Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അത് റിമയുടെ ചോയ്സ് ' വൈറലായ ആ സാരിയെക്കുറിച്ച് ഡിസൈനർ

Rima Kallingal ടെഡ്എക്സ് ടോക് വേദിയിൽ സംസാരിക്കുന്ന റിമ കല്ലിങ്കൽ

തിരുവനന്തപുരത്തെ ടെഡ്എക്സ് ടോക് വേദിയിൽ പൊരിച്ച മീനെക്കുറിച്ചു റിമ പറ‍ഞ്ഞപ്പോൾ തീപ്പൊരി പ്രസംഗം മാത്രമല്ല പൊരിച്ചത് റിമയുടെ ഡിസൈനർ സാരി കൂടിയാണ്. അത്തരമൊരു വേദിയിൽ സംസാരിക്കുമ്പോൾ വാക്കുകളിൽ മാത്രമല്ല വസ്ത്രത്തിലും സന്ദേശം വേണമെന്നു തീരുമാനിച്ചിരുന്നു താരം. സിംപിൾ വാക്കുകളിൽ പവർഫുൾ സന്ദേശം കൈമാറിയ പ്രസംഗത്തിനൊപ്പം റിമയുടെ സാരി സംസാരിച്ചതും പൊളിറ്റിക്കൽ നിലപാടുകൾ തന്നെ.

ബ്ലാക്ക് ആൻഡ് വൈറ്റ് കോംബിനേഷനിലുള്ള  കസ്റ്റമൈസ്ഡ് സാരി  റിമയ്ക്കായി ഒരുക്കിയ ഡിസൈനർ ശ്രീജിത്ത് ജീവൻ പറയുന്നു സാരിക്കു പിന്നിലെ കഥ. 

‘‘സമൂഹത്തിലെ മാറ്റത്തെ കുറിച്ചുള്ള ടോക് ആയതിനാൽ ആ വേദിക്കു യോജിച്ച  കസ്റ്റമൈസ് ചെയ്ത വസ്ത്രം വേണമെന്നായിരുന്നു റിമയുടെ ആവശ്യം. സാരി മതിയെന്നുള്ളതും റിമയുടെ തീരുമാനമായിരുന്നു. സന്ദർഭത്തിന് പ്രധാന്യം നൽകി ക്രിസ്പ് ആൻഡ് ക്ലീൻ ബ്ലാക്ക് ആൻഡ് വൈറ്റ് കോംബിനേഷനാണ് പരീക്ഷിച്ചത്. 

നേരത്തെ റൺ എവേ പീസിനായി വരികൾ തുന്നിച്ചേർത്ത സാരി റിമയ്ക്കു വേണ്ടി ഒരുക്കിയിരുന്നു. അതുപോലെ എന്തെങ്കിലും ചെയ്യാമെന്നു തീരുമാനമായി.  പിന്നീടുള്ള സംസാരത്തിൽ നിന്നാണ് ബോബ് മാർലിയുടെ ഗാനം മനസിലേക്കു വരുന്നത്. കൈകൊണ്ട് എഴുതിയതു പോലെ Get up.. Stand up.. Stand up for your rights എന്ന വരികൾ വെള്ള നൂലിഴകളിൽ എംബ്രോയ്ഡറി ചെയ്യുകയായിരുന്നു. 

റിമയുടെ ചോയ്സായിരുന്നു ഹൈനെക്ക് ബ്ലൗസും സിൽവർ നെക് പീസും’’.  വാക്കുകൾ വസ്ത്രത്തില്‍ മാത്രമല്ല ജീവിതത്തിലും പകർത്തുന്ന വ്യക്തിത്വമാവുമ്പോൾ ഫാഷൻ കെട്ടുകാഴ്ചയല്ല, നിലപാടുകളുടെ പ്രതിഫലനം കൂടിയാണ്. വ്യക്തിത്വവും നിലപാടുകളും വിളിച്ചുപറയുന്ന കസ്റ്റമൈസ്ഡ് വസ്ത്രങ്ങൾ ഇനി ട്രെൻഡിയാവുമെന്നുറപ്പിക്കാം. 

Get up, stand up: stand up for your rights!

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam