അടുത്തിടെ നടന്നൊരു താരവിവാഹ വേദിയിൽ ഏവരുടെയും കണ്ണും മനവും കവർന്നത് ഒരു സാരിയാണ് – ജാക്കറ്റ് സാരി.! സാരിയുടെ പ്രൗഡിയും അഴകും ചോരാതെ ട്രെൻഡിയാകാം എന്നു തെളിയിച്ച് ആ സാരിയുടെ അഴകേറ്റിയത് നടി അപർണ ബാലമുരളി. ചുവന്ന ജോർജറ്റ് സാരിയും നീളൻ ബ്ലാക്ക് ജാക്കറ്റും.
നല്ലൊരു പാർട്ടിവെയർ വേണമെന്ന ആഗ്രഹമാണ് അപർണയ്ക്കുണ്ടായിരുന്നത് . നിറം ചുവപ്പു വേണമെന്നും സ്‌ലീവ്‌ലെസ് വേണ്ടെന്നും മാത്രമായിരുന്നു നിബന്ധനകൾ. ഹെവിയായ ഔട്ഫിറ്റ് ധരിക്കാറില്ല അപർണയെന്നതിനാൽ ഡിസൈനറുടെ മനസിലെത്തിയത് സാരിയും ഒപ്പം ജാക്കറ്റും.
ബ്ലീഡ് റെഡ് നിറത്തിൽ പ്രത്യേകമായി ഡൈ ചെയ്തെടുക്കുകയായിരുന്നു സാരി. പ്യൂവർ ജോർജറ്റ് ആണ് ഫാബ്രിക്. ഇതിൽ ട്യൂബ് ബീഡ്സ് ചേരുന്ന ട്യൂബ്മട്ക വർക്ക് ചെയ്തെടുത്തു. സാരിയിൽ ബോർഡറിൽ മാത്രമായി ചെറിയ രീതിയിലാണ് വർക്കുള്ളത്.
ഫുൾ ലെങ്ത് ജാക്കറ്റിൽ കൂടുതല്‍ വർക്ക് നൽകിയിട്ടുണ്ട്. ജാക്കറ്റിൽ രണ്ടു വശത്തും ഒപ്പം പിന്നിൽ ഫ്ലോറൽ പാറ്റേണിലും ചെയ്തിരിക്കുന്ന ട്യൂബ്മട്ക ആകര്‍ഷകം. ജാക്കറ്റ് എടുത്തു മാറ്റി സാരി മാത്രമായും ധരിക്കാമെന്ന സൗകര്യവുമുണ്ട്.
(ഡിസൈനർ: തസ്‌നിം സലാം,
ലേബൽ: തായ്ഷ് ബൈ തസ്നിം സലാം, തൃശൂർ)
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam