Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിമാരെ വെല്ലുന്ന സൗന്ദര്യം, വൈറലായി വിക്ടോറിയയുടെ ഫോട്ടോഷൂട്ട്!

Victoria Beckham വിക്ടോറിയ ബെക്കാം

ഗായിക, ഫാഷൻ ഡിസൈനർ, ബിസ്നസ് വുമൺ, മോഡൽ– വിക്ടോറിയ ബെക്കാമിനു വിശേഷണങ്ങളേറെയാണ്. കൈവച്ച ഓരോ മേഖലയിലും വിജയം വരിച്ച വനിതയാണ് വിക്ടോറിയ. ഇപ്പോഴിതാ വോഗ് മാഗസിന്റെ പുതിയ പതിപ്പിനു വേണ്ടി ചെയ്ത വിക്ടോറിയയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. നാൽപത്തിമൂന്നിലും യുവത്വം കാത്തുസൂക്ഷിക്കുന്ന വിക്ടോറിയ പല താരറാണിമാരെയും വെല്ലുന്ന സൗന്ദര്യത്തിനുടമയാണെന്നാണ് ആരാധകരുടെ വാദം.

വോഗ് സ്പെയിനിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ നിന്നുള്ള മൂന്നു ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അതിൽ തന്നെയും ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടത് ചർമത്തിന്റെ അതേ നിറത്തിലുള്ള ബോഡിസ്യൂട്ട് ധരിച്ചിട്ടുള്ള ചിത്രമാണ്. ഒറ്റനോട്ടത്തിൽ വിക്ടോറിയ വസ്ത്രം ധരിച്ചി‌ട്ടില്ലെന്നേ ചിത്രം കണ്ടാൽ േതോന്നൂ. തന്റെ ട്വിറ്റർ പേജിലൂടെയാണ് ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ വിക്ടോറിയ ആരാധകർക്കായി പങ്കുവച്ചത്. 

തന്റെ തന്നെ ഡിസൈനർ ശ്രേണിയിൽ നിന്നുള്ള ചുവപ്പു നിറത്തിലുള്ള യോക് മിഡി ധരിച്ച് ബോൾഡ് ലുക്കിലുള്ള ചിത്രമായിരുന്നു കൂടുതൽ പ്രശംസ ലഭിച്ച മറ്റൊരു ചിത്രം. ഓരോ ചിത്രങ്ങൾക്കും കീഴെ അഭിനന്ദന പ്രവാഹമാണ് വിക്ടോറിയയ്ക്കു ലഭിക്കുന്നത്. ഇതു ശരിക്കും ചിത്രം തന്നെയാണോാ വിക്ടോറിയയെ ഒരു ദേവതയെപ്പോലെ തോന്നുന്നുവെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ഫാഷനെയും സ്റ്റൈലിനെയും കുറിച്ചു ചിന്തിക്കുമ്പോൾ തന്റെ മനസ്സില്‍ വരുന്ന ആദ്യമുഖം വിക്ടോറിയയുടേതാണെന്ന് മറ്റ് ചിലർ എഴുതുമ്പോേൾ താരറാണിമാരെ വെല്ലുന്ന സൂപ്പർ ലുക്ക് എന്നും കമന്റ് ചെയ്യുന്നവരുണ്ട്.

നാൽപതുകളിലും യാതൊരു ഉടവും സംഭവിക്കാതെ എങ്ങനെയാണ് വിക്ടോറിയ ഇത്രയും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്നാണ് പലരുടെയും സംശയം. അതിനുള്ള മറുപടിയാണ് അടുത്തിടെയായി താരം നൽകിയത്. വിക്ടോറിയ സൗന്ദര്യ സംരക്ഷണത്തിനായി ഒരു ദിവസം മാത്രം ചിലവഴിക്കുന്നത് ഒരു ലക്ഷത്തോളമാണ്. എത്രയൊക്കെ തിരക്കുകൾ വന്നാലും ചർമ സംരക്ഷണവും ആരോഗ്യ പരിപാലനവും മാറ്റി വെക്കാറില്ലെന്നും താരം പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ പത്നിയാണ് വിക്ടോറിയ, ഇവർക്കു നാലു മക്കളാണുള്ളത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam