദ്ധിച്ചിരിക്കുന്നത്. ബീഡ്സും മുത്തുകളും ഇതിൽ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ മനോഹരമായ എംബ്രോയിഡറി വർക്കുമുണ്ട്.

സാരിക്ക് ചേരുന്ന നെക്ക‍്‍‌ലേസിൽ ജാളി വർക്കിൽ വിവിധ നിറങ്ങളുള്ള കല്ലുകൾ സങ്കീർണമായി അടുക്കടുക്കായി പതിപ്പിച്ചിരിക്കുന്നു. വിവിധ നിറങ്ങൾ നെക്ക‍്‍‌ലേസിന്റെ മാറ്റ് കൂട്ടുന്നു.

മേക്ക് അപ് ഹെയർ

പ്രൊജക്ട് ഡിസൈനർ അമൃത സി. ആർ ഫാഷൻ മോംഗർ പ്രൊഡക്‌ഷൻ കൺസപ്റ്റ് ഡയറക്ടർ അച്ചു എന്നിവർ ആശാ ശരത്തിനൊപ്പം.

ഒരു അമ്മക്യാരക്ടറിന് വേണ്ടിയുള്ള മേയ്ക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ചീക്ക്സ് കട്ട് ചെയ്ത് സ്ട്രോങ് ഫീച്ചേഴ്സ് കിട്ടുന്ന മേയ്ക്കപ്പായിരുന്നു ആവശ്യം. കണ്ണുകളും പുരികവും ഹൈലൈറ്റ് ചെയ്ത് ലിപ്സിന് ലൈറ്റ് ഷെയ്ഡ് നൽകുന്ന രീതിയാണ് മേയ്ക്കപ്പിൽ ചെയ്തിരിക്കുന്നത്. അതു കൊണ്ടാണ് ഇവരുടെ നോട്ടത്തിന് ഇത്രയും ഷാർപ്പ്നെസ് കിട്ടുന്നതും.

മുടി അലങ്കരിക്കുന്നതിൽ ഹെയർ സ്റ്റൈലിസ്റ്റിന്റെ കഴിവ് തെളിയിക്കാതെ ഒരു ബോൾഡ് ലേഡിക്ക് വീട്ടിലിരുന്ന് സ്വന്തം കൈകൊണ്ട് ചെയ്യാവുന്ന സ്റ്റൈലായിരുന്നു ചെയ്തത്. കമ്മൽ എടുത്തിരുന്നെങ്കിലും അത് ഇടാതെ തന്നെ നോട്ടം കൊണ്ട് ആശ അത് മെയ്ക് ഓവറായി ചെയ്തു. കമ്മൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ കാഴ്ചക്കാരുടെ ശ്രദ്ധ അതിലേക്ക് മാറുമായിരുന്നു.  

പോസിങ് മിക്സ്

ലോവർ ബോഡി പോർഷൻ ഒരു മോഡലിനെ പോലെ പോസ് ചെയ്തു, സാരിയിലെ ഡീറ്റേയ്ൽസ് നന്നായി കാണാൻ ഈ പോസിങ് സഹായിക്കും. പക്ഷേ അപ്പർ ബോഡിയിൽ കൈകെട്ടി നിൽക്കുന്ന പോസാണ് ചെയ്തിരിക്കുന്നത്, ഏറ്റവും ബോൾഡ് ആയിട്ടുള്ള നോട്ടം ഫോട്ടോഗ്രഫർ ടിജോ ജോണിന്റെ കാമറകണ്ണുകളിലേക്കും.

ഏറ്റവും മനോഹരമായി ഈ കൺസപ്റ്റ് സാക്ഷാത്കരിക്കുന്നതിൽ അച്ചുവിനൊപ്പം നിന്നത് പ്രൊജക്ട് ഡിസൈനർ അമൃത സി. ആർ, ഫോട്ടോഗ്രഫർ ടിജോ ജോൺ എന്നിവരാണ്.. കൂടാതെ മനോരമ ഓൺലൈൻ ടീമിന്റെ നിർദേശങ്ങളും ഷൂട്ടിൽ വളരെയധികം സഹായകരമായി.

മലയാളികൾക്കുള്ള മനോരമ ഓൺലൈനിന്റെ പുതുവത്സര സമ്മാനമാണ് സെലിബ്രിറ്റി കലണ്ടർ. മെഗാസ്റ്റാർ മമ്മൂട്ടി, യങ് സ്‌റ്റാർ ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരനിര വ്യത്യസ്ത ഗെറ്റപ്പിൽ കലണ്ടറിൽ പ്രത്യക്ഷപ്പെടുന്നു.