Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർഷേ 911 കാറിനൊപ്പം ബോൾഡായി അപർണ, സൂപ്പർ മെയ്ക് ഓവർ!

Aparna Balamurali

മഹേഷിന്റെ പ്രതികാരത്തിൽ മാസികയുടെ കവർഫോട്ടോയ്ക്ക് വേണ്ടി ജിംസിയുടെ പടമെടുക്കാൻ മഹേഷേട്ടൻ കുറെ കഷ്ടപ്പെട്ടില്ലേ! അവസാനം ഫോട്ടോ അച്ചടിച്ചു വന്നപ്പോൾ ജിംസി പറഞ്ഞ ഡയലോഗിന് കാണികൾ ഒന്നടങ്കം കയ്യടിച്ചു- 'ചേട്ടൻ സൂപ്പറാ'! 

ആ ഒറ്റ ഡയലോഗിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് അപർണാ ബാലമുരളി. ജന്മനാട് തൃശൂരാണെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ തനി ഇടുക്കിക്കാരിയായി, മെയ്ക്കപ്പില്ലാത്ത നായികയായി കാണികളുടെ കയ്യടി മേടിച്ച താരം. തുടർന്നഭിനയിച്ച സിനിമകളിലും മെയ്ക്കപ്പില്ലാത്ത ബോൾഡ് & ബ്യൂട്ടിഫുൾ ലുക്കിലായിരുന്നു അപർണ. ഈ കൊച്ചിനെ കുറച്ച് മെയ്ക് അപ് ചെയ്തു കണ്ടാൽ രസമല്ലേ?... അതിനുള്ള വേദിയൊരുക്കുകയായിരുന്നു മനോരമ ഓൺലൈൻ സെലിബ്രിറ്റി കലണ്ടർ ഫൊട്ടോഷൂട്ട്. പോർഷേ 911 സൂപ്പർകാറിനൊപ്പമുള്ള അപർണയുടെ വിന്റർ വെയർ ലുക്ക് ശ്രദ്ധേയമാവുകയാണ്. 

നാടൻ ലുക്കിൽ നിന്നും വെസ്റ്റേൺ ലുക്കിലേക്ക്

ഗ്രാമീണ ഭംഗിയും ലാളിത്യവും മുഖശ്രീകുറിച്ചിട്ടിരിക്കുന്നൊരു ആർട്ടിസ്റ്റാണ് അപർണ. ട്രഡീഷണൽ ഔട്ട് ലുക്ക് കുറച്ച് വെസ്റ്റേൺ കൺസപ്റ്റിലേക്ക് മാറ്റണമായിരുന്നു. ഫാഷൻ ഐക്കൺ ആക്കുമ്പോൾ അടിമുടി ഒരുക്കി ആളെ തിരിച്ചറിയാതെ ആക്കുന്നതിൽ കാര്യമില്ലല്ലോ. അതുകൊണ്ടു തന്നെ കലണ്ടറിന്റെ ഐഡിയയിലെക്ക് അപർണയുടെ വെസ്റ്റെൺലുക്ക് സിങ്ക് ആക്കുകയായിരുന്നു.' ഫാഷൻ മോംഗർ പ്രൊഡക്‌ഷൻ കൺസപ്റ്റ് ഡയറക്ടർ അച്ചു പറയുന്നു. 

മുഖത്തിന് നീളം കൂടുതൽ തോന്നിപ്പിക്കുന്ന ഹെയർസ്റ്റൈലാണ് ചെയ്തിരിക്കുന്നത്. മുടിയിഴകൾ ചെറുതായി തിരിച്ച് പിന്നി അൽപം ഉയർത്തി കെട്ടി. മുടി മുൻപിൽ അൽപം നീളം കുറച്ച് സ്റ്റൈൽ ചെയ്തു. മുഖത്ത് പുട്ടിയടിച്ച് ആളെ മാറ്റാതെ, ഡ്രസിങ്, ഹെയർസ്റ്റൈൽ, ആക്സസറീസ് എന്നിവകൊണ്ട് ചിത്രത്തിന്റെ തീമിന് ചേരുന്ന ശൈലിയിലേക്ക് മാറ്റുകയാണ് ചെയ്തത്. തീർത്തും ലൈറ്റ് മേക്ക് അപ്. കണ്ണും ഐബ്രോസും ഷാർപ്പൻ ചെയ്തു. ഗ്രേ ടർട്ടിൽ നെക്കിനൊപ്പം ഗ്രീൻ ഓവർകോട്ടാണ് വേഷം. കൺവേർട്ടബിൾ വെഹിക്കിളായ പോർഷേ 911 സൂപ്പർ കാറിനൊപ്പമാണ് അപർണയുടെ സൂപ്പർ മെയ്ക് ഓവർ. ഒരു വശം ഹൈലൈറ്റ് ചെയ്യുന്ന രീതിയിലാണ് ലൈറ്റിങ്. 

കലണ്ടര്‍ ആപ് ആൻഡ്രോയിഡിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം

 കലണ്ടര്‍ ആപ് ഐഒഎസിൽ ഡൗൺലോഡ് ചെയ്യാം  

Aparna Balamurali

ഫൊട്ടോഷൂട്ട് കഴിഞ്ഞോ? വല്ലതും കിട്ടിയോ ?

'കലണ്ടർ ഫൊട്ടോഷൂട്ട് അനുഭവം എക്സൈറ്റിങ് ആയിരുന്നു. ആശയം എനിക്ക് ഇഷ്ടപ്പെട്ടു പക്ഷേ കോസ്റ്റ്യൂം ചേരുമോ എന്ന കാര്യത്തിൽ ആകാംഷയുണ്ടായിരുന്നു. എന്തായിരിക്കും ഇതിന്റെ ഫൈനൽ ലുക്ക് എന്ന കാര്യത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ചിരിക്കുന്ന ഒരു ചിത്രമല്ല വേണ്ടിയിരുന്നത് എന്നു എന്നോട് പറഞ്ഞിരുന്നു. ഷൂട്ടിന്റെ സമയത്താകട്ടെ പോസ് ചെയ്യുന്നില്ല ചിരിക്കുന്നില്ല... എന്തായാലും, സൂപ്പർ കാറുമായിട്ടുള്ള ഫൊട്ടോഷൂട്ടും പുതിയ സ്റ്റൈലിങ് കൺസപ്റ്റും ഏറെ ഇഷ്ടപെട്ടു. സാധാരണ ചുരിദാർ, കുർത്ത, ഷർട്ട്, ജീൻസ്...ഇതൊക്കെയാണ് എന്റെ ഇഷ്ടവേഷങ്ങൾ. അതുകൊണ്ടുതന്നെ ഈ ഷൂട്ട് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. എന്നെ ഇതുപോലെയൊരു സ്റ്റൈലിൽ ആരും കണ്ടിട്ടില്ല. ഒരുപാട് പേർക്ക് പുതിയ സ്റ്റൈൽ ഇഷ്ടമായെന്ന് അറിയാൻ സാധിച്ചു ' അപർണ ബാലമുരളി പറയുന്നു.

എന്തായാലും അപർണ കൂടുതൽ ചിന്തിച്ചെടുക്കുന്നതിന് മുൻപേ ഷൂട്ട് കഴിഞ്ഞു. ഇത് കഴിഞ്ഞോ? വല്ലതും കിട്ടിയോ? ഞാനൊന്നും ചെയ്തില്ലല്ലോ? എന്നായിരുന്നു അപർണയുടെ പ്രതികരണം. ഷൂട്ട് ചെയ്ത ചിത്രം ഫൊട്ടൊഗ്രാഫർ കാണിച്ചപ്പോൾ "ഇതു ഞാൻ തന്നെയാണോ?" എന്നായിരുന്നു ഫസ്റ്റ് കമന്റ്... ഇങ്ങനെയൊരു ലുക്കിലേക്ക് ഇത്രപെട്ടെന്ന് വന്നതിന്റെ സന്തോഷം. അല്ലെങ്കിലും അപർണ സൂപ്പറല്ലേ!...

കൺസപ്റ്റ് ഡയറക്ടർ∙ഫാഷൻ മോംഗർ അച്ചു

പ്രൊജക്ട് ഡിസൈനർ∙അമൃത സി. ആർ

ഫോട്ടോഗ്രഫർ∙ടിജോ ജോൺ 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam